Kerala
ഇതുവരെ ഭൂനിയമം ലഘിച്ചിട്ടില്ല, നിയമം ലംഘിച്ച് ഇടുക്കിയിൽ പാർട്ടി ഓഫീസ് നിർമ്മാണം നടത്തുന്നത് സിപിഎം; മാത്യു കുഴൽനാടൻ
കോട്ടയം: മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദങ്ങൾക്കു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ ഏഴ് ചോദ്യങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. താൻ ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും ലൈസൻസ് പ്രകാരമാണ് ചിന്നക്കനാലിൽ ഹോം സ്റ്റേ നടത്തിയതെന്നും മാത്യു കുഴൽനാടൻ മാധ്യമങ്ങൾക്ക് മുന്നിൽ തെളിവുകൾ നിരത്തി വ്യക്തമാക്കി. വേണമെങ്കിൽ നിങ്ങൾക്ക് വന്നു നേരിട്ട് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവുപോലും ലംഘിച്ച് ഇടുക്കിയിൽ പാർട്ടി ഓഫീസ് നിർമ്മാണം നടത്തുന്നത് നമ്മൾ കണ്ടതാണ്. പറഞ്ഞുവരുമ്പോൾ ഭൂനിയമം ലംഘിച്ചത് സിപിഎമ്മാണ്, എകെജി സെൻറർ പട്ടയഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും ഭൂനിയമം ലംഘിച്ച് നിൽക്കുന്ന ഏറ്റവും വലിയ നിർമ്മിതികളിൽ ഒന്നാണ് എകെജി സെൻററെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. വീണ വിജയനെതിരായ ആരോപണം പ്രതിരോധിക്കാനാണ് സിപിഎം പാർട്ടിസെക്രട്ടറി എംവി ഗോവിന്ദൻ ശ്രമിക്കുന്നതെന്നും മാത്യു കുഴൽനാടൻ വിമർശിച്ചു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. അഭിഭാഷകവൃത്തിക്ക് പുറമെ മറ്റൊരു ബിസിനസും നടത്തിയിട്ടില്ലെന്നും കുഴൽനാടൻ വ്യക്തമാക്കി. 9 കോടിയുടെ വിദേശ നിക്ഷേപം ഇല്ല. കമ്പനിയിൽ ഓഹരിയുണ്ട് അതിന്റെ മൂല്യമാണിത്. ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും പരിശോധിക്കട്ടെ വേണമെങ്കിൽ എംവി ഗോവിന്ദൻ നേരിട്ടുവന്നു പരിശോധിക്കട്ടെ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. അല്ലാതെ വെറുതെ പുകമറ സൃഷ്ടിക്കുകയല്ല വേണ്ടതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
സിപിഎമ്മിന്റെ എല്ലാ ചരിത്രവും മറന്ന് വീണ വിജയന് പ്രതിരോധം തീർക്കാനാണ് എം വി ഗോവിന്ദൻ ആരോപണങ്ങളെല്ലാം ഉന്നയിക്കുന്നത്. തനിക്കെതിരെ ആരോപണമുന്നയിച്ച സിഎൻ മോഹനാനും സിവി വർഗീസിനും വരവിൽ കവിഞ്ഞ സ്വത്തില്ലെന്ന് പറയാനുള്ള ആർജ്ജവം എം വി ഗോവിന്ദൻ ഉണ്ടോ അത് പരിശോധിക്കാനുള്ള ആർജ്ജവം സിപിമ്മിനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പാർട്ടി സെക്രട്ടറി ഇവരുടെ വരുമാനവും സ്വത്തും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇവർക്ക് ക്ലീൻ ചിറ്റ് നൽകിയാൽ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാകും സിപിഎമ്മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം താൻ ആദ്യം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിപറയാൻ എംവി ഗോവിന്ദൻ തയ്യാറാവണം. വീണവിജയന്റെ അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.
Kerala
കഞ്ചിക്കോട് മദ്യനിര്‍മാണ ശാല: ടെണ്ടര്‍ പോലും വിളിക്കാതെ എന്തു ചട്ടമാണ് പാലിച്ചതെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ടെണ്ടര്‍ വിളിക്കാതെയും യാതൊരു നടപടിക്രമങ്ങള്‍ പാലിക്കാതെയും ഓയാസിസ് കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പാലക്കാട് കഞ്ചിക്കോട് ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി നല്‍കിയതിന്റെ കാരണം അഴിമതിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മന്ത്രി എം. ബി രാജേഷ് കാര്യങ്ങള്‍ ജനങ്ങള്‍ക്കു മുമ്പാകെ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ കമ്പനിയുടെ കൈയില്‍ നിന്ന് അപേക്ഷ വാങ്ങി മന്ത്രിസഭയുടെ മുന്നില്‍ അനുമതിക്കു സമര്‍പ്പിച്ചത് എക്സൈസ് മന്ത്രിയാണ്. ഈ കമ്പനിയില്‍ രാജേഷിനും ഇടതു സര്‍ക്കാരിനുമുള്ള പ്രത്യേക താല്‍പര്യം വെളിവാക്കണം. മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയതത് എന്നാണ് മന്ത്രി രാജേഷ് പറയുന്നത്. അങ്ങനെയെങ്കില്‍ ടെണ്ടര്‍ വിളിക്കണ്ടേ.
എല്ലാ ചട്ടങ്ങളും പാലിച്ചുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ടെണ്ടര്‍ പോലും വിളിക്കാതെ എന്തു ചട്ടമാണ് പാലിച്ചത്. കേരളത്തില്‍ 17 ല്‍പരം ഡിസ്റ്റിലറികളില്‍ ഇ.എന്‍.എ ഉല്‍പാദനത്തിന് ലൈസന്‍സ് നല്‍കിയിട്ടുള്ള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ ഡിസ്റ്റിലറീസിന് എന്തുകൊണ്ടാണ് അനുമതി നല്‍കാതിരുന്നത്.തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ സ്വകാര്യമേഖലയിലെ സൂപ്പര്‍ സ്റ്റാര്‍ ഡിസ്റ്റിലറീസ് എന്ന സ്ഥാപനത്തില്‍ മരച്ചീനിയില്‍ നിന്ന് മദ്യം ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്. കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ് ഒയാസിസ് എന്നാണ് മന്ത്രി എംബി രാജേഷ് പറയുന്നത്. ഇന്ത്യയിലെ ഏതെങ്കിലും കമ്പനിക്ക് ഈ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമോ.
രാജേഷ് എന്തൊക്കെയാണ് പറയുന്നത് എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. കഴിഞ്ഞ തവണ യാതൊരു പരിചയവുമില്ലാത്ത കടലാസ് കമ്പനികള്‍ക്ക് ഡിസ്റ്റിലറി അനുവദിച്ചു കൊടുത്തത് ഓര്‍ത്തായിരിക്കും മന്ത്രി ഇപ്പോള്‍ സംസാരിക്കുന്നത്. അന്ന് പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് കാരണമാണ് ആ പദ്ധതി നടക്കാതെ വന്നത്.കേരളത്തിലെ ഡിസ്റ്റിലറികള്‍ ഒരു വര്‍ഷം ഉല്‍പാദിപ്പിക്കുന്ന മദ്യം ഇവിടെ ചെലവാകുന്നുണ്ടോ എന്ന കാര്യം കൂടി മന്ത്രി വ്യക്തമാക്കണം. 1999 ലെ എക്സിക്യൂട്ടിവ് ഓര്‍ഡര്‍ നിനില്‍ക്കുന്ന കാലത്തോളം ഇവിടെ പുതിയ ഡിസ്റ്റിലറികള്‍ അനുവദിക്കാന്‍ പാടുള്ളതല്ല.
Ernakulam
സിയാലില്‍ അതിവേഗ ഇമിഗ്രേഷന്‍ തുടങ്ങി
കൊച്ചി: സിയാലില്‍ അതിവേഗ ഇമിഗ്രേഷന്‍ പദ്ധതിയ്ക്ക് തുടക്കമായി. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ – ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാമിനാണ് തുടക്കമായത്.
ആഭ്യന്തര യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് രഹിത പ്രവേശനമൊരുക്കുന്ന ഡിജി-യാത്ര സംവിധാനം നേരത്തെ തന്നെ സിയാലില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. എഫ്.ടി.ഐ – ടി.ടി.പി സംവിധാനത്തിലൂടെ രാജ്യാന്തര യാത്രക്കാര്‍ക്ക് 20 സെക്കന്‍ഡുകള്‍ കൊണ്ട് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവും. അറൈവല്‍, ഡിപ്പാര്‍ച്ചര്‍ മേഖലകളിലായി നാല് വീതം ബയോമെട്രിക് ഇ -ഗേറ്റുകള്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷനായി സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാര്‍ഡുടമകള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.
പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ വിജയകരമായി അപ്ലോഡ് ചെയ്താല്‍ അടുത്ത ഘട്ടമായ ബയോമെട്രിക് എന്റോള്‍മെന്റിലേയ്ക്ക് കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എന്റോള്‍മെന്റ് കൗണ്ടറുകള്‍ കൊച്ചി വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എഫ്.ആര്‍.ആര്‍.ഒ ഓഫീസിലും ഇമിഗ്രേഷന്‍ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രകള്‍ക്കും സ്മാര്‍ട് ഗേറ്റുകള്‍ ഉപയോഗപ്പെടുത്താം. ഇതോടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വരി നിന്നുള്ള കാത്തുനില്‍പ്പും ഒഴിവാകും.
സ്മാര്‍ട് ഗേറ്റില്‍ ആദ്യം പാസ്പോര്‍ട്ട് സ്‌കാന്‍ ചെയ്യണം. രജിസ്റ്ററേഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഗേറ്റുകള്‍ താനെ തുറക്കും. തുടര്‍ന്ന് രണ്ടാം ഗേറ്റിലെ ക്യാമറയില്‍ മുഖം കാണിക്കാം. സിസ്റ്റം നിങ്ങളുടെ മുഖം തിരിച്ചറിയുന്നതോടെ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാവുകയും ചെയ്യും.
Alappuzha
കുറുവ സംഘത്തിലെ രണ്ട് പേര്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയില്‍
ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേര്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് പിടിയിലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കസ്റ്റഡിയിലെടുത്തവര്‍ക്ക് നിലവില്‍ കേരളത്തില്‍ കേസുകള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
മണ്ണഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കുറുവ സംഘത്തിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തതാണ് ഇവരെ. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിടിയിലായവര്‍ തമിഴ്‌നാട് പൊലീസിന്റെ പിടികിട്ടാപുള്ളികള്‍ ആണെന്ന് അറിയുന്നത്. നാഗര്‍കോവില്‍ പൊലീസിന് പ്രതികളെ കൈമാറും.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured5 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login