Kerala
ജീവാനന്ദവും പരമാനന്ദവുമല്ല, ശമ്പളവും പെൻഷനും കൃത്യമായി നൽകിയാൽ മതി; ചവറ ജയകുമാർ

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയായ ക്ഷാമബത്തയും മുടക്കമില്ലാതെ ശമ്പളവും പെൻഷനും ആണ് ആവശ്യം ജീവാനന്ദവും പരമാനന്ദവും അല്ലെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ. എൻജിഒ അസോസിയേഷൻ പബ്ലിക് ഓഫീസ് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവാനന്ദത്തിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളം കവർന്നെടുക്കാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കും.വരുമാനം പൂർണ്ണമായും വഴിമാറ്റി ചെലവഴിച്ചും ധൂർത്ത് നടത്തിയും ധനകാര്യ മിസ് മാനേജ്മെൻറ് നടത്തുന്നവർ അതിൻറെ പാപഭാരം ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കരുത്.വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന കാലത്ത് 19 ശതമാനം ക്ഷാമബത്തയാണ് കിട്ടാനുള്ളത്
2019ലെ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക നൽകാൻ ഇതേവരെ തയ്യാറായിട്ടില്ല.ലീവ് സറണ്ടർ നൽകിയിട്ട് അഞ്ചുവർഷമായി
എന്തിനും ഏതിനും മേനി നടിക്കുന്നവർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാവണം.ആശ്രിത നിയമന വ്യവസ്ഥ അട്ടിമറിക്കാൻ ഗൂഢശ്രമം നടക്കുകയാണ്
13 വയസ്സിന് താഴെയുള്ള ആശ്രിതർക്ക് നിയമനം നൽകാൻ കഴിയില്ല എന്ന നിലപാട് അപലപനീയമാണ്. സമാശ്വാസ ധനമായി തുച്ഛമായ തുക നൽകി ആശ്രിതരെ വഞ്ചിക്കാനുള്ള ശ്രമമാണ് നടക്കുന്നത്
ഓരോ ദിവസവും ജീവനക്കാരുടെ ഓരോ ആനുകൂല്യങ്ങൾ വീതം. കവർന്നെടുക്കുകയാണ് ചെയ്യുന്നത്
ജീവനക്കാർക്ക് ന്യായമായി കിട്ടാനുള്ള കുടിശ്ശിക നൽകാൻ സർക്കാർ തയ്യാറാകണം
പങ്കാളിത്ത പെൻഷൻകാരെ നിരന്തരം വഞ്ചിക്കുന്നത് അവസാനിപ്പിക്കണം
പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള ആർജ്ജവം കാട്ടാൻ ഭരണകൂടം തയ്യാറാകണമെന്നും ചവറ ജയകുമാർ ആവശ്യപ്പെട്ടു.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന നയത്തിന്റെ ഭാഗമായി പങ്കാളിത്ത പെൻഷൻകാർക്ക് പുതിയ പെൻഷൻ പദ്ധതി എന്ന ആശയം ഇവിടെ വിലപ്പോകില്ല
ജീവാനന്ദം പദ്ധതിയുടെ പേരിൽ ശമ്പളം കവർന്നെടുക്കാനുള്ള ശ്രമത്തിന് തിരിച്ചടി കിട്ടും. ഈ സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും എന്നും ചവറ ജയകുമാർ മുന്നറിയിപ്പ് നൽകി.
നോർത്ത് ജില്ലാ പ്രസിഡന്റ് ആഎസ് പ്രശാന്ത് കുമാർ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി കെ ജയപ്രകാശ് ,എം എസ് അജിത് കുമാർ , ജില്ലാ സെക്രട്ടറി സി ഷാജി, ട്രഷറർ പിജി പ്രദീപ്, വൈസ് പ്രസിഡണ്ട് മാരായ ഹരികുമാർ ,എൻ പി അനിൽകുമാർ , അഖിൽ എസ് പി, അജിത്ത് എ ആർ ശ്രീജിത്ത്, വിപ്രേഷ് കുമാർ ബിജോയ്, സുധീഷ് കുമാർ ഹസീന വൈശാഖ് എന്നിവർ സംസാരിച്ചു
Kerala
പെൻഷൻകാരുടെ ആയുസ്സ് അറ്റുപോകണമെന്ന് മന്ത്രിയും, അറുപതിനായിരം തസ്തിക വെട്ടിക്കുറയ്ക്കാൻ ധനകാര്യവകുപ്പും
സിവിൽ സർവ്വീസിനെ തകർക്കാനുള്ള നീക്കം ചെറുത്ത് തോൽപ്പിക്കുമെന്ന്; ചവറ ജയകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പെൻഷൻകാരുടെ ആയുർദൈർഘ്യം കുറയണമെന്ന മന്ത്രിയുടെ വിവാദ പ്രസംഗം സാംസ്കാരിക കേരളത്തോടുള്ള അവഹേളനമാണെന്നും മന്ത്രി വിവാദ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓഫീസ് അറ്റന്റന്റ്/ ടൈപ്പിസ്റ്റ്/ഡ്രൈവർ തുടങ്ങി അറുപത്തിനായിരത്തിലധികം തസ്തികകൾ ഇല്ലാതാക്കുന്നു. ഇത് അഭ്യസ്തവിദ്യരായ യുവതയെ വഞ്ചിക്കുന്ന നടപടിയാണ്. പി.എസ്.സിയുടെ മത്സര പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽപ്പെട്ട് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ സർക്കാർ ജോലിയെന്ന പ്രതീക്ഷയുടെ കടയ്ക്കൽ കത്തി വെച്ചിരിക്കുകയാണ്. പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നെവെന്നു പറയുമ്പോൾ അരയും തലയും മുറുക്കി ഇറങ്ങുന്ന ഇടത് യുവജന സംഘടനകളെ ഇപ്പോൾ കാണാനില്ല. കേരളത്തിന്റെ സർക്കാർ ഓഫീസുകൾ കമ്മ്യൂണിസ്റ്റുകാർക്ക് യഥേഷ്ടം വിഹരിക്കാൻ തുറന്നിട്ടുകൊടുക്കുകയാണ്.
ജോലിക്ക് വേതനവും വിരമിച്ച ജീവനക്കാർക്ക് പെൻഷനും ലോകമെമ്പാടും അംഗീകരിച്ചതാണ്. സർക്കാർ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിൽ നിന്നും പിൻവാങ്ങാനുള്ള സകല തന്ത്രവും പയറ്റുന്ന ഭരണകൂടം ഇപ്പോൾ മന്ത്രിസഭയിലെ പ്രമുഖനായ മന്ത്രിയെ ഉപയോഗിച്ച് തന്നെ പെൻഷനായ ജീവനക്കാരെ അപഹസിക്കുകയാണ്. ഇത് തിരുത്തിയെ മതിയാവൂ.
ജീവനക്കാരുടെ ശമ്പളവും പെൻഷനും അട്ടിമറിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സിവിൽ സർവീസിലെ അടിസ്ഥാന തസ്തികകളായ ഓഫീസ് അറ്റൻഡന്റിന്റെയും ടൈപ്പിസ്റ്റുമാരുടേയും തസ്തികകളിൽ ഇനി സ്ഥിര നിയമനം വേണ്ട കരാറടിസ്ഥാനത്തിലുള്ള നിയമനം മാത്രം മതി എന്ന് ഉത്തരവിറക്കിയത്. വിരമിച്ച ഐ.എ.എസുകാരെയും ഐ.പി.എസുകാരെയും ഉന്നത തസ്തികകളിൽ നിയമിച്ച് അവർക്ക് ശമ്പളവും പെൻഷനും നൽകുന്ന സർക്കാരാണ് താഴെത്തട്ടിൽ ഉള്ള തസ്തികകൾ ഇല്ലാതാക്കാനായി ഭരണപരിഷ്കാര കമ്മീഷനെ കൂട്ടുപിടിക്കുന്നത്. സിവിൽ സർവീസ് ഡൗൺ സൈസ് ചെയ്യാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. ഇ-ഓഫീസ് നടപ്പിൽ വന്നതോടെ ജീവനക്കാരുടെ ആവശ്യമില്ല എന്ന തൊടു ന്യായമാണ് സർക്കാർ ഇതിനായി മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഭരണ സൗകര്യത്തിനായുള്ള ക്രമീകരണം മാത്രമാണ് ഇ-ഓഫീസ് എന്നതും നിലവിലുള്ള ജോലിഭാരത്തിൽ ഇത് വ്യത്യാസം വരുത്തുന്നില്ല എന്നതും സർക്കാർ അംഗീകരിക്കാൻ തയ്യാറാവുന്നില്ല. ഡാറ്റ എൻട്രി ക്ലർക്ക്മാർ തന്നെ ചെയ്യുന്നു എന്ന വിവക്ഷയിലാണ് ടൈപ്പിസ്റ്റ് തസ്തികയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. എന്നാൽ എല്ലാ വകുപ്പുകളിലും ഡിജിറ്റലൈസേഷൻ നടപ്പാക്കിയതോടെ ഡാറ്റാ എൻട്രിയുടെ പ്രാധാന്യം വർധിക്കുകയാണ് ഉണ്ടായത്. ഉത്തരവാദിത്തപ്പെട്ട ജോലികൾ ചെയ്ത് തീർക്കുന്നതിനിടെ ക്ലർക്ക്മാർക്ക് ഡാറ്റ എൻട്രി കൂടി സമയബന്ധിതമായി ചെയ്യാൻ കഴിയില്ല. ഫലത്തിൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ വൈകിപ്പിക്കുക എന്നത് മാത്രമേ ഇതിലൂടെ സാധ്യമാകുകയുള്ളൂ. എന്തിനും ഏതിനും കരാർ നിയമനമാണ് പരിഹാരമാർഗമായി സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. പി.എസ്.സി യേയും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി സംവരണ തത്വങ്ങളും വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കാതെ കുടുംബശ്രീയുടെ മറവിൽ പാർട്ടി നിയമനവും കരാർ നിയമനവും നടത്താനുള്ള ശ്രമത്തെ ചെറുത്തു തോൽപ്പിക്കും. ഇത് സിവിൽ സർവീസ് സ്വകാര്യവൽക്കരണത്തിലേക്കുള്ള ആദ്യ ഘട്ടമാണ് എന്നതിൽ സംശയമില്ല.
ഇന്ത്യയിലെ തന്നെ ഏറ്റവും അധികം അഭ്യസ്തവിദ്യർ തൊഴിൽരഹിതരായുള്ള സംസ്ഥാനത്ത് അവസരം ഇല്ലാതാക്കി മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയുള്ള കരാർ നിയമനങ്ങൾ അംഗീകരിക്കാനാവില്ല. ടൈപ്പിസ്റ്റ് തസ്തികയും ഓഫീസ് അറ്റൻഡ് തസ്തികയും സിവിൽ സർവീസിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അത് നിർത്തലാക്കാനുള്ള നീക്കം ചെറുത്തു തോൽപ്പിക്കും. ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമായ പ്രസ്താവന മന്ത്രി തിരുത്തണമെന്നും തസ്തികകൾ നിർത്തലാക്കി കൊണ്ടുള്ള ധനവകുപ്പിന്റെ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും തുടർന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വി.എസ് രാഘേഷ് അധ്യക്ഷത വഹിച്ചപരിപാടയിൽ ആർ.എസ്. പ്രശാന്ത് കുമാർ, അരുൺ ജി ദാസ്, ജോർജ്ജ് ആന്റണി, ഷൈൻകുമാർ ബി.എൻ , ലിജു എബ്രഹാം, എൻ.വി. വിപ്രേഷ്കുമാർ, റെനി രാജ് എന്നിവർ സംസാരിച്ചു.
Featured
കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു

കോട്ടയം: കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു. ചെമ്പ് കെഎസ്‌ഇബി ഓഫീസിലാണ് സംഭവം. 45കാരനായ അനില്‍ കുമാറാണ് മരിച്ചത്. ചെമ്പ് കെഎസ്‌ഇബി ഓഫീസിലെ ലൈൻമാനായിരുന്നു അനില്‍.രാവിലെ ഓഫീസില്‍ വച്ച് അനില്‍ കുഴഞ്ഞു വീണതോടെ മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയം. ഭാര്യ: രശ്മി, മക്കള്‍: ശ്രീഹരി, നവ്യശ്രീ
Featured
ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ് മരിച്ചത്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ(24)ആണ് മരിച്ചത്.പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയില്‍വേ ട്രാക്കില്‍ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram2 months ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait2 weeks ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login