എയർപോർട്ടുകളിലെ ആർ ടി പി സി ആർ നിരക്ക് തീരുമാനിക്കുന്നത് സംസ്ഥാന സർക്കാർ എന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള വിമാനത്താവളങ്ങളിൽ നടത്തുന്ന ആർ ടി പി സി ആർ ടെസ്റ്റുകൾക്ക് ഈടാക്കുന്ന നിരക്ക് സാധാരണയിൽ അതാത് സംസ്ഥാനങ്ങൾ തീരുമാനിക്കുന്ന നിരക്ക് പ്രകാരമാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ് ലോകസഭയെ അറിയിച്ചു. ടി എൻ പ്രതാപൻ എം പി, രാജ് മോഹൻ ഉണ്ണിത്താൻ തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി തുടങ്ങിയ എയർപോർട്ടുകളിൽ 500 രൂപയാണ് ആർ ടി പി സി ആറിന് ഈടാക്കുന്നതെന്ന് എയർപോർട്ട് നടത്തിപ്പുകാർ അറിയിച്ചിട്ടുണ്ട്. അതാത് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സർക്കാരുകൾ തീരുമാനിച്ചത് പ്രകാരമുള്ള നിരക്കുകൾ തന്നെയാണ് എയര്പോര്ട്ടുകളിലും ഈടാക്കുന്നത്. എന്നാൽ രണ്ട് തരത്തിലുള്ള ആർ ടി പി സി ആർ ടെസ്റ്റുകളുണ്ട്. സ്റ്റാൻഡേർഡ് ആർ ടി പി സി ആറിന്റെ നിരക്കാണ് 500. മറ്റൊന്ന് റാപിഡ് ആർ ടി പി സി ആർ ആണ്.

ഒമിക്രോൺ ഭീതിയുടെ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും നടപ്പിലാക്കുന്ന മാർഗ്ഗനിർദേശഗങ്ങൾ വിമാനത്താവളങ്ങൾ ഉറപ്പുവരുത്താൻ വ്യോമയാന മന്ത്രാലയവും ശ്രദ്ധിക്കുന്നതായും മന്ത്രി അറിയിച്ചു.

Related posts

Leave a Comment