നാലു തവണയില്‍ കൂടിയാല്‍ എടിഎമ്മില്‍ ഫീസ്

മുംബൈ: ബാങ്കിംഗ് സേവനങ്ങള്‍ക്ക് നിരക്ക് ഉയര്‍ത്തി. എടിഎം അടക്കമുള്ള എല്ലാ സര്‍വീസുകള്‍ക്കും ഇനി കൂടുതല്‍ പണം കൊടുക്കേണ്ടി വരും. എ.ടി.എമ്മുകളില്‍നിന്ന് സൗജന്യമായി പണം പിന്‍വലിക്കാവുന്നത് ഇനി നാല് തവണ മാത്രം. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും നല്‌കണം. അക്കൗണ്ട് ഉടമകള്‍ക്ക് ഒരു വര്‍ഷം നല്‍കുന്ന സൗജന്യ ചെക്ക് ലീഫുകള്‍ പത്ത് എണ്ണം മാത്രമാവും. കൂടുതല്‍ ചെക്ക് ലീഫ് വേണ്ടവര്‍ പണം നല്‍കണം. 10 ചെക്ക് ലീഫിന് 40 രൂപയും ജിഎസ്ടിയും 25 എണ്ണത്തിന് 75 രൂപയും ജിഎസ്ടിയും ഈടാക്കും. പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍.

കോവിഡ് പ്രതിസന്ധി കാലത്തും രാജ്യത്തെ ബാങ്കിംഗ് വ്യവസായം വലിയ ലാഭത്തിലാണ്. മിക്ക ബാങ്കുകളും മുന്‍ വര്‍ഷങ്ങളെക്കാള്‍ വലിയ നേട്ടമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത്. എന്നിട്ടും ഉപയോക്താക്കളെ പിഴിയുകയാണ് ബാങ്കുകള്‍. ബാങ്കിംഗ് മേഖലയെ വന്‍ലാഭത്തിലെത്തിച്ച് സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിലേര്‍പ്പെട്ടപ്പോഴൊക്കെ ഇന്ത്യയിലെ ബാങ്കുകള്‍ കരുത്തോടെ പിടിച്ചു നില്‍ക്കാന്‍ കാരണം ഇന്ദിരാഗാന്ധി സര്‍ക്കാര്‍ നടപ്പാക്കിയ ബാങ്കിംഗ് ദേശസാല്‍ക്കരണമായിരുന്നു. ഇതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നത്.

Related posts

Leave a Comment