വർഷങ്ങൾക്ക് ശേഷം കർഷകർക്കാശ്വാസമായി റബ്ബർവില വർധനവ്

കോട്ടയം: വർഷങ്ങൾക്ക് ശേഷം കർഷകർക്കാശ്വാസമായി റബ്ബർ വിലയിൽ വർധനവ്.8 വർഷത്തിനു ശേഷമാണ് വില ഉയരുന്നത്.വ്യാഴാഴ്ച്ച ആർ.എസ്.എസ് -4 ന് കിലോ 178.50 രൂപയാണ്. വില ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് സൂചന.മഴക്കാലത്ത് ടാപ്പിംങ് കുറവായതിനാൽ വിപണിയിൽ റബ്ബർ എത്താത്തതും വിലകൂടാൻ കാരണമായിട്ടുണ്ട്. 2013 ജൂലൈയിൽ 196 രൂപ വില എത്തിയ ശേഷം വിലയിടിയുകയായിരുന്നു.2012 ൽ 242 രൂപവരെ വില ഉയർന്നിരുന്നു.

Related posts

Leave a Comment