റോയൽ എൻഫീൽഡ് ട്രാക്ക് റേസിങ് രംഗത്തേക്ക്

ന്യൂഡൽഹി: റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജി ടി കപ്പ്‌ സ്പോൺസർ ചെയ്തുകൊണ്ട് ട്രാക്ക് റേസിങ് രംഗത്തേക്ക് എൻഫീൽഡ് കടന്നു. ഈ മൽസരം രാജ്യത്തെ പ്രഥമ റിട്രോ റേസിങ് ഫോർമാറ്റാണ്.

ജെ കെ മോട്ടോർ സ്പോർട്സുമായി ചേർന്ന് സംഘടിപ്പിക്കപ്പെടുന്ന റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജി ടി കപ്പിന്റെ ആദ്യ പതിപ്പ് അടുത്ത മാസം ആരംഭിച്ച് നാല് റൗണ്ടുകളിലായി 2022 ജനുവരിയിൽ സമാപിക്കും. മത്സരത്തിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഈ മാസം 30 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്റ്റർ ചെയ്ത മത്സരാർത്ഥികളിൽ നിന്ന് യോഗ്യരായ 100 റൈഡർമാരെ കോയമ്പത്തൂർ കാരി മോട്ടോർ സ്പീഡ് വേയിൽ ഒക്ടോബറിൽ നടക്കുന്ന റൈഡർ സെലക്ഷൻ പ്രോഗ്രാമിൽ പങ്കെടുപ്പിച്ച ശേഷം ഇതിൽ നിന്ന് 18 വേഗതയേറിയ റൈഡർമാരെ തിരഞ്ഞെടുക്കും. മൊത്തം 4 റൗണ്ട് മത്സരങ്ങളിൽ ആദ്യത്തെ മൂന്നെണ്ണം ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കോയമ്പത്തൂരിൽ നടക്കും. 2022 ജനുവരിയിൽ നോയിഡയിലെ ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ടിലാണ് ഫൈനൽ. ട്രാക്ക് റേസിങ് പരിശീലനത്തിനായി റോയൽ എൻഫീൽഡ് ട്രാക്ക് സ്‌കൂൾ തുടങ്ങുവാനും പദ്ധതി ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക് www.royalenfield.com/gtcup

Related posts

Leave a Comment