ബിജെപി ആര്‍എസ്‌എസ് സംഘര്‍ഷം ; ഒരാള്‍ക്ക് വെട്ടേറ്റു

പാലക്കാട്: ചിറ്റൂരില്‍ ആര്‍എസ്‌എസ് ബി.ജെ.പി സംഘര്‍ഷത്തില്‍ ബിജെപി പ്രാദേശിക നേതാവിന് വെട്ടേറ്റു. നല്ലേപ്പിള്ളി പഞ്ചായത്തിലെ കൊറ്റമംഗലത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. ബിജെപി യുടെ പഞ്ചായത്ത് ചുമതലയുള്ള കൊറ്റമംഗലം ഒഴിവുപാറ സ്വദേശി വിനോദിനാണ് വെട്ടേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗം വിനോദ് ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്തു. ഒലുവപ്പാറ സ്വദേശികളായ സുജിത്ത്, സിജിന്‍, മോഹനന്‍, അനീഷ് എന്നിവര്‍ക്കെതിരെയാണ് കൊഴിഞ്ഞാമ്ബാറ പൊലീസ് കേസെടുത്തത്. പരിക്കേറ്റ മോഹനനെ കൊഴിഞ്ഞാമ്ബാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

Leave a Comment