സ‍ഞ്ജിത്തിന്റെ കൊലപാതകം: മൂന്നുപേരെ കസ്റ്റഡിയിലെടുത്തു

കിണാശേരി മമ്പ്രത്ത് ആർഎസ്എസ് പ്രവർത്തകൻ സ‍ഞ്ജിത്തിനെ (27) വെട്ടി കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട്‌ സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. കോട്ടയത്ത് നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് പ്രതികളില്‍ ഒരാളായ സുബൈർ. കഴിഞ്ഞയാഴ്ച ഭാര്യയ്ക്കൊപ്പം ബൈക്കിൽ പോകുമ്പോഴാണ് സ‍ഞ്ജിത്ത് കൊല്ലപ്പെട്ടത്. ബൈക്കിൽ കാറിടിച്ചു വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. ആളുകൾ നോക്കിനിൽക്കെയായിരുന്നു കൊലപാതകം.

Related posts

Leave a Comment