Kerala
ആർഎസ്എസ് കൂടിക്കാഴ്ച ദുരൂഹം; എഡിജിപിക്കെതിരെയുള്ള റിപ്പോർട്ട് നിയമസഭയിൽ

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ നിയമസഭയുടെ മേശപ്പുറത്ത് വച്ച് സർക്കാർ. എം ആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിലും പി.വി അൻവർ ഉന്നയിച്ച് ആരോപണങ്ങളിലുമുള്ള അന്വേഷണ റിപ്പോർട്ടുകളാണ് സർക്കാർ പുറത്തുവിട്ടത്. അജിത്കുമാറിൻ്റെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്ന് കണ്ടെത്തലുള്ള ഡിജിപിയുടെ റിപ്പോർട്ടാണിത്. സ്വകാര്യ സന്ദർശനമെന്ന എഡിജിപിയുടെ വാദം തള്ളി. കൂടിക്കാഴ്ച സർവീസ് നേട്ടങ്ങൾക്ക് വേണ്ടിയുള്ളതാണെങ്കിൽ ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. മാമി തിരോധാന കേസിൽ അന്വേഷണ മേൽനോട്ടത്തിൽ അജിത്കുമാറിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടിൽ അൻവർ ഉന്നയിച്ച മറ്റ് ആരോപണങ്ങൾ തള്ളിക്കളഞ്ഞു.
സഭാ സമ്മേളനം തീരുന്ന ദിവസം സിപിഎമ്മിൻ്റെ രാഷ്ട്രീയ തീരുമാനമനുസരിച്ചായിരുന്നു റിപ്പോർട്ട് മേശപ്പുറത്ത് വെക്കൽ. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ്റെ സബ് മിഷൻ്റെ മറുപടിയിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് പരസ്യമാക്കിയത്. ദത്താത്രേയ ഹൊസബാളെയും രാം മാധവിനെയും കണ്ടത് സ്വകാര്യ സൗഹൃദസന്ദർശനത്തിൻ്റെ ഭാഗമായാണെന്നാണ് എഡിജിപിയുടെ വിശദീകരണം. എല്ലാ രാഷ്ട്രീയ നേതാക്കളെയും കാണുംപോലെയാണിതെന്നാണ് നിലപാട്. ഈ വിശദീകരണം തള്ളിയാണ് ഡിജിപിയുടെ റിപ്പോർട്ട്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യവാഹനത്തിൽ പോയത് എന്തിനാണെന്നാണ് റിപ്പോർട്ടിലെ സംശയം. അടച്ചിട്ടമുറിയിലുള്ള ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ സാക്ഷികളില്ല. കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സർവ്വീസ് നേട്ടങ്ങൾക്ക് വേണ്ടിയാണ് സന്ദർശനമെന്ന ആരോപണമുണ്ട്. അങ്ങനെയെങ്കിൽ ഗുരുതര ചട്ടലംഘനമാണ് എഡിജിപിയുടെ ഭാഗത്തു നിന്നുണ്ടായത്.
മേശപ്പുറത്ത് വെച്ച രണ്ടാം റിപ്പോർട്ട് അൻവറിൻ്റെ പരാതികളിലെ അന്വേഷണത്തെക്കുറിച്ചുള്ളതാണ്. ഇതിൽ മാമി തിരോധാന കേസിൻ്റെ മേൽനോട്ടത്തിൽ എഡിജിപിക്ക് വീഴ്ചയുണ്ടായിയെന്ന് റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് നടന്ന സംഭവത്തിൽ അന്വേഷണം മേൽനോട്ടം മലപ്പുറം എസ്പിക്ക് കൈമാറിയത് അനുചിതമായി. പി ശശിക്കെതിരായ ആരോപണം അന്വേഷണ പരിധിയിൽ വന്നിട്ടില്ല. സാമ്പത്തിക ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അൻവറിൻ്റെ ബാക്കി ആരോപണങ്ങൾ തെളിവുകളിലാതെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആർഎസ്എസ് കൂടിക്കാഴ്ചയിലും മാമി കേസിലും വീഴ്ച കണ്ടെത്തിയിട്ടും അജിത് കുമാറിനെതിരെ എടുത്തത് പേരിനൊരു സ്ഥാനമാറ്റം മാത്രമായിരുന്നു. അതേസമയം, പൂരം കലക്കലിലെ എഡിജിപിയുടെ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.
അതേസമയം, ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടുകളെ സംബന്ധിച്ച് വസ്തുതാപരമല്ലാത്ത വാർത്തകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാരിന് യാതൊന്നും മറച്ചുവയ്ക്കാനില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിക്കെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിച്ച് ലഭിച്ച പരാതി സംബന്ധിച്ചും ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പരാതിയിലും വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ജി. സ്പർജൻ കുമാർ, തോംസൺ ജോസ്, എ. ഷാനവാസ്, എസ്പി എസ്. മധുസൂദനൻ എന്നിവർ ഉൾപ്പെട്ട ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച രണ്ട് റിപ്പോർട്ടുകളും സംസ്ഥാന പൊലീസ് മേധാവി സർക്കാരിൽ സമർപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
ജാതിമതങ്ങള്‍ക്കതീതമായ മാനവികതയാണു രാഷ്ട്രീയം: സി.ആര്‍ മഹേഷ് എംഎല്‍എ

കരുനാഗപ്പള്ളി: ജാതി മത വര്‍ണവര്‍ഗ്ഗങ്ങള്‍ക്കതീതമായ മാനവികതയാണ് രാഷ്ടീയമെന്ന് സി.ആര്‍. മഹേഷ് എം.എല്‍.എ അഭിപ്രായപ്പെട്ടു. മാനവികത സമതയുടെ സന്ദേശമാണ്. ആ സന്ദേശമാണ് സാംസ്‌കാരിക സംഘടനകള്‍ സമൂഹത്തിനു നല്കുന്ന സേവനമെന്ന് മഹേഷ് അഭിപ്രായപ്പെട്ടു. ജനകീയ കവിതാ വേദി കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച ജില്ലാ തല സര്‍ഗ്ഗോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ കവിതാ വേദി പ്രസിഡന്റ് കെ.കെ. ബാബു അധ്യക്ഷനായി. കവിതാ വേദി ഏര്‍പ്പെടുത്തിയ ഗീതാ ഹിരണ്യന്‍ സാഹിത്യ പുരസ്‌കാരം മീന ശൂരനാടിനും, ചുനക്കര രാമന്‍കുട്ടി പ്രതിഭാ പുരസ്‌കാരം വാസു അരീക്കോടിനും, ഉമ്മന്നൂര്‍ഗോപാലകൃഷ്ണന്‍ കവിതാ പുരസ്‌കാരം ശ്യാം ഏനാത്തിനും സുജിത് വിജയന്‍ പിള്ള എം.എല്‍.എ. സമര്‍പ്പിച്ചു. സാമൂഹിക പരിഷ്‌ക്കരണത്തില്‍ കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും അതുല്യമായ പങ്ക് വഹിക്കാനുണ്ടെന്ന് മഹേഷ് ഓര്‍മ്മിപ്പിച്ചു. കരുനാഗപ്പളളി മോഹന്‍ കുമാറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ .നാടക പുരസ്‌കാരം കെ. ശ്രീകുമാര്‍, സി.ആര്‍. മഹേഷില്‍ നിന്നും ഏറ്റുവാങ്ങി.
കവിതാ വേദി കോ-ഓര്‍ഡിനേറ്റര്‍ രാജന്‍ താന്നിക്കല്‍ , മോഹന്‍ കുമാര്‍ സാംസ്‌കാരിക സമിതി പ്രസിഡന്റ് പുന്നൂര്‍ ശ്രീകുമാര്‍, ടി.കെ. അശോക് കുമാര്‍, പി. സോമരാജന്‍ , പനക്കുളങ്ങര സുരേഷ്, ബാബു അമ്മവീട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഉണ്ണി പുത്തുരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കവിയരങ്ങ് ശാസ്താംകോട്ട അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കൊല്ലം ശേഖര്‍, ഉഷാ ശശി , മീന ശൂരനാട്, കെ.എസ്. രെജു, അജീംന മജീദ്, അജിതാ അശോക്, ജി. ജയ റാണി, ശ്യാം ഏനാത്ത്, എ.പി.അമ്പാടി എന്നിവര്‍ പങ്കെടുത്തു.
Thiruvananthapuram
എന്‍ സി പിയില്‍ പൊട്ടിത്തെറി: സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ രാജിവെച്ചു

തിരുവനന്തപുരം: എന്‍.സി.പിയില്‍ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ രാജിവെച്ചു. എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ ചൊല്ലി എന്‍.സി.പിക്കകത്ത് വന്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ തയ്യാറായിരുന്നില്ല.
ഇതിനിടെ, എന്‍.സി.പി ?സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ പി.സി. ചാക്കോ സംസാരിച്ചതിന്റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്ന സാഹചര്യം വന്നതിനാലാണ് ചാക്കോ രാജി വെച്ചതെന്നറിയുന്നു. രാജിയെ കുറിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ചാക്കോ തയ്യാറായില്ല.
എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്നായിരുന്നു സി.പി.എമ്മിന്റെ തീരുമാനം. എന്തുകൊണ്ട് തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന ചോദ്യമാണ് പി.സി. ചാക്കോ ചോദിച്ച് കൊണ്ടിരുന്നത്. എന്നാല്‍, ശശീന്ദ്രന്‍ വിഭാഗം പാര്‍ട്ടിയില്‍ പിടിമുറുക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ തോമസ് കെ. തോമസ് പോലും പി.സി. ചാക്കോക്കൊപ്പം ഇല്ലാത്ത സാഹചര്യമാണുള്ളത്. ഇത്, ചാക്കോയെ വലിയ പ്രതിസന്ധിയിലാക്കിയെന്നാണ് അറിയുന്നത്. എന്‍.സി.പി എം.എല്‍.എമാരില്‍ ആരാണ് മന്ത്രി പാര്‍ട്ടി തീരുമാനിക്കുമെന്ന നിലപാടാണ് ചാക്കോ മുന്നോട്ട് വെച്ചത്. കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലെത്തിയ ചാക്കോക്ക് പാര്‍ട്ടി അണികളില്‍ സ്വാധീനമുണ്ടായിരുന്നില്ല.
ശശീന്ദ്രനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് തുടക്കം മുതല്‍ സി.പി.എം സ്വീകരിച്ച നിലപാട്. മന്ത്രി മാറ്റം ആവശ്യപ്പെട്ട് നേരത്തെ തന്നെ വന്നുകണ്ട എന്‍.സി.പി നേതൃത്വത്തോടും മുഖ്യമന്ത്രി ഈ നിലപാടാണ് വ്യക്തമാക്കിയത്. മന്ത്രി സ്ഥാനം ലഭിക്കാന്‍ ശരത് പവാര്‍ വഴി പാര്‍ട്ടി ദേശീയ നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പി.സി. ചാക്കോ ശ്രമിച്ചതില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതിനുപുറമെ, പ്രകാശ് കാരാട്ടിനെ കണ്ട് മന്ത്രി സ്ഥാനത്തെ കുറിച്ച് തങ്ങള്‍ക്കുള്ള പ്രശ്‌നം ചാക്കോ ധരിപ്പിച്ചിരുന്നു. തുടര്‍ന്നാണ്, കേരള ഘടകം ശശീന്ദ്രനെ മാറ്റില്ലെന്ന് അറിയിച്ചത്. ഇതോടെ, സി.പി.എമ്മിന്റെ അസംതൃപ്തരുടെ ഇടയില്‍ സ്ഥാനം പിടിച്ച ചാക്കോക്ക് എന്‍.സി.പിക്കകത്തും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നാണ് അറിയുന്നത്.
Pathanamthitta
പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിയെ നാടുകടത്താന്‍ ഉത്തരവ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിയെ നാടുകടത്താന്‍ ഉത്തരവ്. പ്രതിയായ ശരണ്‍ ചന്ദ്രനെതിരെയാണ് നടപടി. ഡിഐജി അജിതാ ബീഗത്തിന്റെതാണ് ഉത്തരവ്. ഇയാളെ മന്ത്രി വീണാ ജോര്‍ജ് അടക്കമുള്ളവര്‍ സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത് വിവാദമായിരുന്നു. ശരണ്‍ ചന്ദ്രന്‍ കാപ്പാ കേസ് പ്രതിയല്ലെന്നായിരുന്നു സിപിഎം വാദം.
2023 നവംബറില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാംപ്രതിയായ ശരണ്‍ ചന്ദ്രന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യമെടുത്തിരുന്നു. മലയാലപ്പുഴ പൊലീസ് കാപ്പാ നിയമം പ്രകാരം ശരണ്‍ ചന്ദ്രന് താക്കീത് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷവും കുറ്റകൃത്യങ്ങള്‍ തുടര്‍ന്നു. കഴിഞ്ഞ ജുലൈയില്‍ കുമ്പഴയില്‍ വച്ച് 60 പേരെ പാര്‍ട്ടിയിലേക്ക് ചേര്‍ത്ത പരിപാടിയിലാണ് ശരണും പങ്കെടുത്തത്.
പരിപാടി ഉദ്ഘാടനം ചെയ്തത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരിട്ടെത്തിയായിരുന്നു. ശരണിനെ മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ചത് സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവാണ്. പത്തനംതിട്ടയിലെ പുതുതലമുറയിലെ ഒരു സംഘം യുവാക്കള്‍ ഇനിമുതല്‍ മാനവികതയുടെ പക്ഷമായി സിപിഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന അടിക്കുറിപ്പോടെ ശരണിനെ മാലയിട്ട് സ്വീകരിക്കുന്ന ചിത്രങ്ങള്‍ ജില്ലാ സെക്രട്ടറി തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login