Connect with us
48 birthday
top banner (1)

Featured

റബർ കർഷകരെ അപമാനിച്ചു, പത്ത് രൂപ കൂ‌ട്ടി

Avatar

Published

on

റബറിന് 250 രൂപ താങ്ങുവില ഉറപ്പാക്കുമെന്ന് വാ​ഗ്ദാനം നൽകി അധികാരത്തിലെത്തിയ പിണറായി സർക്കാർ മൂന്നു വർഷത്തിനുള്ളിൽ ഇപ്പോൾ വില കൂട്ടി. പക്ഷേ, അതു റബർ കർഷകരെ അപമാനിക്കുന്നതിനു തുല്യമായി. മുൻ ഉമ്മൻ ചാണ്ടി സർക്കാർ 150 രൂപ പ്രഖ്യാപിച്ചു സംഭരിച്ച റബറിന് ഒന്നാം പിണറായി വിജയൻ സർക്കാർ 10 രൂപ കൂ‌ട്ടിയിരുന്നു. ഇന്നവതരിപ്പിച്ച പുതുക്കിയ ബജറ്റിലും പത്തു രൂപയാണ് കൂട്ടിയത്. കേരളത്തിൽനിന്ന് അതിവേ​ഗം പിൻവാങ്ങുന്ന റബർ കൃഷി നിലനിർത്താനുള്ള ഒരു നിർദേശവും കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിലും ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലുമില്ല.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ജീവിതകാലം മുഴുവന്‍ സ്മരിക്കും; വയനാടിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കും: രാഹുൽ ഗാന്ധി

Published

on

വയനാട്ടിലെ വോട്ടമാര്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജീവിതകാലം മുഴുവന്‍ സ്മരിക്കും. വയനാടിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കും. റായ്ബറേലിയുമായുള്ളത് വര്‍ഷങ്ങളായുള്ള ബന്ധമാണ്. തീരുമാനം എടുക്കുന്നത് ഏറെ പ്രയാസമായിരുന്നുവെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദുഷ്‌കരമായകാലത്ത് തനിക്കൊപ്പം നിന്നവരാണ് വയനാട്ടുകാര്‍. വയനാട്ടിലെ ജനങ്ങള്‍ക്ക് ഇതോടെ രണ്ട് പ്രതിനിധികള്‍ ഉണ്ടാവും, താനും പ്രിയങ്കയുമാണ് അത്. തന്റെ വാതിലുകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കായി എന്നും തുറന്നുകിടക്കുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. രാഹുലിന്റെ അഭാവം തോന്നിക്കാത്ത വിധം പ്രവർത്തിക്കുമെന്ന് പ്രിയങ്കയും പ്രതികരിച്ചു.

Advertisement
inner ad
Continue Reading

Featured

റായ്ബറേലി നിലനിർത്തി രാഹുൽ ഗാന്ധി; വയനാട്ടിൽ പ്രിയങ്ക ഗാന്ധി

Published

on

ന്യൂഡൽഹി : നീണ്ട ചർച്ചകൾക്കൊടുവിൽ വയനാട് ലോക്സഭാ മണ്ഡലം ഒഴിയാൻ രാഹുൽ ഗാന്ധിയുടെ തീരുമാനം. പകരം റായ്ബറെലി മണ്ഡലം നിലനിർത്തും. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി എത്തും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Featured

സേലം – കൊച്ചി ദേശീയപാതയിൽ കാർ തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച കേസില്‍, സൈനികന്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

മലയാളികള്‍ സഞ്ചരിച്ച കാർ അടിച്ച്‌ തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച കേസില്‍ അറസ്റ്റിലായത് പാലക്കാട് ചിറ്റൂർ സ്വദേശികൾ

Published

on

കോയമ്പത്തൂർ: സേലം – കൊച്ചി കോയമ്പത്തൂരിന് സമീപം ദേശീയപാതയില്‍ മലയാളികള്‍ സഞ്ചരിച്ച കാർ അടിച്ച്‌ തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച കേസില്‍ സൈനികന്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍.പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെ മധുക്കര പോലീസ് അറസ്റ്റു ചെയ്തു. പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്‍റില്‍ സൈനികനാണെന്ന് പോലീസ് പറഞ്ഞു

വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം സിദ്ദിഖും ചാള്‍സ് റജിയും രണ്ട് സഹപ്രവർത്തകരും ആക്രമണത്തിനിരയായത്. ബംഗളൂരുവില്‍ നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകള്‍ വാങ്ങിയ ശേഷം മടങ്ങുന്നതിനിടെയാണ് ഇവർ ആക്രമണത്തിന് ഇരയായത്. കോയമ്പത്തൂർ എല്‍ആൻഡ്ടി ബൈപ്പാസിനു സമീപത്തെ സിഗ്നലില്‍ കാർ നിർത്തിയപ്പോള്‍ മൂന്നു വാഹനങ്ങളിലെത്തിയ മുഖംമൂടി സംഘം ആക്രമണം നടത്തുകയായിരുന്നു. കുഴല്‍പ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement
inner ad

കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സൈനികനായ വിഷ്ണു ഏപ്രില്‍ നാലിനാണ് അവധിക്ക് വന്നത്. തുടർന്ന് സംഘത്തിനൊപ്പം ചേർന്ന് കവർച്ചയ്ക്കിറങ്ങുകയായിരുന്നു.

സംഭവത്തെക്കുരിച്ച്‌ കുന്നത്തുനാട് പോലീസ് സ്റ്റേഷനില്‍ പരാതിയും ആക്രമണത്തിന്‍റെ വീഡിയോയും കൈമാറിയിട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്രമണത്തിന് ഇരയായവർ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured