ബിനീഷിന്‍റെ പേരില്‍ അഞ്ചരക്കോടിയുടെ കള്ളപ്പണം

ബംഗളൂരു : കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി. പതിമൂന്നാം തവണയാണ് കേസ് ഹൈക്കോടതി കേസ് പരിഗണിച്ചത്. ഏഴ് വർഷത്തിനിടെ അഞ്ചര കോടിയോളം രൂപ ബിനീഷിന്‍റെ അക്കൗണ്ടിലെത്തിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അധുകൃതര്‍. ഇതില്‍ മൂന്നര കോടി രൂപയ്ക്ക് ആദായ നികുതി അടച്ചിട്ടില്ലെന്നും ഇഡിയുടെ കണ്ടെത്തല്‍. ഇതു കള്ളപ്പണമാണെന്നാണ് ഇഡി പറയുന്നത്.

അതേ സമയം, നിയമപ്രകാരമുള്ള ആദായ നികുതി താൻ കൃത്യമായി അടച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയില്‍ അറിയിച്ചു. വ്യാപാരം, ക്രിക്കറ്റ് ക്ലബ് നടത്തിപ്പ്, സിനിമ അഭിനയം എന്നിവ തൊഴിലായതിനാല്‍ വന്ന പണമാണ് അക്കൗണ്ടിലെത്തിയത്. ഇതുമുഴുവന്‍ തന്‍റെ വരുമാനമല്ലെന്നും ജാമ്യഹർജി പരിഗണിക്കവേ ബിനീഷിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Related posts

Leave a Comment