നാഷണൽ കിക്ക്‌ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കി എറണാംകുളം സ്വദേശി റോഷൻ

കൊച്ചി : ഇന്ത്യൻ അസോസിയേഷൻ ഓഫ് കിക്ക്‌ ബോക്സിങ് ഓർഗനൈസേഷൻ രാജസ്ഥാനിൽ വെച്ച് നടത്തിയ നാഷണൽ കിക്ക്‌ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി എറണാംകുളം കാക്കനാട് സ്വദേശി റോഷൻ പി രജി .67 കിലോ വിഭാഗത്തിലാണ് ഭാരത് മാതാ കോളേജിലെ ബിരുദവിദ്യാർത്ഥിയായ റോഷൻ സ്വർണമെഡൽ കരസ്ഥമാക്കിയത് .

ദൂരദർശൻ ഓൾ ഇന്ത്യ റേഡിയോയിലെ ജീവനക്കാരനായ പി.ആർ.രജിയുടെയും ഭാര്യ ഷിനിയുടെയും മൂത്തമകനായ റോഷൻ നീണ്ടനാളായി അഭിലാഷ് വിജയകുമാറിന്റെ കീഴിലാണ് കിക്ക്‌ ബോക്സിങ് പരിശീലിച്ചത് .

Related posts

Leave a Comment