റോഡിലെ കുഴി; മന്ത്രിമാർ നേർക്കുനേർ; എല്ലാം സമ്മതിച്ച് റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: റോഡിലെ തകരാറിന് ജലസേചന വകുപ്പിനെ കുറ്റപ്പെടുത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതിക്കുവേണ്ടി പൊളിക്കുന്ന റോഡുകൾ നന്നാക്കുന്നില്ലെന്നും ഇതിൽ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ ഉത്തരവാദിത്വം കാണിക്കുന്നില്ലെന്നും മന്ത്രി റിയാസ് പറഞ്ഞു. നിർത്താതെ പെയ്യുന്ന മഴയും റോഡു നന്നാക്കുന്നതിൽ തടസമാണ്. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ലെന്നും കോടതിയുടെ വിമർശനത്തിലുണ്ടായ റോഡുകളിൽ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്നും മന്ത്രി പറഞ്ഞു. എന്നാൽ ജലസേചന വകുപ്പ് കുഴിക്കുന്ന റോഡുകൾ സമയത്ത് അടക്കുന്നില്ലെന്ന പൊതുമരാമത്ത് മന്ത്രിയുടെ വിമർശനത്തെ എതിർക്കുന്നില്ലെന്നാണ് ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചത്. റോഡു നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പൊതുമരാമത്ത് മന്ത്രിയുമായി ചർച്ച നടത്തുമെന്നും സാങ്കേതികമായ ചില പ്രശ്‌നങ്ങളുള്ളതുകൊണ്ടാണ് ജലസേനച വകുപ്പ് റോഡു നിർമ്മാണ പണികൾ വൈകുന്നിനുള്ള കാരണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ പൊതുമരാമത്ത് വകുപ്പിനെതിരായി ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. പണി അറിയില്ലെങ്കിൽ എൻജിനീയർമാർ രാജി വച്ച് പോകണമെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഘടകകക്ഷിയായ കേരള കോൺഗ്രസിന്റെ കൈവശമിരിക്കുന്ന ജലവകുപ്പിനെതിരെ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി തന്നെ രംഗത്തെത്തിയത്.

Related posts

Leave a Comment