ആർഎസ്എസുകാരുടെ തറവാട്ടു സ്വത്തല്ല ക്ഷേത്രങ്ങൾ ; സംഘപരിവാറിന് മറുപടിയുമായി റിജിൽ മാക്കുറ്റി

ആർ എസ് എസു കാരുടെ തറവാട്ട് സ്വത്ത് കിട്ടിയതോ സ്ത്രീധനം കിട്ടിയതോ അല്ല ഗുരുവായൂർ ക്ഷേത്രമുൾപ്പെടെയുള്ള ഒരു ക്ഷേത്രങ്ങളുമെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കൂറ്റി. ഗുരുവായൂർ ക്ഷേത്ര ദർശനം നടത്താൻ ആർ എസ് എസിന്റെ തിട്ടൂരത്തിൻ്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശബരിനാഥനും ജനറൽ സെക്രട്ടറി രാഹുൽ മാംകൂട്ടത്തിനുമൊപ്പം റിജിൽ ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ സംഘപരിവാർ പ്രവർത്തകരുടെ ആക്രമണം ആയിരുന്നു.ഇതിലാണ് അദ്ദേഹം പ്രതികരിച്ചത്.

Related posts

Leave a Comment