Connect with us
48 birthday
top banner (1)

Cinema

മോഹൻലാൽ ചിത്രം മലൈകോട്ട വാലിബനിലെ
റഷ്യൻ താരം ഇനി കേരളത്തിന്റെ മരുമകൾ

Avatar

Published

on

മോഹൻലാൽ ചിത്രം മലൈകോട്ട വാലിബനിലെ റഷ്യൻ താരം ഇനി മലയാളത്തിന്റെ മരുമകൾ. മോസ്‌കോ സ്വദേശിനിയായ ഡിയാനയെ മലയാളിയായ വിപിൻ താലി ചാർത്തിയതോടെയാണ് ഡിയാന കേരളത്തിന്റെ മരുമകളായത്.
ഞായറാഴ്ച്ച രാവിലെ ചിന്മയ മിഷന്റെ നവഗ്രഹ ക്ഷേത്രത്തിൽ ആയിരുന്നു വിവാഹ ചടങ്ങ്. ചേറൂർ കഴിപ്പുറത്ത് രമാദേവിയുടെയും കുന്നമ്പുള്ളി ചന്ദ്രശേഖരന്റെയും മകൻ വിപിനും മോസ്‌കോയിലെ വിക്ടർ നസനോവിന്റെയും ലിഡിയ നസനോവയുടെയും മകൾ ഡിയാനയുമാണ് മതവും രാജ്യവും വേർതിരിക്കാത്ത പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഡിയാനയുടെ ബന്ധുക്കളായ 15 പേരും ചടങ്ങിൽ സംബന്ധിച്ചു. കേരളീയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. വധുവും കേരളീയ വേഷത്തിലായിരുന്നു. മോഡലും ചലച്ചിത്ര നടിയും യോഗ പരിശീലകയുമായ ഡിയാന കളരിയിലും പ്രഗത്ഭയാണ്. ടിബറ്റൻ സൗണ്ട് ഹീലിംഗ് പരിശീലകയുമാണ്. കലയിലും ആയോധന കലകളിലും സമാനമായ താൽപര്യങ്ങളുള്ള വിപിനും ഡിയാനയും ഏഴു വർഷം മുമ്പ് ഒരു സാംസ്‌കാരിക പരിപാടിയിൽ വെച്ചാണ് പരിചയപ്പെടുന്നത്. മോസ്‌കോയിലും ഇന്ത്യയിലുമായിട്ടാണ് ഡിയാന ഭരതനാട്യം പഠിച്ചത്. മോസ്‌കോയിൽ പഠിപ്പിക്കുന്നുമുണ്ട്. ഡിയാന അഭിനയിച്ച മോഹൻലാൽ സിനിമ വാലിബൻ ജനുവരിയിൽ റിലീസാവും. നേരത്തെ ശീമാട്ടിക്കുവേണ്ടി മോഡലായിട്ടുണ്ട്. മുംബൈയിൽ വെൽനെസ് കേന്ദ്രത്തിൽ കളരി, ജൂഡോ, യോഗ തുടങ്ങിയവയുടെ പരിശീലകനാണ് വിപിൻ.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നഷ്ടമായി

Published

on

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് എണ്‍പത്തി രണ്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നഷ്ടമായി. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയിൽ രണ്ട് വിഭാഗങ്ങളിലേക്കാണ് ചിത്രം മത്സരിച്ചത്. മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടത്. ഗോൾഡൻ ഗ്ലോബിൽ ബെസ്റ്റ് ഡയറക്ടർ പുരസ്കാരത്തിന് ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾ പരിഗണിക്കപ്പെടുന്നത്

ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തി നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് പായൽ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി.

Advertisement
inner ad
Continue Reading

Cinema

ബോക്‌സോഫീസ് തകര്‍ത്ത് ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ

Published

on

ഉണ്ണി മുകുന്ദന്‍ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വന്‍ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. മാര്‍ക്കോ ഹിന്ദിയില്‍ ഏകദേശം 2.56 കോടി നെറ്റായി നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 70 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്ന് മാത്രം 21 കോടി രൂപയിലേറെ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷന്‍ ഉയര്‍ത്തിയാല്‍ വമ്പന്‍ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement
inner ad

സംവിധായകന്‍ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദന്‍ ഫിലിംസും ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍. യുക്തി തരേജ എന്നീ താരങ്ങളും ആണ്.

ഹനീഫ് അദേനിയുടെ മിഖായേല്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തിയിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. വന്‍ ഹിറ്റായി മാറി കുതിക്കുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാറും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റും പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സ്യമന്തക് പ്രദീപുമാണ്.

Advertisement
inner ad
Continue Reading

Cinema

അല്ലു അര്‍ജുനെതിരായ തെലങ്കാന പൊലീസിന്റെ നടപടികളെ പിന്തുണച്ച് പവന്‍ കല്യാണ്‍

Published

on


ഹൈദാരാബാദ്: സിനിമാ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരായ തെലങ്കാന പോലീസിന്റെ നടപടികളെ പിന്തുണച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍.

നിയമം എല്ലാവര്‍ക്കും തുല്യമാണെന്നും പോലീസ് പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണമെന്നും സിനിമാ നടന്‍ കൂടിയായ പവന്‍ കല്യാണ്‍ കൂട്ടിച്ചേര്‍ത്തു.

Advertisement
inner ad

ആന്ധ്രയിലെ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായ പവന്‍ തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡിയെ പുകഴ്ത്തുകയും ചെയ്തു. രേവന്ത് റെഡ്ഡിയെ ‘മികച്ച നേതാവ്’ എന്ന് വിശേഷിപ്പിച്ച പവന്‍ കൊല്ലപ്പെട്ട സ്ത്രീയുടെ വീട് നിര്‍ബന്ധമായും സന്ദര്‍ശിക്കണമെന്നും നിര്‍ദേശിച്ചു.പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്‍ജുന്‍ വന്നതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 36കാരിയായ സ്ത്രീ മരിച്ചതിനെത്തുടര്‍ന്ന് വലിയ വിവാദങ്ങളും കേസുകളുമാണ് ഉണ്ടായത്. സംഭവത്തില്‍ അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇത് സംബന്ധിച്ച് തെലങ്കാന പോലീസിന്റെ നടപടികളെ കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോഴാണ് പവന്‍ കല്യാണിന്റെ പ്രതികരണം.’നിയമം എല്ലാവര്‍ക്കും തുല്യമാണ്, ഇത്തരം സംഭവങ്ങളില്‍ സുരക്ഷ കണക്കിലെടുത്താണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, തിയേറ്റര്‍ ജീവനക്കാര്‍ അല്ലു അര്‍ജുനെ സ്ഥിതിഗതികള്‍ മുന്‍കൂട്ടി അറിയിക്കണമായിരുന്നു. അദ്ദേഹം സീറ്റില്‍ ഇരുന്നതോടെ കുഴപ്പം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായി’ പവന്‍ പറഞ്ഞു.

Advertisement
inner ad

അല്ലു അര്‍ജുന്റെ ബന്ധുകൂടിയാണ് പവന്‍ കല്യാണ്‍. ‘അല്ലു അര്‍ജുന്‍ മരിച്ച സ്ത്രീയുടെ വീട്ടില്‍ നേരത്തെ എത്തിയിരുന്നെങ്കില്‍ നന്നായിരുന്നു. ഇത് പിരിമുറുക്കം കുറയ്ക്കാമായിരുന്നു’ പവന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement
inner ad
Continue Reading

Featured