കൊച്ചി വാട്ടര്‍ മെട്രോ മിനിമം ചാര്‍ജ് 20 രൂപ

തിരുവനന്തപുരം: കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ ഒരു വർഷത്തേക്കുള്ള ആദ്യഘട്ട യാത്രാ നിരക്ക് നിശ്ചയിച്ചു.  മിനിമം ഫെയർ – 20 രൂപ (3 കി.മീ.) ശേഷമുള്ള ഓരോ കിലോമീറ്ററിനും 4 രൂപ വീതം വർദ്ധനവുണ്ടാവും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും.  കാലാകാലങ്ങളിൽ നിരക്ക് നിശ്ചയിക്കുന്നതിന് ഫെയർ ഫിക്‌സേഷൻ കമ്മിറ്റി രൂപീകരിക്കാൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന് അധികാരം നൽകി. മാർക്കറ്റ് സാഹചര്യമനുസരിച്ച് യാത്രാക്കൂലി പുതുക്കാൻ ഇവർക്ക് അധികാരമുണ്ടാവും.

Related posts

Leave a Comment