റൂം ഫോർ റിവർ എന്നാൽ റൂമിലേക്ക് നദിയെ കൊണ്ടുവരിക ; ശില്പി ബിജോയ് ശങ്കർ

ആലപ്പുഴ : സംസ്ഥാനം വീണ്ടും പ്രളയഭീഷണി നേരിടുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഡച്ച് മാതൃകയെ പരിഹസിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് മുഖ്യമന്ത്രി നെതർലാൻഡിൽ നിന്നും നേരിട്ട് പഠിച്ച മാതൃകയാണിത്. അവിടെ നിന്നും തിരികെയെത്തിയ മുഖ്യമന്ത്രി കേരളത്തിൽ ‘റൂം ഫോർ റിവർ എന്ന പദ്ധതി’യും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ റൂം ഫോർ റിവർ മാതൃകയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയായ ബിജോയ് ശങ്കർ.

പ്രളയകാലത്ത് തന്റെ വീട്ടിന്റെ പരിസരത്ത് നിന്നുമെടുത്ത വീഡിയോയുമായാണ് ബിജോയ് ശങ്കർ എത്തിയിരിക്കുന്നത്. ബിജോയുടെ മകനാണ് വീഡിയോയിലുള്ളത്. മകന്റെ ഡച്ച് മാതൃകയിലുള്ള രക്ഷപെടലാണിതെന്നാണ് വീഡിയോയിൽ പറയുന്നത്. രണ്ട് ബക്കറ്റിൽ കാലിറക്കി വെള്ളത്തിലൂടെ വീട്ടിലോട്ട് നടക്കുന്ന മകനെയാണ് വീഡിയോയിൽ കാണുന്നത്.

Related posts

Leave a Comment