Kerala
ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകന്
ലക്ഷം രൂപയുടെ ആസാദ് ക അമൃത് അവാർഡ്
കൊല്ലം : ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകർക്ക് ആസാദ് ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഒരു ലക്ഷം രൂപയുടെ പുരസ്കാരം നൽകുമെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. 1985 കാലഘട്ടത്തിൽ കൊല്ലം കലക്ടറായിരുന്ന സി.വി. ആനന്ദബോസ് കൊല്ലം പ്രസ്സ്ക്ലബ്ബ് സന്ദർശിച്ച് മുതിർന്ന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
സ്വന്തം വീട്ടിലേക്ക് മടങ്ങിവന്ന പോലെയാണ് കൊല്ലത്തെത്തിയപ്പോഴുള്ള അനുഭവം. മാധ്യമ പ്രവർത്തനം ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തന സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. വിമർശനത്തോട് ദേഷ്യം തോന്നാം. എന്നാൽ അത് കാഴ്ച മാത്രമല്ല ഉൾക്കാഴ്ചയും നൽകും. കാഴ്ചയെക്കാൾ പ്രധാനമാണ് ഉൾക്കാഴ്ച. ജനാധിപത്യവും പ്രവർത്തനവും ഒരുമിച്ച് പോകണം.
വിമർശിക്കുന്ന പത്രക്കാരനെ തല്ലാൻ മല്ലന്മാരെയും കൂട്ടി പത്രം ഓഫീസിൽ എത്തിയ മസിൽ പവറുള്ള രാഷ്ട്രീയ ക്കാരനെ കുറിച്ചും ആനന്ദ ബോസ് പറഞ്ഞു. എന്നും നുണ എഴുതുകയാണ് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോൾ, ഇനി അങ്ങയെ ക്കുറിച്ച് സത്യം മാത്രം എഴുതാമെന്ന് പത്ര പ്രവർത്തകൻ പറഞ്ഞു. അയ്യോ അതു വേണ്ടെന്ന് പറഞ്ഞ് രാഷ്ടീയക്കാരൻ സ്ഥലം വിട്ടെന്ന് ആനന്ദബോസ് പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് ജി. ബിജു അധ്യക്ഷത വഹിച്ചു. എസ്. സുധീശൻ, സി.പി. രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.
രാജ്ഭവൻ്റ ഉപഹാരങ്ങൾ ഗവർണർ വിതരണം ചെയ്തു. കൊല്ലം പ്രസ് ക്ലബ്ബിൻ്റെ ആദരവ് പ്രസിഡൻ്റ് ജി. ബിജുവും, സീനിയർ ജേർണലിസ്റ്റ് ഫോറത്തിൻ്റെ ആദരവ് എസ്. സുധീശനും ഗവർണർക്ക് നൽകി. ജേർണലിസ്റ്റ് ഫോറം സെക്രട്ടറി കെ. സുന്ദരേശൻ, ജില്ലാ പ്രസിഡൻറ് സന്തോഷ് എസ്.കുമാർ, സെക്രട്ടറി ഡി വേണുഗോപാൽ, ട്രഷറാർ എം. മജീദ്, കെ.ഒ. ഷുഹൈബ്, എഫ്.ജെ അൽഫോൻസ് അനിൽലാൽ, ഡി.അജയ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Kerala
കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ പനയമ്പാടം വളവ് ; സ്ഥിരം അപകടമേഖല
പാലക്കാട്:കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 35 അപകട മരണങ്ങളാണ് സ്ഥിരം അപകട മേഖലയായ ഈ പ്രദേശത്ത് ഉണ്ടായത്. 2022 ല്‍ കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ പറഞ്ഞതനുസരിച്ച് ഇതുവരെ പനയമ്പാടം വളവിൽ 55 അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ മരിക്കുകയും 65 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നതാണ്. അശാസ്ത്രീയമായ വളവും റോഡിന്റെ മിനുസവും മൂലം അപകടങ്ങള്‍ പതിവാണ്. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ഇറക്കവും വളവും അപകടത്തിന് കാരണമാകും. അപകടം പതിവായപ്പോള്‍ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടം കുറഞ്ഞില്ല.2021ല്‍ വിഷുവിന് ഇവിടെ 2 പേര്‍ അപകടത്തിൽ മരിച്ചിരുന്നു.
Kerala
പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ല; മന്ത്രി ഗണേഷ് കുമാർ
പാലക്കാട്: പനയമ്പാടത്ത് നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി ഗണേശ് കുമാർ പ്രതികരിച്ചു. ഈ പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ലോറി ഡ്രൈവർ മദ്യപിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയതായി കരുതുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി
Kerala
ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍
പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തില്‍ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.ഇരുവരുടെയും രക്ത സാമ്ബിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News10 hours ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login