Featured
പീഡന കേസ് അട്ടിമറിക്കാൻ സിപിഎം മുൻ എംഎൽഎ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി
കോഴിക്കോട്: തിരുവമ്പാടിയിലെ മുൻ സിപിഎം എംഎൽഎ ജോർജ്ജ് എം തോമസിനെതിരെ പാർട്ടി കമ്മിഷൻ. പെണ്ണ് കേസിലെ പ്രതിയെ രക്ഷിക്കാൻ 25 ലക്ഷം രൂപ കൈപ്പറ്റി എന്നതടക്കം അതീവ ഗുരുതരമായ കുറ്റങ്ങളാണ് ജോർജിനെതിരേ കണ്ടെത്തിയിരിക്കുന്നത്. സ്വന്തം വീട് നിർമിക്കാൻ ക്വാറി ഉടമകളിൽ നിന്ന് വലിയ തോതിൽ സഹായം തേടിയെന്നും കമ്മിഷൻ റിപ്പോർട്ടിലുണ്ട്. ജോർജ് തോമസനെതിരേ കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതണ് പാർട്ടി നടത്തിയ അന്വേഷണത്തിലും പുറത്തു വരുന്നത്.
പീഡല കേസ് അട്ടിമറിച്ചു എന്ന ആരോപണത്തിന്റെ തെളിവ് പുറത്ത് വന്നാൽ ക്രിമിനൽ കേസിൽ ജോർജ്എം പ്രതിയാകും. എൽഎ എന്ന നിലയ്ക്ക് പണം വാങ്ങിയത് വിജിലൻസ് അന്വേഷണത്തിനും വഴി തുറക്കും. അതിനാൽ പാർട്ടിക്ക് പുറത്തേക്ക് അന്വേഷണം നീളാതിരിക്കാനായി പാർട്ടി റിപ്പോർട്ട് പുറത്ത് വരാതിരിക്കാനാവും സിപിഎം ശ്രമിക്കുന്നത്. ഇതിനു സംസ്ഥാന നേതൃത്വത്തിന്റെ സഹായവും ലഭിക്കുന്നുണ്ട്.
എംഎൽഎ നടത്തിയ ഇടപാടുകളെല്ലാം ദുരൂഹമാണ്. ഇതേക്കുറിച്ച് പാർട്ടി കമ്മിഷനല്ല, പൊലീസാണ് അന്വേഷിക്കേണ്ടതെന്ന് കോൺഗ്രസ് നതാക്കൾ ആവശ്യപ്പെട്ടു.
പീഡന കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമിയും റിസോർട്ടും നൽകി, നാട്ടുകാരനിൽ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയിൽ ഒരു ലക്ഷം രൂപാ വാങ്ങി തുടങ്ങി യ ആക്ഷേപങ്ങളും പാർട്ടി ശരി വയ്ക്കുന്നു.
എംഎൽഎ എന്ന നിലയ്ക്ക് പദവിയുപയോഗിച്ചുവെന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് ഇതിനൊക്കെ ജോർജ്ജ് എം തോമസ് അന്വേഷണക്കമ്മീഷന് നൽകിയത്.
പീഡന പരാതിയിലെ ധനാഢ്യനായ പ്രതിയെ പോലിസുദ്യോഗസ്ഥന്റെ സഹായത്തോടെ മാറ്റി. ഇതിനായി ഉദ്യോഗസ്ഥന് വയനാട്ടിൽ ബിനാമിയായി ഭൂമിയും റിസോർട്ടും നൽകി. ഇതേ കേസിലെ പ്രതിയും സഹോദരനും തമ്മിൽ തർക്കമുണ്ടായപ്പോൾ 10 കോടി രൂപ ഇടപാടിന് മധ്യസ്ഥം നിന്നു. ലാഭവിഹിതമായി പണം ലഭിച്ചയാളിൽ നിന്ന് 25 ലക്ഷം രൂപ എൽസി ഓഫിസ് കെട്ടിട നിർമ്മാണത്തിനായി വാങ്ങി.
ജോർജ്ജ് എം തോമസ് പുതിയ വീട് നിർമ്മിച്ചപ്പോൾ ടൈലും ഗ്രാനൈറ്റും മറ്റും വാങ്ങി നൽകിയത് ക്വാറിക്കാർ. ഇതിന്റെ ബില്ലുകളും മറ്റും ശേഖരിച്ചാണ് കമ്മീഷൻ റിപ്പോർട്ട് നൽകിയത്. ഈയിനത്തിൽ ലക്ഷങ്ങളാണ് പറ്റിയത്. നാട്ടുകാരനായ ഒരാളിൽ നിന്ന് വീട്ടിലേക്കുള്ള വഴി വീതി കൂട്ടാൻ സഹായിക്കാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപാ വാങ്ങി. കാര്യം സാധിക്കാതെ വന്നതോടെ ഇയാൾ പിന്നീട് പാർട്ടി നേതാക്കൾക്ക് പരാതി നൽകി.
Delhi
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസിന്റെ കത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്.
എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് ജനറല്‍ അറിയിച്ചുവെന്നും നിത്യാനന്ദ റായി വ്യക്തമാക്കി. ഇതോടെ കൂടുതല്‍ സഹായം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നതിലും അനിശ്ചിതത്വം തുടരുകയാണ്.
വയനാട് ദുരന്തം സംഭവിച്ച് മൂന്നു മാസം പിന്നിടുമ്പോഴും കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ രൂപരേഖ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല. വലിയ ഒരു ദുരന്തത്തില്‍ കേന്ദ്രസഹായം ഇത്രയും വൈകുന്നത് ഇതാദ്യമാണ്.നേരത്തെ വയനാട് ദുരന്തം ഏത് വിഭാഗത്തില്‍പ്പെടുന്നുവെന്നത് സംബന്ധിച്ച് ഉന്നതതല സമിതി തീരുമാനം ഉടനെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇതുസംബന്ധിച്ച് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന അമികസ് ക്യൂറി റിപ്പോര്‍ട്ടിന്‍മേല്‍ കോടതിയുടെ ചോദ്യത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി അറിയിച്ചത്. ഇതിന് പിന്നാലെയാണ് വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
Delhi
വയനാടിനെ വിട്ട് ഡല്‍ഹിയിലെത്തിയപ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയെന്ന് പ്രിയങ്ക ഗാന്ധി
ഡല്‍ഹി: വയനാട്ടിലെ തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു പ്രിയങ്ക ഗാന്ധി. താന്‍ മത്സരിക്കുന്ന മണ്ഡലത്തിലെ മുക്കിലും മൂലയിലും യാത്ര ചെയ്ത പ്രിയങ്കയ്ക്ക് ശുദ്ധവായുവുള്ള വയനാട് ഏറെ ഇഷ്ടമായി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം പച്ചപ്പും തണുത്ത കാറ്റുമുള്ള വയനാടിനെ വിട്ട് ഡല്‍ഹിയിലേക്ക് പോയ വിഷമം പങ്കുവെക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. താന്‍ ഒരു ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയായിരുന്നു ഡല്‍ഹിയിലെത്തിയപ്പോള്‍ എന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.
തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രിയങ്ക രാജ്യതലസ്ഥാനത്തെക്കുറിച്ചുള്ള തന്റെ ദുഃഖം കുറിച്ചത്.’എയര്‍ ക്വോളിറ്റി ഇന്‍ഡെക്സില്‍ 35 ഉണ്ടായിരുന്ന വയനാടില്‍ നിന്ന് ഡല്‍ഹിയിലേക്കെത്തുമ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയായിരുന്നു. വിമാനത്തില്‍ നിന്ന് ഡല്‍ഹിയെ നോക്കുമ്പോള്‍ കാണുന്ന പുകപടലം ഞെട്ടിക്കുന്നതാണ്’ എന്നായിരുന്നു പ്രിയങ്ക കുറിച്ചത്.
‘ഡല്‍ഹിയിലെ അന്തരീക്ഷ ഓരോ വര്‍ഷം പിന്നിടുന്തോറും മോശമായിക്കൊണ്ടിരിക്കുകയാണ്. ഈ വായു ശുദ്ധമാക്കുന്നതിനായി നാം എല്ലാവരും ഒത്തുചേര്‍ന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് രാഷ്ട്രീയത്തിന്റെയോ മറ്റ് വിഷയങ്ങളുടെയോ കാര്യമല്ല. ആര്‍ക്കും ശ്വസിക്കാനാവുന്നില്ല കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ വന്നുതുടങ്ങി. നമ്മള്‍ ഉടന്‍ ഇതിന് പരിഹാരമായി ചെയ്തേ പറ്റൂ.’ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും എയര്‍ ക്വാളിറ്റി 450ന് മുകളിലാണ്. ചിലയിടങ്ങളില്‍ ഇത് 473ന് മുകളില്‍ എത്തിയിട്ടുണ്ട്. ഇത് അതീവഗുരുതരത്തിനും മുകളിലാണ്.തണുപ്പുകാലമടുത്തതോടെ പുകയും കോടമഞ്ഞും കൂടിയ സ്മോഗിന്റെ വലയത്തിലാണ് രാജ്യതലസ്ഥാനം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാത്താവളത്തില്‍ സ്മോഗിന്റെ സാനിധ്യം കാരണം വൈകിയത് 283 വിമാനങ്ങളാണ്.
Featured
ആത്മകഥ: ഇ.പി. ജയരാജനോട് പാര്‍ട്ടി വിശദികരണം തേടും
തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ വിവാദമായ സാഹചര്യത്തില്‍ പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം തേടുമെന്നാണ് അറിയുന്നത്.
എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ.പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇ.പിയെ വിശ്വസിക്കുന്നുവെന്ന് പറയുമ്പോഴും ഉപതെരഞ്ഞെടുപ്പ് ദിവസം വിവാദം പുറത്തു വന്നതില്‍ പാര്‍ട്ടിയില്‍ മുഴുക്കെ അസംതൃപ്തിയാണ്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
News10 hours ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login