പൊലീസിൽ ആർ.എസ്.എസ് ഗ്യാങ്; ആനി രാജയെ തള്ളാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാ പൊലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്ന സിപിഐ ദേശീയ നേതാവ് ആനി രാജയുടെ പ്രസ്താവന തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം വിവരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ടാകാമെന്നായിരുന്നു ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി.  ആനി രാജ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഇടതുപക്ഷ നേതാവാണ്. അവര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരിക്കാം. അതിനാലായിരിക്കാം അവര്‍ അത്തരം ഒരു പ്രസ്താവന നടത്തിയത്. അത് എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളാ പൊലീസിനെതിരെ കഴിഞ്ഞ ദിവസം ആനിരാജ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. സ്ത്രീ സുരക്ഷ നടപ്പാക്കുന്നതിനെതിരെ പൊലീസ് ബോധപൂർവമായ ഇടപെടൽ നടത്തുന്നുവെന്നും ദേശീയതലത്തിൽ പോലും ഇത് നാണക്കേട് ഉണ്ടാക്കുന്നുവെന്നുമായിരുന്നു ആനി രാജയുടെ ആരോപണം. ആർഎസ്എസ് ഗ്യാങ് പൊലീസിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവതരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടിരുന്നു.

Related posts

Leave a Comment