ചെറുക്കേണ്ടത്‌ ആർ.എസ്‌.എസ്‌ ഹൈന്ദവരാജ്‌, മോചിപ്പിക്കേണ്ടത്‌ നാഗ്പൂർ സ്വന്തമാക്കിയ ശ്രീരാമനെ


ശ്രീരാമൻ ആർ.എസ്‌.എസ്‌ സർ സംഘചാലക്‌ ആയിരുന്നില്ല, രാമൻ ബിജെപി പ്രസിഡന്റ്‌ ആയിരുന്നില്ല രാമൻ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ് ഇന്ത്യയുടെ മുഴുവൻ സംസ്കാരത്തിന്റെയും ഭാഗമാണ്. രാമനെയും കൃഷ്ണനെയുമൊക്കെ സംഘപരിവാർ കൂടാരത്തിലെത്തിച്ച്‌ അതുവഴി ഹൈന്ദവരാജ്‌ നടപ്പാക്കി ഇന്ത്യൻ മതേതരത്വത്തിനു കളങ്കം വരുത്തികളയാനുള്ള ശ്രമം ചെറുക്കപെടേണ്ടതാണ്. ശ്രീരാമനും ശ്രീകൃഷ്ണനും വിവേകാനന്ദനുമൊക്കെ ഹിന്ദുരാജിന്റെ ഭാഗമല്ല ആർ,എസ്‌.എസുകാരായിരുന്നില്ല എന്ന് തെളിയിക്കേണ്ട ബാധ്യത കോൺഗ്രസ്സ്‌ പ്രസ്ഥാനത്തിനുണ്ട്‌, മതേതരത്തിന്റെ വക്താക്കളായി ഇന്ത്യയിലെ ജനങ്ങളെ സാഹോദ്യത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തേണ്ട കടമ കോൺഗ്രസ്സിനുണ്ട്‌ . കോൺഗ്രസ്സാണു എതിരാളിയെന്ന് ആർ.എസ്‌.എസിനു വ്യക്തതയുണ്ട്‌ അതുകൊണ്ടാണു മറ്റൊരു പ്രസ്ഥാനത്തെയും ചെറുക്കാതെ കോൺഗ്രസ്സ്‌ മുക്തഭാരതത്തിനു മോദിയും ബിജെപിയും ആഖ്വാനം ചെയ്യുന്നത്‌
പ്രിയങ്കാഗാന്ധിയും മറ്റ്‌ കോൺഗ്രസ്സ്‌ നേതാക്കളും രാമക്ഷേത്രനിർമ്മാണത്തെ അനുകുലിച്ച്‌ ഇന്ത്യൻ മതേതരത്തെ കളങ്കപെടുത്തിയെന്ന് സി.പി.എം പറയുമ്പോൾ ശ്രീരാമനെയും അയോദ്ധ്യയിലെ രാമക്ഷേത്രനിർമ്മാണത്തെയും മുൻ നിർത്തിയുള്ള ആർ.എസ്‌.എസ്‌ അജണ്ടയെ, ഇന്ത്യയും നേപ്പാളും, ബൂട്ടാനും ശ്രീലങ്കയുമൊക്കെ ഉൾപ്പെടുന്ന ഹിന്ദുരാജ്‌ എന്ന ഹിഡൻ അജണ്ടയെ ഫലപ്രദമായി ചെറുക്കാൻ ഇന്ത്യയിൽ ഇന്ന് കോൺഗ്രസ്സ്‌ പാർട്ടിക്ക്‌ മാത്രമേ സാധിക്കു.


പ്രിയങ്കാഗാന്ധിയും കോൺഗ്രസ്സ്‌ നേതാക്കളും എന്താണു പറഞ്ഞത്‌ എന്ന് വിലയിരുത്തേണ്ടതുണ്ട്‌. അയോദ്ധ്യയിലെ ക്ഷേത്രനിർമ്മാണം കോടതി നിർദ്ദേശപ്രകാരമാണ്. എന്നാൽ ക്ഷേത്രനിർമ്മാണം ബിജെപിയുടെ നേട്ടമാണു ബിജെപിയാണൂ ക്ഷേത്രം നിർമ്മിക്കുന്നത്‌ എന്ന വാദം സമ്മതിച്ച്‌ കൊടുത്താൽ എതിർ സ്വരമുയർത്തിയാൽ രാമക്ഷേത്രനിർമ്മാണവും ബാബറി മസ്ജിദ്‌ തകർത്തതും ശരിയാണെന്ന് സമ്മതിക്കേണ്ടിവരും. ബിജെപിയുടെ നേട്ടമായും വികസനമായും നാളെ അവതരിക്കപ്പെടും അത്‌ ഇന്ത്യൻ ജനാധിപത്യത്തിനു ദോഷകരമാകും. ഇന്ത്യയുടെ മതേതരത്വം നിലനിൽക്കണം രാമനും റഹീമും ഒരുപോലെ പ്രധാനപ്പെട്ടവരാണു ഒരാളെയും ഒഴിവാക്കാൻ സാധ്യമല്ല,അതുകൊണ്ട്‌ തന്നെ ശ്രീമതി പ്രിയങ്കാഗാന്ധിയുടെ വാക്കുകൾ ഇന്ത്യൻ മതേതരത്വം ഉയർത്തിപിടിക്കുന്നതിനു സഹായകരമായത്‌ തന്നെയാണ്.
കോൺഗ്രസ്സ്‌ ഒരിക്കലും ഒരു ആരാധാനലയ നിർമ്മാണത്തിനും എതിരല്ല ഒരു മതവിഭാഗത്തിനും എതിരല്ല ഇഷ്ടമില്ലാത്ത വിശ്വാസികളെ നാടുകടത്തണമെന്ന് ആവശ്യപ്പെടുന്നില്ല, ഒരു വിശ്വാസത്തെ തകർത്ത്‌ മറ്റൊരുവിശ്വാസം ഉയർത്തികൊണ്ട്‌ വരുന്നതിനെയാണൂ കോൺഗ്രസ്സ്‌ ചെറുക്കുന്നത്‌, അയോദ്ധ്യയിലൊരു രാമക്ഷേത്രം വരുന്നതിനെ കോൺഗ്രസ്സ്‌ സ്വാഗതം ചെയ്യുന്നതും ഇതേ കാഴ്ചപ്പാടിലാണു എന്നാൽ ഇന്ത്യൻ മതേതരത്വം സംരഷിക്കാനോ സംഘപരിവാറിന്റെ ഹൈന്ദവരാഷ്രീയത്തെ ചെറുക്കുന്നതിനോ സിപി.എം ആദിയായവർ അശക്തരാണു അവർക്ക്‌ പരിമിതികളുണ്ട്‌ കനലുകൾ കുറവാണു അത്‌ തീയായി ജ്വലിക്കുന്നതിനു സമയമെടുക്കും. പ്രാദേശിക കക്ഷികൾ നിലപാടുകൾ മാറ്റിമാറ്റി പറയുന്നതും സി.പി.എം കോൺഗ്രസ്സിനെ കുറ്റം പറയുന്നതും ഇതേ കാരണങ്ങൾ കൊണ്ടാണു അവർക്ക്‌ താൽകാലിക രാഷ്ട്രീയനിലനിൽപ്പ്‌ മാത്രമാണൂ വിഷയം ഇന്ത്യയുടെ മതേതരത്വ മുഖം സംരക്ഷിക്കലല്ല ജോലി.


രാമക്ഷേത്ര നിർമ്മാണത്തെ കോൺഗ്രസ്സ്‌ എതിർത്താൽ ഇവരുടെ പ്രചരണം മറ്റൊരു തരത്തിലാവും കോൺഗ്രസ്സ്‌ ഹിന്ദു ക്ഷേത്ര നിർമ്മാണത്തെ ചെറുക്കുന്നു ന്യൂനപക്ഷ വർഗ്ഗീയതയ്ക്ക്‌ സഹായകരമായ നിലപാട്‌ സ്വീകരിക്കുന്നു എന്നാവും കോൺഗ്രസ്സിനു പ്രാദേശികവാദമില്ല ദേശിയകാഴ്ചപ്പാടാണുള്ളത്‌, സിപി.എം സ്വീകരിക്കുന്നത്‌ പോലെ മതാടിസ്ഥാനത്തിൽ വർഗ്ഗിയാടിസ്ഥാനത്തിൽ പ്രാദേശികാടിസ്ഥാനത്തിൽ പ്രതികരിക്കാൻ കഴിയില്ല. വൻ തോതിൽ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിയ്ക്കും ഉപയോഗിക്കപ്പെടുന്നതായി സംശയിച്ചുകൊണ്ടാണു മോദി നോട്ട്‌ നിരോധനം പ്രഖ്യാപിച്ചത്‌. വിഗദ്ധാഭിപ്രായത്തിൽ വേണ്ടരീതിയിൽ ചർച്ചചെയ്യപ്പെടാതെ ഗുണദോഷങ്ങൾ വിലയിരുത്താതെ ഇന്ത്യൻ പാർലമെന്റിനെ നോക്കുകുത്തിയാക്കി നടത്തിയ ഇന്ത്യയിലെ സാധാരണക്കാരിൽ സാധാരണക്കാർക്ക്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ ഈ നടപടി ഏറെ,ചർച്ചചെയ്യപ്പെട്ടുകഴിഞ്ഞതാണ്.

2019 ആഗസ്റ്റ്‌ അഞ്ചാം തീയതി ആഭ്യന്തരമന്ത്രി അമിത്‌ ഷാ രാജ്യസഭയിൽ കാശ്മീർ സംസ്ഥാനത്തിനു നൽകിയിരുന്ന ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കികൊണ്ട്‌ നിയമസഭയുള്ള കേന്ദ്രഭരണപ്രദേശമായി കാശ്മീരും നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശമായി ലഡാക്കും നിലവിൽ വന്നതായി രാഷ്ട്രപതിയുടെ പ്രത്രേകാധികാരമുപയോഗിച്ചുള്ള വിജ്ഞാപനം പ്രമേയരൂപത്തിൽ അവതരിപ്പിച്ചു.
മേൽപ്പറഞ്ഞ രണ്ട്‌ കാര്യങ്ങളും തുടക്കത്തിൽ സൂചിപ്പിച്ചത്‌ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും പരമോന്നത നിയമനിർമ്മാണസഭകളെയും നോക്കുകുത്തികളാക്കികൊണ്ട്‌ ബിജെപി സർക്കാർ സ്വീകരിക്കുന്ന നടപടികളെ ചൂണ്ടിക്കാണിക്കാനാണ്.
കാശ്മീർ വിഷയത്തിൽ ഹിന്ദുമഹാസഭ ജനസംഘം തുടങ്ങി ഇങ്ങ്‌ ബിജെപി വരെയും പുലർത്തിയ നിലപാടാണു അമിത്‌ ഷാ പ്രമേയരൂപത്തിൽ അവതരിപ്പിച്ചത്‌. കാശ്മീർ ഹിന്ദുപണ്ഡിറ്റുകളുടെ പുണ്യഭൂമിയാണെന്നതും മുസ്ലീം കടന്നുകയറ്റം വഴി അവർക്ക്‌ സ്വന്തം ജന്മഭൂമി നഷ്ടപെട്ടുവെന്നും ചൂണ്ടികാണിച്ചായിരുന്നു എക്കാലത്തെയും സംഘപരിവാർ സംഘടനകളുടെ വിലാപം കാശ്മീർ, ഹിന്ദുപണ്ഡിറ്റുകൾക്ക്‌ മടക്കികൊടുക്കുമെന്ന വാഗ്ദാനമാണു അമിത്‌ ഷാ നിറവേറ്റിയത്‌. പ്രതിപക്ഷത്തിന്റെ അതിശക്തമായ എതിർപ്പുകൾക്കിടയിൽ വളരെ സുഗമമായി അമിത്‌ ഷാ ആർ.എസ്‌.എസ്‌ അജണ്ട നിറവേറ്റിയെടുക്കുകയുണ്ടായി.
കാശ്മീർ വിഭജനത്തിനു ശേഷം ഒരാണ്ട്‌ പിന്നിടുമ്പോഴും കാശ്മീർ ജനജീവിതം ദുസഹമായി തുടരുകയാണു. നേതാക്കന്മാർ കരുതൽ തടങ്കലിലാണു കോൺഗ്രസ്സ്‌ സംസ്ഥാനാദ്ധ്യഷനും മുൻ മുഖ്യമന്ത്രിമാരും മന്ത്രിമാരുമൊക്കെ ഇതിൽ ഉൾപ്പെടും, വാർത്താവിനിമയ സംവിധാനം പൂർണ്ണമായി പുനസ്ഥാപിച്ചിട്ടില്ല, യാത്രാനിരോധനം പൂർണ്ണമായി പിൻ വലിച്ചിട്ടില്ല, പ്രതിക്ഷേധങ്ങൾക്കോ, സമരങ്ങൾക്കോ അവസരമില്ലന്നത്‌ പോകട്ടെ മാധ്യമങ്ങളെ കാണുന്നതിനു പോലും വിലക്ക്‌ നിലനിൽക്കുകയാണ്.സ്ഥിതിഗതികൾ ഇത്തരത്തിലാണു പിന്നെയെങ്ങനെയാണൂ കാശ്മീരിൽ ബിജെപി സർക്കാർ സ്വീകരിച്ച നയം ഗുണകരമാകുന്നത്‌ ? അന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച്‌ രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ്സ്‌ നേതാക്കൾ ശബ്ദമുയർത്തിയപ്പോൾ സിപിഎം
ഉൾപ്പെടെയുള്ള ഇന്ത്യയിലെ മറ്റ്‌ പ്രതിപക്ഷ പാർട്ടികൾ ഗൗരവമായ മൗനത്തിലായിരുന്നു.
ആയോദ്ധ്യയിലെ രാമക്ഷേത്രനിർമ്മാണം സംഘപരിവാറിന്റെ എക്കാലത്തെയും ഹിഡൻ അജണ്ടയായിരുന്നു എന്നത്‌ പകൽ പോലെ വ്യക്തമാണൂ. രാമക്ഷേത്രമോ ആരാധനയോ അല്ല ആർ.എസ്‌.എസ്‌ ലഷ്യം രാമക്ഷേത്രം ഉയർത്തികാണിച്ച്‌ ഹിന്ദുവികാരമുയർത്തി അധികാരം പിടിക്കുകയെന്നതായിരുന്നു. അതിലവർ വിജയം കണ്ടെന്ന് നിസംശയം പറയാം.

ബിജെപിയും ആർ.എസ്‌.എസും ഉയർത്തുന്ന രാമരാജ്യമെന്നത്‌ സംഘപരിവാറിന്റെ ഹിഡൻ അജണ്ടകൾക്ക്‌ വേണ്ടിയുള്ള രാമരാജ്യമാണ്. രാമനെ ആർ.എസ്‌.എസ്‌ ശാഖയിൽ തളച്ചിടുകയും രാമന്റെ പേരിൽ രാഷ്ട്രീയമുതലെടുപ്പ്‌ നടത്തുകയുമാണു ബിജെപി ആർ.എസ്‌.എസ്‌ സംഘം ചെയ്യുന്നത്‌. എൺപതുകളിൽ കേവലം രണ്ട്‌ സീറ്റ്‌ മാത്രമുണ്ടായിരുന്ന ബിജെപി ഇന്ന് ഇന്ത്യയിലെ പ്രമുഖ സ്ഥാനത്താണ്.
ഇന്ത്യയുടെ ആദ്യ പ്രതിപക്ഷനേതാവിനെ സംഭാവന ചെയ്ത പാർട്ടി ഇന്ന് പാർലമെന്റിലെ ഒരു കസേരയിൽ ഒതുങ്ങിപോയതും കുൂടി ചേർത്തുവായിക്കേണ്ടതുണ്ട്‌. കോൺഗ്രസ്സിനെ അടിക്കാൻ കിട്ടുന്ന ഒരവസരവും സി.പി.എം പാഴാക്കാറില്ല കേരളത്തിലെ എസ്‌.ഡി.പി.ഐ, ആർ.എസ്‌.എസ്‌ പോലുള്ള വർഗ്ഗീയസംഘടനകളെ ചേർത്ത്‌ നിർത്തി സി.പി.എം കോൺഗ്രസ്സിനെതിരെ കുരയ്ക്കുന്നത്‌ ബിജെപിയുടെ കോൺഗ്രസ്സ്‌ മുക്തഭാരതം യഥാർത്ഥമാക്കാനാണ്.

വാൽകഷ്ണം: കനൽ ചെറുതരിമതിയെന്നാണു സി.പി.എം പറയുന്നത്‌ എന്നാൽ കനലിൽ ബിജെപി വെള്ളമൊഴിച്ച്‌ കരിയാക്കിയക്കാര്യം സിപി എം മറന്ന് പോകരുത്‌

Related posts

Leave a Comment