യുവന്‍റസ് വിടുന്നു ; മാഞ്ചസ്റ്റര്‍ സിറ്റിയുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് റൊണാള്‍ഡോ

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്ലബ്ബ് മാറാനൊരുങ്ങുന്നതനായി റിപ്പോര്‍ട്ടുകള്‍. റൊണാള്‍ഡോ യുവന്‍റസ് വിടുന്നതായി ക്ലബ് മാനേജ്മെന്റിനെ അറിയിച്ചു. ഇതിഹാസ കോച്ച്‌ പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് താരത്തിന്റെ അടുത്ത യാത്ര. കരാറിന്റെ ഔദ്ദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനിവരേണ്ടത്. താരത്തിന് ഇറ്റാലിയന്‍ ക്ലബ് യുവന്റസുമായി ഇനി ഒരു വര്‍ഷത്തെ കരാര്‍ കൂടെ ബാക്കിയുണ്ട്. റൊണാള്‍ഡൊ തന്റെ ഏജന്റായ മെന്‍ഡിസ് വഴി മാഞ്ചസ്റ്റര്‍ സിറ്റിയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 25 മില്യണ്‍ യൂറോയുടെ ട്രാന്‍സ്‌ഫര്‍ ഫീയാണ് റൊണാള്‍ഡോയെ വിട്ടുനല്‍കാനായി യുവന്റസ് ആവശ്യപ്പെടുന്നത്. മുന്‍ ക്ലബായ റയല്‍ മാഡ്രിഡിലേക്ക് മടങ്ങില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment