Connect with us
48 birthday
top banner (1)

Kerala

പാലയൂര്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന പ്രസ്താവന വിവാദമായതോടെ നിലപാട് മാറ്റി ആര്‍ വി ബാബു

Avatar

Published

on

തൃശൂര്‍: ഗുരുവായൂരിലെ പാലയൂര്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന പ്രസ്താവന വിവാദമായതോടെ നിലപാട് മാറ്റവുമായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി.ബാബു. ക്രൈസ്തവരില്‍ തെറ്റിധാരണയുണ്ടാക്കാന്‍ തന്റെ പ്രസ്താവ വിവാദമാക്കുകയാണെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ക്രൈസ്തവരെ ഇളക്കാനുള്ള തന്ത്രം വിലപ്പോവില്ലെന്നും ബാബു ഫെയ്‌സ്ബുക്ക് പ്രതികരിച്ചു.

ക്രൈസ്തവര്‍ക്ക് ജറുസലേം പോലെയോ മുസ്ലീങ്ങള്‍ക്ക് മക്ക പോലെയും പവിത്രമായതു കൊണ്ടാണ് അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം വേണമെന്ന ആവശ്യത്തില്‍ ഹിന്ദുക്കള്‍ ഉറച്ച് നിന്നതെന്നും 3000 ത്തിലേറെ ക്ഷേത്രങ്ങള്‍ ഇസ്ലാമിക അധിനിവേശകാലത്ത് തകര്‍പ്പെടുകയോ മുസ്ലീം പള്ളികളാക്കുകയോ ചെയ്തതിന്റെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും അവയുടെയൊന്നും അടി മാന്തി ശിവലിംഗം തിരയണ്ട എന്ന ആര്‍.എസ്.എസ് സര്‍സംഘചാലകിന്റെ പ്രസ്താവനയാണ് ഹിന്ദുക്കള്‍ അംഗീകരിക്കുന്നതെന്നും ആര്‍.വി.ബാബു പറഞ്ഞു.

Advertisement
inner ad

ക്രിസ്ത്യന്‍ കൂട്ടക്കൊലയെ കാണാന്‍ കൂട്ടാക്കാത്തവരുടെ ക്രൈസ്തവ സ്‌നേഹം കപടമാണ്. മണിപ്പൂര്‍ ചീറ്റിപ്പോയതിന്റെ വിഷമം പാലയൂര്‍ ഉയര്‍ത്തി പരിഹരിക്കാനാണവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ പ്രതികരിച്ചു.കഴിഞ്ഞ ദിവസം ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയിലാണ് ആര്‍.വി ബാബു ഗുരുതര ആരോപണം ഉയര്‍ത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ ദേവാലയമാണ് പാലയൂര്‍ പള്ളി. തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള പള്ളി െസന്റ് തോമസ് സ്ഥാപിച്ചതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ജീവിതകാലം മുഴുവന്‍ സ്മരിക്കും; വയനാടിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കും: രാഹുൽ ഗാന്ധി

Published

on

വയനാട്ടിലെ വോട്ടമാര്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജീവിതകാലം മുഴുവന്‍ സ്മരിക്കും. വയനാടിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കും. റായ്ബറേലിയുമായുള്ളത് വര്‍ഷങ്ങളായുള്ള ബന്ധമാണ്. തീരുമാനം എടുക്കുന്നത് ഏറെ പ്രയാസമായിരുന്നുവെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദുഷ്‌കരമായകാലത്ത് തനിക്കൊപ്പം നിന്നവരാണ് വയനാട്ടുകാര്‍. വയനാട്ടിലെ ജനങ്ങള്‍ക്ക് ഇതോടെ രണ്ട് പ്രതിനിധികള്‍ ഉണ്ടാവും, താനും പ്രിയങ്കയുമാണ് അത്. തന്റെ വാതിലുകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കായി എന്നും തുറന്നുകിടക്കുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. രാഹുലിന്റെ അഭാവം തോന്നിക്കാത്ത വിധം പ്രവർത്തിക്കുമെന്ന് പ്രിയങ്കയും പ്രതികരിച്ചു.

Advertisement
inner ad
Continue Reading

Featured

റായ്ബറേലി നിലനിർത്തി രാഹുൽ ഗാന്ധി; വയനാട്ടിൽ പ്രിയങ്ക ഗാന്ധി

Published

on

ന്യൂഡൽഹി : നീണ്ട ചർച്ചകൾക്കൊടുവിൽ വയനാട് ലോക്സഭാ മണ്ഡലം ഒഴിയാൻ രാഹുൽ ഗാന്ധിയുടെ തീരുമാനം. പകരം റായ്ബറെലി മണ്ഡലം നിലനിർത്തും. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി എത്തും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Kerala

ഡോ.സാമുവല്‍ മോര്‍ തിയോഫിലസ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പുതിയ അധ്യക്ഷന്‍

Published

on

പത്തനംതിട്ട: ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തു. ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രാപൊലീത്തയാണ് പുതിയ അധ്യക്ഷന്‍. തിരുവല്ല സഭ ആസ്ഥാനത്തു ചേര്‍ന്ന സിനഡിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണം ജൂൺ 22 ന് നടക്കും.ചെന്നൈ ഭദ്രാസനാധിപനായിരുന്നു ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രാപൊലീത്ത. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാര്‍ നേരിട്ടും ഓണ്‍ലൈനായും പുതിയ മെത്രാപൊലീത്തയെ തെരഞ്ഞെടുക്കാനുള്ള സിനഡില്‍ സംബന്ധിച്ചു. ഐകകണ്‌ഠേനയാണ് പുത്യ അധ്യക്ഷനെ തെരഞ്ഞെടുത്തതെന്ന് സിനഡിന് ശേഷം ബിലീവേഴ്‌സ് ചര്‍ച്ച് വൈദികര്‍ വ്യക്തമാക്കി.

Continue Reading

Featured