കർഷകർക്ക് ആശ്വാസം ; റബ്ബർ വില ഉയരുന്നു

കോട്ടയം : കർഷകർക്ക് ആശ്വാസമായി റബ്ബർ വില ഉയരുന്നു.ഏറെ നാളുകൾക്ക് ശേഷമാണ് റബ്ബർ വിലയിൽ വർധനവുണ്ടാകുന്നത്.നിലവിൽ കിലോഗ്രാമിന് 176 രൂപയായി. അത് 200 വരെ ഉയർന്നെക്കാമെന്നാണ് റിപ്പോർട്ടുകൾ. ആർ എസ് എസ് 5 ഗ്രേഡിന് 176 രൂപയായി.ലാ​റ്റ​ക്‌​സ് വി​ല ഉ​യ​രു​ന്ന തോ​തി​ല്‍ ഷീ​റ്റ് വി​ല​യി​ലും വ​ര്‍ധ​ന​വുണ്ട്.റബ്ബർ വില ഉയർന്നതോടെ കണ്ണൂർ,കാസർഗോഡ് ജില്ലയുടെ മലയോര മേഖലകളിൽ ഉൾപ്പടെ മഴക്കാല ടാപ്പിങ് സജീവമാകും.ദീർഘകാലമായിറബർ കർഷകർ കനത്ത പ്രതിസന്ധിയിലായിരുന്നു. ടാപ്പിംഗ് തൊഴിലാളികൾക്കുള്ള കൂലി നൽകാൻ പോലും ലാഭം കൃഷിയിൽ നിന്നും ലഭിച്ചിരുന്നില്ല.പലരും റബ്ബർ കൃഷി ഉപേക്ഷിച്ച് നാണ്യവിളകൾ ആയ കുരുമുളക് അടയ്ക്ക എന്നീ മേഖലയിലേക്കും തിരിഞ്ഞിരുന്നു. കൂടുതൽ പേരും കശുമാവ് കൃഷിയിലേക്ക് തിരിഞ്ഞത്.വർഷങ്ങൾക്കുമുമ്പ് നാലാംതരം റബ്ബറിന്ഒരു കിലോയ്ക്ക് 242 രൂപ വരെ ഉണ്ടായിരുന്നു. വില ഉയരുന്ന സാഹചര്യത്തിൽ റബർ കൃഷിയെ ചെറിയ പ്രതീക്ഷയോടെയാണ് കർഷകർ നോക്കിക്കാണുന്നത്.

Related posts

Leave a Comment