ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്നു

പാ​ല​ക്കാ​ട്: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്നു.മ​മ്പ​റ​ത്ത് എ​ല​പ്പു​ള്ളി സ്വ​ദേ​ശി സ​ഞ്ജി​ത് (27) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ എ​സ്ഡി​പി​ഐ ആ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. ഭാ​ര്യ​യു​ടെ ക​ൺ​മു​ന്നി​ൽ​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഭാ​ര്യ​യു​മാ​യി സ​ഞ്ജി​ത് ബൈ​ക്കി​ൽ വ​രു​മ്പോ​ൾ കാ​റി​ലെ​ത്തി​യ അ​ക്ര​മി സം​ഘം ത​ട​ഞ്ഞു നി​ർ​ത്തി വെ​ട്ടു​ക​യാ​യി​രു​ന്നു.

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് സൂ​ച​ന​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ലു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഇ​വ​ർ ഒ​ളി​വി​ൽ പോ​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment