Connect with us
fed final

Britain

ആർആർആർ: ഇന്ത്യക്ക് ഓസ്കർ

Avatar

Published

on

ന്യൂയോർക്ക്: ഇന്ത്യക്കു വീണ്ടും ഓസ്കാർ. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെയാണ് ഓസ്‍കർ അവാർഡ് ഇത്തവണ ഇന്ത്യയിലേക്ക് എത്തുന്നത്. ‘ആർആർആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്‍കാർ ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തിൽ മകൻ കൈലഭൈരവും രാഹുലും ചേർന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‍കാരം ലഭിച്ചിരിക്കുന്നത്.

രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്‍കർ പുരസ്‌ക്കാരം. ‘ദേവരാഗം’ അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാൻഡിൽ നിന്നും തെലുങ്ക് സിനിമയയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ എസ്എസ് രാജമൗലിയും അമ്മാവൻ കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യൻ സിനിമയുടെ തലവര മാറ്റിയ ‘ബാഹുബലി’ പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം. മഹിഷ്‍മതി സാമ്രാജ്യത്തിൽ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിന്റെ വീര ഗാഥ മൗലി തീർത്തപ്പോൾ ഹൈലൈറ്റ് ആയി ഹൈ പവർ ‘നാട്ടു നാട്ടു’ പാട്ട്.

Advertisement
inner ad

ഇരുപത് ട്യൂണുകളിൽ നിന്നും ആർആർആർ അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോൾ കേൾക്കുന്ന ‘നാട്ടുവി’ലേക്ക് എത്തിയത്. ചന്ദ്രബോസിന്റെ വരികൾ. രാഹുൽ സിപ്ലിഗുഞ്ചിനൊപ്പം ചടുലഗാനത്തിന്റെ പിന്നണിയിൽ കീരവാണിയുടെ മകൻ കാലഭൈരവനും. 90കളിൽ തെലുങ്ക് സംഗീതജ്ഞൻ കെ ചക്രവർത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീർത്തു. ‘ക്രിമിനൽ’, ‘ജിസം’, ‘സായ’, ‘സുർ’, ‘മഗധീര’, സംഗീതപ്രേമികൾ ആഘോഷിച്ച ഈണങ്ങൾ. മാസ്റ്റർ സംവിധായകൻ ഭരതൻ പ്രണയത്തിന്റെ ‘ദേവരാഗം’ തീർക്കാൻ വിളിച്ചതും കീരവാണിയെ. നോവൂറൂന്ന ‘സൂര്യമാനസ’വും കോട മഞ്ഞിനൊപ്പം ‘നീലഗിരി’ക്കുന്നിൽ പെയ്‍ത പാട്ടുകളും മലയാളത്തിലെ കീരവാണി മാജിക്കുകളായി. 61ആം വയസ്സിലും മാറുന്ന ട്രെൻഡുകൾക്കൊപ്പം വിസ്‍മയമായി കീരവാണി യാത്ര തുടരുന്നു.

എ ആർ റഹ്‍മാന് ശേഷം ഓസ്‍കർ വീണ്ടും രാജ്യത്തെത്തുമ്പോൾ ഇന്ത്യൻ സിനിമാസംഗീതവും ആദരിക്കപ്പെടുന്നു.

Advertisement
inner ad

Britain

ബ്രിട്ടീഷ് ഹൈകമ്മിഷണറേറ്റിനു നൽകിയ സുരക്ഷ പിൻവലിച്ചു

Published

on

ന്യൂഡൽഹി: ബ്രിട്ടനിൽ ഇന്ത്യൻ നയതന്ത്ര ഓഫീസിൽ ഖാലിസ്ഥാൻ വാദികൾ നടത്തിയ അതിക്രമം തടയാൻ ബ്രിട്ടീഷ് ഭ​രണകൂടം സഹകരിക്കാത്തതിൽ കടുത്ത പ്രത്യാഘാതവുമായി ഇന്ത്യ. ന്യൂഡൽഹിയിലെ ബ്രിട്ടീഷ് ഹൈ കമ്മിഷണറേറ്റിനു നൽകിയിരുന്ന സുരക്ഷ കന്ദ്ര സര്ക്കാർ പിൻവലിച്ചു. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഇന്ത്യൻ ഉദ്യോ​ഗസ്ഥരെയാണ് പിൻവലിച്ചത്. ഹൈ കമ്മിഷണറേറ്റിനു വെളിയിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും നീക്കം ചെയ്തു.
കഴിഞ്ഞ ദിവസമാണ് ലണ്ടനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ ഒരു സംഘം ഖാലിസ്ഥാൻ വാദികൾ അതിക്രമിച്ചു കടന്നത്. ഹൈ കമ്മിഷണറേറ്റിൽ സ്ഥാപിച്ചിരുന്ന ദേശീയ പതാക അക്രമികൾ നശിപ്പിച്ചു. ഓഫീസിനുള്ളിലേക്കു കടന്ന് പ്രധാന രേഖകളും നശിപ്പിച്ചു. ഖാലിസ്ഥാൻ വാദി അമൃത്പാൽ സിങ്ങിനെതിരായ നടപടികൾ നിർത്തിവയ്ക്കണണെന്നായിരുന്നു ആവശ്യം. ഇന്ത്യ ഹൈ കമ്മിഷണറേറ്റിനു മതിയായ സുരക്ഷ നൽകിയില്ലെന്ന് ആരോപണമുയർന്നിരുന്നു.
അതിനിടെ അമൃത്പാൽ സിങ്ങിനു വേണ്ടി പഞ്ചാബ് പൊലീസ് തെരച്ചിൽ തുടരുകയാണ്. 1980കളുടെ തുടക്കത്തിൽ ഖാലിസ്ഥാൻ വാദികൾ നടത്തിയ അക്രമങ്ങൾക്കു സമാനമാണ് ഇപ്പോൾ പഞ്ചാബിൽ അമൃത്പാൽ സിങ്ങിന്റെ നേതൃത്വത്തിൽ വിഘടന വാദം നടത്തുന്നത്. അന്ന് ഇന്ദിരാ ​ഗാന്ധിയുടെ നേതൃത്വത്തിൽ ഖാലിസ്ഥാൻ വാദത്തെ മൂടോടെ പിഴുതെറിഞ്ഞിരുന്നു. 35 വർഷത്തിൽ കൂടുതൽ പഞ്ചാബിൽ നിലനിന്ന സമാധാനാന്തരീക്ഷമാണ് ഇപ്പോൾ വീണ്ടും കലുഷിതമാകുന്നത്. തുടക്കത്തിലേ ഇതു നിയന്ത്രിക്കാൻ പഞ്ചാബിലെ ആം ആദ്മി സർക്കാരിനോ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനോ കഴിഞ്ഞില്ല.

Continue Reading

Britain

അമൃത്പാൽ സിങ്ങിനെ വധിക്കാൻ ശ്രമമെന്ന് ആരോപണം, ഹേബിയസ് കോർപ്പസ് നൽകി

Published

on

ന്യൂഡൽഹി: വിഘടനവാദി നേതാവും ഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിങ്ങിനെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാൻ ശ്രമമെന്ന് ആരോപണം. ഇയാളെ അറസ്റ്റ് ചെയ്തതായി വാരിസ് പഞ്ചാബ് ദേ നിയമോപദേശകൻ. ഷാഹ്കോട്ട് പൊലീസ് സ്റ്റേഷനിലാണ് അമൃത്പാൽ ഉള്ളതെന്നും ഇമാൻ സിങ് ഖാര പറഞ്ഞു. എന്നാൽ അമൃത്പാലിന്റെ അറസ്റ്റ് പഞ്ചാബ് പൊലീസ് ഇതുവരെയും സമ്മതിച്ചിട്ടില്ല. ഇത് വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത് പാലിനെ വധിക്കാനുള്ള പദ്ധതിയുടെ ഭാ​ഗമാണെന്നാണ് ആരോപണം. അമൃത്പാലിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് നൽകി.
പഞ്ചാബിൽ ഇന്ന് കൂടി ഇൻറർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. അമൃത്പാൽ സിം​ഗിനെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു തീരുമാനം. എസ് എം എസ് സേവനവും വിച്ഛേദിച്ചിട്ടുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളിൽ വൻ സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Continue Reading

Britain

വീണ്ടും ഖാലിസ്ഥാൻ വാദം, ലണ്ടനിലെ ഇന്ത്യൻ എംബസിയിൽ ദേശീയ പതാകയെ അപമാനിച്ചു

Published

on

ന്യൂഡൽഹി: കോൺ​ഗ്രസ് ഉന്മൂലനം ചെയ്ത ഖാലിസ്ഥാൻ വിഘടന വാദം വീണ്ടും തിരിച്ചു വരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് ഭ​ഗവൻ മാൻ ചുമതലയേറ്റ ശേഷമാണ് ഖലിസ്ഥാൻ വിഘടനവാദി അമൃത്പാൽ സിങിന്റെ നേതൃത്വത്തിൽ വിഘടന നീക്കം ശക്തമാക്കിയത്. കേന്ദ്ര സർക്കാരിന്റെ ദുർബല നീക്കങ്ങളും വിഘടന വാദികൾക്കു ​ഗുണകരമായി. നാല്പത് വർഷങ്ങൾക്കു ശേഷം ഖാലിസ്ഥാൻ വാദികൾ വിദേശത്തുള്ള ഇന്ത്യൻ എംബസിൽ ഇരച്ചുകയറി ദേശീയ പതാക നശിപ്പിച്ചു.
ഒരു വിഭാഗം സിഖുകാർ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് ഇന്ത്യൻ പതാക വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. വിദേശകാര്യ മന്ത്രാലയം ഡൽഹിയിലുള്ള യുകെ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെതിരെയുള്ള വിഘടനവാദികളുടെയും തീവ്രവാദികളുടെയും നടപടികളിൽ ഇന്ത്യയ്ക്കുള്ള ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യുകെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അമൃത്പാൽ സിങ്ങിനും കൂട്ടർക്കുമെതിരായ നടപടിയ്ക്കെതിരെ ഒരു വിഭാഗം പ്രവാസി സിഖുകാർ ലണ്ടനിൽ വൈകുന്നേരം മുതൽ പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രതിഷേധക്കാർ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ പതാക അഴിച്ചുമാറ്റുന്നത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ ദൃശ്യമാണ്. പ്രതിഷേധക്കാർ ഹൈക്കമ്മീഷൻ പരിസരത്ത് പ്രവേശിച്ചത് ബ്രിട്ടീഷ് സുരക്ഷയുടെ വീഴ്ചയാണെന്നും ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിയന്ന കൺവൻഷൻ കരാറിന്റെ ലംഘനമാണ് യുകെ നടത്തിയിരിക്കുന്നത്. ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയിൽ യുകെ സർക്കാരിന്റെ നിസ്സംഗത അംഗീകരിക്കാനാകില്ലെന്നു വിദേശ മന്ത്രാലയം അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 20 സിഖുകാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു

Advertisement
inner ad
Continue Reading

Featured