ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം ;ഒരാൾകൂടി പിടിയിലായി

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പിടിയിലായി. അത്തിക്കോട് സ്വദേശിയും എസ്.ഡി.പി.ഐ പ്രവർത്തകനുമായ പ്രതിയാണ് അറസ്റ്റിലായത്.

ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്ന് കരുതുന്ന അഞ്ചു പേർ പിടിയിലായി. കേസിൽ ഫെബ്രുവരി 10നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ അറിയിച്ചിരുന്നു.

നവംബർ 15നാണ് പലക്കാട് മമ്പുറത്തെ ആർ.എസ്.എസ്. പ്രവർത്തകനായ എ. സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഭാര്യയുമൊത്ത് ബൈക്കിൽ പോകുമ്പോൾ ഒരു സംഘം സഞ്ജിത്തിനെ ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നൽകിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ അറിയിച്ചിട്ടുണ്ട്.

Related posts

Leave a Comment