Connect with us
48 birthday
top banner (1)

News

കേരളത്തില്‍ കങ്കാണിമാരുടെ ഭരണം: അഡ്വ.എം ലിജു

Avatar

Published

on

തിരുവനന്തപുരം: ജീവനക്കാരെ സ്തുതിപാഠകരാക്കി മാറ്റുന്ന കങ്കാണിമാരുടെ ഭരണമാണ് കേരളത്തില്‍ നടമാടുന്നതെന്ന് കെ പി സി സി യുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അഡ്വ.എം ലിജു. .സെക്രട്ടേറിയറ്റില്‍ കുറെ കങ്കാണിമാരിരിപ്പുണ്ട്. ജീവനക്കാരെ ആട്ടിത്തെളിച്ച്, ഭീഷണിപ്പെടുത്തി, വനിതാ ജീവനക്കാരുള്‍പ്പെടെ മടമ്പിയുടെ മുന്നില്‍കൊണ്ട് നിര്‍ത്തി, പഴയ വാഴക്കുലയുടെ സംവിധാനത്തിന് സമാനമായി തമ്പുരാനങ്ങനെ നില്‍ക്കുന്നു, സ്തുതിപാഠക സംഘം പാടി തിമിര്‍ക്കുന്നു. വാഴ്ത്ത് പാട്ട് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് ഒ വി വിജയന്റെ ധര്‍മ്മപുരാണമാണ്. ധര്‍മ്മപുരാണത്തില്‍ എങ്ങനെയാണോ ഭരണാധികാരിയെ വാഴ്ത്തിപ്പാടുന്നത്, അതുപോലെ ഒരു സാഹചര്യത്തിലാണ് ഭരണാധികാരിയുടെ വിസര്‍ജ്ജ്യങ്ങള്‍ വരെ മഹത്തരം ആണെന്ന ഇടതു സംഘത്തിന്റെ വാഴ്ത്ത്പാട്ട്.

സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും സര്‍ക്കാര്‍ ജീവനക്കാരോട് കാട്ടുന്ന ക്രൂരതയുമാണ് പണിമുടക്കിലേക്ക് ജീവനക്കാരെ തള്ളിവിട്ടത്. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശ സംരക്ഷണത്തിന് സി പി എം സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുന്നില്ല. സുപ്രീം കോടതി അംഗീകരിച്ച ലീവ് എന്‍കാഷ്‌മെന്റ് സ്‌കീമാണ് ലീവ് സറണ്ടര്‍ എന്ന അവകാശം. അഞ്ചു വര്‍ഷമായി അത് നിഷേധിക്കുന്നു. ജീവനക്കാരില്‍ നിന്നും പണം പിടിച്ച ശേഷം ഏര്‍പ്പെടുത്തിയ മെഡിസെപ്പില്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചികിത്സ ലഭിക്കുന്നില്ല. പക്ഷെ ഇവിടെ വാഴ്ത്തുപാട്ടാണ്. എത്രമാത്രം ലജ്ജാകരമാണത്. ലിജു കൂട്ടിച്ചേര്‍ത്തു.

Advertisement
inner ad

കുടിശ്ശികയാക്കിയ ഡി എ , ലീവ് സറണ്ടര്‍, ശമ്പള പരിഷ്‌ക്കരണം ആനുകൂല്യങ്ങള്‍ തിരികെ നല്‍കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, സെക്രട്ടേറിയറ്റ് സര്‍വീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചും കൂട്ടധര്‍ണയും ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എം എസ് ഇര്‍ഷാദ് അധ്യക്ഷനായിരുന്നു. സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ പിപുരുഷോത്തമന്‍, കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് പ്രദീപ് കുമാര്‍, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം എസ് മോഹനചന്ദ്രന്‍ ,കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓര്‍ഗനൈസഷന്‍ ജനറല്‍ സെക്രട്ടറി വി എ ബിനു, പി എന്‍ മനാേജ് കുമാര്‍, കെ എം അനില്‍കുമാര്‍, എ സുധീര്‍, പി കുമാരി അജിത, തിബീന്‍ നീലാംബരന്‍, ജി ആര്‍ ഗോവിന്ദ് , സി സി റൈസ്റ്റന്‍ പ്രകാശ്, ആര്‍ രഞ്ജിഷ് കുമാര്‍, സജീവ് പരിശവിള, സൂസന്‍ ഗോപി, വി ഉമൈബ , എന്‍ സുരേഷ് , നൗഷാദ് ബദറുദ്ദീന്‍, രേഖ നിക്‌സണ്‍, വി എസ് ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

സംസ്ഥാനത്ത് ഉയര്‍ന്ന താപനില; ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍

Published

on


തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്‍ന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയില്‍ 8 മണിക്കൂര്‍ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് നിയന്ത്രണം. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. നിര്‍മ്മാണ മേഖലയിലും റോഡ് നിര്‍മ്മാണ ജോലിക്കാര്‍ക്കിടയിലും കര്‍ശനമായി സമയക്രമീകരണം നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Advertisement
inner ad

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

  • പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
  • നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മാ മുതല്‍ 3 ുാ വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
  • ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 മാ ീേ 3 ുാ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
  • മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 മാ ീേ 3 ുാ) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
  • പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
  • യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.
  • നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
  • ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
  • കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
  • ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
  • അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
  • കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
Continue Reading

News

ആത്മഹത്യ പ്രേരണ കേന്ദ്രമോ കോഴിക്കോട് എൻഐടി ?

അഗിന്‍ എന്ന വിദ്യാർഥിയുടെ ആത്മഹത്യ കുറുപ്പിൽ
എന്‍ഐടി ഡയറക്ടര്‍ക്കെതിരെ പരാമർശം

Published

on

*10 വർഷത്തിനിടയിൽ 7 വിദ്യാർഥികൾ ജീവനൊടുക്കി

*85 വിദ്യാർഥികൾ വീടുകളിൽ പോയി ആത്മഹത്യ ചെയ്തു

Advertisement
inner ad

*540 പേര്‍ പഠനം പതിവഴിയില്‍ ഉപേക്ഷിച്ചു

കോഴിക്കോട്: കഴിഞ്ഞ 10 വര്‍ഷത്തിനിടയിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( എന്‍ഐടി )യില്‍ ഏഴ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുകയും 540 പേര്‍ പഠനം പാതിവഴിയില്‍ അവസാനിപ്പിക്കുകയും ചെയ്തതിൽ ദുരൂഹത. ക്യാമ്പസിലെ പ്രശ്നങ്ങൾ മൂലം 85 വിദ്യാർത്ഥികൾ വീടുകളിൽ ചെന്നശേഷം ജീവിതം അവസാനിപ്പിച്ചതായും കണക്ക്.

Advertisement
inner ad

രണ്ട് വര്‍ഷത്തിനിടെ മാത്രം എന്‍ഐടിയില്‍ ആത്മഹത്യ ചെയ്തത് മൂന്ന് വിദ്യാര്‍ഥികളെന്നതുൾപ്പെടെയുള്ള കണക്ക് വിവരാവകാശ നിയമ പ്രകാരമാണ് ലഭിച്ചത്.

 2024 മെയ് അഞ്ചിനാണ് പൂനെ സ്വദേശിയായ യോഗീശ്വര്‍ നാഥ് എന്‍ഐടിയുടെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്.

Advertisement
inner ad

വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ പരാതിയില്‍ എന്‍ഐടി അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്.

പരാതിയില്‍ കേസെടുത്ത പൊലീസ് വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് കാരണമായത് മാനസിക സമ്മര്‍ദമാണെന്നാണ് വിശദീകരണം നല്‍കിയത്.

Advertisement
inner ad

തൊട്ടടുത്ത വര്‍ഷങ്ങളിൽ പശ്ചിമ ബംഗാള്‍ സ്വദേശി നിതീഷ് ശര്‍മ, തെലങ്കാന സ്വദേശി യശ്വന്ത്, ചേര്‍ത്തല സ്വദേശി അഗിന്‍ എന്നിവരാണ് എന്‍ഐടിയില്‍ ആത്മഹത്യ ചെയ്ത മറ്റു വിദ്യാര്‍ഥികള്‍. ഇതിനിടയിൽ നിരവധി വിദ്യാര്‍ഥികള്‍ ആത്മഹത്യ ശ്രമങ്ങളും നടത്തിയിരുന്നു.

എന്‍ഐടി ഡയറക്ടര്‍ക്കെതിരെ കുറിപ്പെഴുതി വെച്ചാണ് അഗിന്‍ ആത്മഹത്യ ചെയ്തത്. എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ പ്രൊഫ. പ്രസാദ് കൃഷ്ണ മാനസികമായി സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു കുറിപ്പിലെ ആരോപണം.

Advertisement
inner ad

എന്നാല്‍ ഈ സംഭവത്തിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. രാജ്യത്തെ വിവിധ എന്‍ഐടി ക്യാമ്പസുകളിലായി ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും കോഴിക്കോട്ടെ കണക്ക് പേടിപ്പെടുത്തുന്നതാണ്. ജാതി വിവേചനം, റാഗിങ്, മാനസിക സമ്മര്‍ദം, സാമ്പത്തിക പ്രതിസന്ധികള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ മരണത്തിന് കാരണമാകുന്നുണ്ട്.

എന്നാല്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന പല കേസുകളും മാനസിക സമ്മര്‍ദമാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി തള്ളിക്കളയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ആരോപണമുണ്ട്. ക്യാമ്പസിന്റെ പരിധിയിൽ പെടുന്നില്ലെങ്കിലും ക്യാമ്പസിനുള്ളിലെ മാനസിക സമ്മർദ്ദത്താൽ 85 ഓളം വിദ്യാർഥികൾ ആണ് അവരവരുടെ വീടുകളിൽ ചെന്ന് ആത്മഹത്യ ചെയ്തത്. കോഴിക്കോട് ക്യാമ്പസ് ആത്മഹത്യ പ്രേരണ കേന്ദ്രം ആകുന്നതിൽ ദുരൂഹതയേറുകയാണ്.

Advertisement
inner ad
Continue Reading

News

പിണറായി സർക്കാരിന്റെ വൈര്യനിര്യാതനബുദ്ധിയുടെ ഫലമായി പഠനം പാതിവഴിയിൽ നിർത്തേണ്ടിവന്നു: ബുഷർ ജംഹർ

Published

on

റിയാദ്: ഹൃസ്വ സന്ദർശനത്തിനായി റിയാദിലെത്തിയ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ല സെക്രട്ടറി ബുഷർ ജംഹറിന് ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി സ്വീകരണം നൽകി. റിയാദ് സബർമതിയിൽ നടന്ന പരിപാടിക്ക് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഒമർ ഷരീഫ് അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന് സ്വീകരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.

പൊതുപ്രവർത്തനത്തിന്റെ പേരിൽ ഉണ്ടായ ഒൻപതോളം കേസുകളിൽ കാപ്പ അടക്കം ചുമത്തി പിണറായി സർക്കാറിന്റെ വൈര്യനിര്യാതനബുദ്ധിയുടെ ഫലമായി തിരുവനന്തപുരം ലോ-കോളേജിൽ പഠിക്കുന്ന സമയത്ത് ആറു മാസത്തോളം വിയ്യൂർ സെൻട്രൽ ജയിലിലെ ക്രിമിനലുകളോടൊപ്പം കാരാഗ്രഹത്തിൽ കഴിയേണ്ടതായിവരുകയും, പരീക്ഷ എഴുതാൻ കഴിയാത്തത് കൊണ്ട് പഠനം പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വന്നതായും ബുഷർ ജംഹർ സ്വീകരണത്തിന് നന്ദി പറയവേ വികാരഭരിതനായി.

Advertisement
inner ad

പലതവണ കാപ്പ അഡ്വൈസറിയുടെ മുമ്പിൽ ഈ വിഷയം അവതരിപ്പിച്ചെങ്കിലും യാതൊരു അനുകൂല നടപടിയും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. അവസാനം ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ കേസുകൾ പിണറായുടെ പോലീസ് കെട്ടിചമച്ചതാണന്ന് കോടതിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ ജയിൽ മോചിതനാവുകയും, ഹൈക്കോടതിയിൽ നിന്ന് കാപ്പ അടക്കമുള്ള കേസുകൾ ഒഴിവാക്കുകയും, ഉണ്ടായിരുന്ന കർശന ഉപാധികളെല്ലാം പിൻവലിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ കുടുംബത്തോടൊപ്പം പാർട്ടി തന്നയാണ് കേസുകളിൽ ഇടപെടുകയും, അതിന്റെ ഭാഗമായി മാത്യു കുഴൽ നാടൻ എംഎൽഎ കേസ് ഏറ്റെടുക്കുകയും, എനിക്ക് വേണ്ടി നിയമസഭയിലടക്കം വിഷയം അവതരിപ്പിക്കുകയും ചെയ്തത് പാർട്ടി നമുക്ക് തരുന്ന നീതിയുടെ ഭാഗത്തുള്ള സംരക്ഷണമാണന്നും, ഇതുപോലെ പിണറായി സർക്കാർ കള്ള കേസുകളിൽ ഉൾപ്പെടുത്തി നൂറ് കണക്കിന് പ്രവർത്തകർ ഇപ്പോഴും പല ജയിലുകളിൽ ഉണ്ട് എന്നത് നാം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad

യോഗത്തിൽ നാഷണൽ കമ്മറ്റി അംഗം ഷഫീഖ് കിനാലൂർ, സെൻട്രൽ കമ്മറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, ജില്ലാ ഭാരവാഹികളായ സഫാദ് അത്തോളി, വൈശാഖ്,നയീം കുറ്റ്യാടി, അനീഷ് അബ്ദുള്ള, എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി മുഹമ്മദ് ജംഷീർ സ്വാഗതവും അസ്ക്കർ മുല്ലവീട്ടിൽ നന്ദിയും പറഞ്ഞു. അസീസ്, നിഷാദ് കുഞ്ഞിപ്പ,നയീം കുറ്റിക്കാട്ടൂർ, സവാദ് കല്ലായി,റഷീദ് കൂടത്തായി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisement
inner ad
Continue Reading

Featured