Ernakulam
വാഴകൾ വെട്ടിമാറ്റിയ സംഭവം; മൂന്നര ലക്ഷം രൂപ രൂപ നഷ്ടപരിഹാരം അനുവദിച്ചു

കൊച്ചി: കോതമംഗലത്ത് കർഷകന്റെ വാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിമാറ്റിയ സംഭവത്തിൽ മൂന്നര ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനം. ചിങ്ങം ഒന്നിന് തുക കർഷകനു കൈമാറും. വൈദ്യുത-കൃഷി മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതിനിടെ, വാഴകൾ വെട്ടിമാറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
ഓഗസ്റ്റ് നാലിനാണ് കോതമംഗലം വാരപ്പെട്ടിയിൽ കർഷനായ തോമസിന്റെ വാഴ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടിമാറ്റിയത്. 220 കെ വി വൈദ്യുതി ലൈൻ തകരാറിലാകാൻ കാരണം വാഴകൾക്ക് തീ പിടിച്ചതാണെന്ന് നിഗമനത്തിലായിരുന്നു കെ.എസ്.ഇ.ബിയുടെ നടപടി. തുടർന്ന് ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഇതേക്കുറിച്ച് അന്വേഷിക്കാൻ പ്രസരണ വിഭാഗം ഡയറക്ടറെ ചുമതലപ്പെടുത്തി.
കർഷകന് നഷ്ടപരിഹാരം നൽകണമെന്ന് കൃഷിമന്ത്രി പി പ്രസാദ് വൈദ്യുതി മന്ത്രിക്ക് കത്തു നൽകി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നടപടിയെ ന്യായീകരിക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. എങ്കിലും വിളവെടുപ്പിന് തയ്യാറായിരുന്ന വാഴകളാണ് വെട്ടിയത്, കർഷകനെ അറിയിക്കാൻ പറ്റിയില്ല എന്നിവയും കർഷകനുണ്ടായ സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് ഒരു പ്രത്യേക കേസായി പരിഗണിച്ച് ധനസഹായം നൽകാൻ തീരുമാനിച്ചു.
തുടർന്നാണ് കൃഷി മന്ത്രിയുമായി കൂടിയാലോചിച്ച് മൂന്നരലക്ഷം രൂപ നൽകാൻ തീരുമാനിച്ചത്. ചിങ്ങം ഒന്നിനോ അതിനു മുമ്പോ തുക നൽകാൻ കെ.എസ്.ഇ.ബി ചെയർമാന് വൈദ്യുതി മന്ത്രി നിർദ്ദേശം നൽകി. ഇതിനിടെ, വാഴകൾ വെട്ടിമാറ്റിയതിൽ മനുഷ്യാവകാശ കമ്മിഷൻ കേസടെുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കെ.എസ്.ഇ.ബി ചെയർമാന് നിർദ്ദേശം നൽകി
Ernakulam
കൊച്ചിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

കൊച്ചിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ
കൊച്ചി:എളമക്കര പൊലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെയാണ് കുഞ്ഞു മരിച്ചത്.കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്നായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. ഈ മാസം ഒന്നാം തീയതിയാണ് ഇവര്‍ കുഞ്ഞുമായി എത്തി ലോഡ്ജില്‍ മുറിയെടുത്തത്. എരമല്ലൂര്‍, കണ്ണൂര്‍ സ്വദേശികളാണ് കസ്റ്റഡിയിലുള്ളവര്‍.
Ernakulam
കുസാറ്റ് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു ഹൈക്കോടതിയില്‍

കളമശ്ശേരി: കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു ഹൈക്കോടതിയെ സമീപിച്ചു.സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങ് പ്രിന്‍സിപ്പാളിന്റെ സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് രജിസ്ട്രാര്‍ അവഗണിച്ചെന്നും ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കേരളത്തിലെ സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലുംപെട്ട് ഉണ്ടാകുന്ന ആദ്യ ദുരന്തം എന്ന നിലയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം.കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍വകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ചെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
Ernakulam
ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

കൊച്ചി : അന്താരാഷട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കും അവരെ പരിചരിക്കുന്നവർക്കുമായി വ്യത്യസ്ത ആഘോഷങ്ങളുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. ആസ്റ്റർ മെഡ്സിറ്റിയിലെ ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വകുപ്പിലെ രോഗികൾക്ക് വേണ്ടി ഹൗസ് ബോട്ടിൽ വിനോദ യാത്രയായിരുന്നു ഒരുക്കിയിരുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു.
ഭിന്നശേഷിക്കാരായ രോഗികൾക്ക് വേണ്ടി ആസ്റ്റർ മെഡ്സിറ്റി നടത്തുന്നത് ഏറ്റവും മാതൃകാപരമായ സേവനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് വേണ്ടി പൂർണ അർപ്പണബോധത്തോടെ ഏറ്റവും കൃത്യമായ ചികിത്സരീതികളാണ് ആവിഷ്കരിക്കുന്നതെന്ന് നേരിട്ട് കണ്ട് മനസിലാക്കിയ കാര്യമാണ്. ഇത് ഏറെ പ്രശംസനീയമാണെന്നും ഹൈബി ഈഡൻ എം.പി കൂട്ടിച്ചേർത്തു.
ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ, ആസ്റ്റർ മെഡ്‌സിറ്റി ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കെ.എം മാത്യു, അസിസ്റ്റന്റ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ജവാദ് അഹമ്മദ്, ഓപ്പറേഷൻസ് മേധാവി ധന്യ ശ്യാമളൻ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login