Featured
‘സിപിഎമ്മിന്റെ കൊട്ടേഷൻ ഏറ്റെടുത്ത് വേട്ടയാടിയാൽ ഇനിയും ഇതുപോലെ പ്രതികരിക്കും’; പോലീസിനെതിരെ രൂക്ഷവിമർശനവുമായി റോജി എം ജോൺ

കൊച്ചി: കെ എസ് യു പ്രവർത്തകർക്കെതിരെ അന്യായമായി തടങ്കലിൽ വെച്ച പോലീസ് നടപടി ചോദ്യം ചെയ്ത റോജി എം ജോണിനെതിരെ കേസ് എടുത്തതിൽ പ്രതിഷേധം ശക്തം. സിപിഎമ്മിന്റെ കൊട്ടേഷൻ ഏറ്റെടുത്ത് കെ എസ് യു പ്രവത്തകരേയും കോൺഗ്രസുകാരേയും വേട്ടയാടിയാൽ ഇനിയും ഇതുപോലെ പ്രതികരിക്കുമെന്നും അതിന്റെ പേരിൽ ഏത് കേസ് ഉണ്ടായാലും അത് നിയമപരമായും രാഷ്ട്രീയവുമായി നേരിടുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
റോജി എം ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
കാലടി പോലീസ് സ്റ്റേഷനിൽ ഇന്നലെ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ വ്യക്തമാക്കണം എന്ന് കരുതുന്നു. ഏകദേശം 18 വർഷക്കാലം SFI തുടർച്ചയായി വിജയിച്ചിരുന്ന കാലടി ശ്രീ ശങ്കരാ കോളേജിൽ കഴിഞ്ഞ 3 വർഷമായി KSU വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു വരികയാണ്. അത് ഉൾക്കൊള്ളാൻ സാധിക്കാത്ത SFI – DYFI ഗുണ്ടകൾ നിരന്തരമായി ക്യാമ്പസിനകത്തും പുറത്തും അക്രമം അഴിച്ച് വിടുകയാണ്. അതിന് കുട പിടിക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥി സംഘർഷങ്ങളിൽ KSU പ്രവർത്തകരെ മാത്രം തിരഞ്ഞ് പിടിച്ച് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി വേട്ടയാടുന്ന പണിയാണ് പോലിസിന്. പോലീസ് ഉദ്യോഗസ്ഥരെ മർദ്ധിച്ച്, “എനിക്കെതിരെ ഇരുപത് കേസ് ഉണ്ട്, പേലിസിന് എന്നെ തൊടാൻ ധൈര്യമുണ്ടെങ്കിൽ കാണിക്ക് ” എന്ന് പരസ്യമായി വെല്ലുവിളിച്ച DYFI നേതാവിനെതിരെ ഒരു FIR പോലും ഇടാൻ നട്ടെല്ലില്ലാത്ത കാലടി പോലീസാണ് KSU നേതാക്കളെ പാതിരാത്രി വീട്ടിൽ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ അടക്കുന്നത്. ഇതേ പോലീസ് തന്നെയാണ് കാലടി യൂണിവേഴ്സിറ്റിയിൽ വ്യാജ രേഖ ചമച്ച SFI നേതാവിന് ആഴ്ചകളോളം സംരക്ഷണം ഒരുക്കിയത്.
നിരപരാധികളായ FlR ൽ പേര് പോലും ഇല്ലാത്ത കാലടി കോളേജിലെ മാഗസിൻ എഡിറ്ററും KSU യൂണിറ്റ് പ്രസിഡന്റുമായ ഒരു വിദ്യാർത്ഥിയെയും സുഹൃത്തിനെയും ആണ് പാതിരാത്രിയിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത് വിലങ്ങ് വച്ച് പോലീസ് ജീപ്പിൽ പ്ലാറ്റ് ഫോമിൽ ഇരുത്തി സ്റ്റേഷനിൽ കൊണ്ടുവന്ന് ഒരു ഗ്ലാസ് വെള്ളം പോലും കൊടുക്കാതെ സെല്ലിൽ അടച്ചത്. ആത്മാഭിമാനവും നട്ടെല്ലുമുള്ള ഒരു കോൺഗ്രസ് പ്രവർത്തകനും ഇതൊക്കെ കണ്ട് നിശബ്ദമായി ഇരിക്കാൻ കഴിയില്ല. അത് കൊണ്ടാണ് ശക്തമായി പ്രതികരിച്ചത്. പോലീസ് നിഷ്പക്ഷമായി പ്രവർത്തിച്ചാൽ ഞങ്ങൾ സഹകരിക്കും. CPM ന്റെ കൊട്ടേഷൻ ഏറ്റെടുത്ത് KSU പ്രവത്തകരേയും കോൺഗ്രസുകാരേയും വേട്ടയാടിയാൽ ഇനിയും ഇതുപോലെ പ്രതികരിക്കും. അതിന്റെ പേരിൽ ഏത് കേസ് ഉണ്ടായാലും അത് നിയമപരമായും രാഷ്ട്രീയവുമായി നേരിടും .
Featured
വോട്ടെണ്ണൽ തുടങ്ങി, മൂന്നിടത്തും കോൺഗ്രസ് ലീഡ്
രാജസ്ഥാനിൽ ഒപ്പത്തിനൊപ്പം
ന്യൂഡൽഹി: കോൺഗ്രസ് വലിയ പ്രതീക്ഷ വെക്കുന്ന നാല് സംസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിയത്. ഇതു പൂർത്തിയായപ്പോൾ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് മുന്നേറ്റം തുടങ്ങി. രാജസ്ഥാനിൽ ഒപ്പത്തിനൊപ്പം. ഇരുമുന്നണികൾക്കും ഈ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള ‘സെമി ഫൈനലാണ്’. ഏറെ പ്രതീക്ഷയോടെയാണ് കോൺഗ്രസും ബിജെപിയും സെമി ഫൈനലിന് നോക്കിക്കാണുന്നത്.
രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും, മധ്യപ്രദേശിലെ 230 സീറ്റുകളിലും, ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും, തെലങ്കാനയിൽ 119 സീറ്റുകളിലും ഫലം ഇന്നറിയാം. പത്ത് മണിയോടെ ഫലസൂചനകൾ പുറത്ത് വരും. രാജസ്ഥാനിലെ 200 ൽ 199 മണ്ഡലങ്ങളിലെ ഫലം ഇന്ന് വരും. 74.75 ശതമാറ്റം പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്. ഭരണത്തുടർച്ച കിട്ടുമെന്ന് കോൺഗ്രസും, തിരികെ വരുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ.
Featured
നാലിടത്തും കോൺഗ്രസ് മുന്നിൽ

റായ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിലും കോൺഗ്രസ് മുന്നേറ്റം. ഛത്തിസ്ഗഡിൽ കോൺഗ്രസ് മുന്നേറ്റം തുടങ്ങി. 15 മിനിറ്റ് പിന്നിടുമ്പോൾ ഛത്തിസ് ഗഡിൽ കോൺഗ്രസ് വ്യക്തമായ ലീഡ് നേടി. തെലുങ്കാനയിലും കോൺഗ്രസ് വ്യക്തമായ മുന്നേറ്റം തുടങ്ങി. ഛത്തിസ്ഗഡിലെ 90 അംഗ നിയസഭയിൽ 24 സീറ്റുകളിൽ പാർട്ടി നിലവിൽ ലീഡ് നേടി. രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപി നേരിയ ലീഡ് ഉണ്ടായെങ്കിലും മറ്റു പാർട്ടികളുടെ പിന്തുണയിൽ കോൺഗ്രസ് മന്ത്രിസഭ ഉണ്ടാക്കാനുള്ള സാധ്യതയാണു തെളിയുന്നത്. മധ്യപ്രദേശിൽ കോൺഗ്രസിൽ 48 സീറ്റുകളിൽ മുന്നിലാണ്. ഇവിടെ ബിജെപിക്കും 43 സീറ്റിൽ ലീഡ് നേടി.
Featured
വോട്ടെണ്ണൽ കേന്ദ്രങ്ങൾ തുറന്നു, ഉദ്യോഗസ്ഥരും കൗണ്ടിംഗ് ഏജന്റുമാരും അകത്ത്

ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, എന്നീ നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളെല്ലാം തുറന്നു. ഉദ്യോഗസ്ഥരും അംഗീകൃത കൗണ്ടിംഗ് ഏജന്റുമാരും ഉള്ളിൽ പ്രവേശിച്ചു. സട്രോംഗ് റൂമിന്റെ പരിശോധനകളാണു നടക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ മാസങ്ങൾ നീണ്ട കൊടിയ പ്രചാരണങ്ങൾക്കാണ് ഇന്ന് അവസാനമാകുന്നത്. ഈ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിക്കും. തെലങ്കാനയിലെ തിരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടിയായ ബിആർഎസ് ഒരു സുപ്രധാന പങ്കുവഹിക്കുമ്പോൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരം നടക്കുന്നത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായാണ് ഈ ഫലങ്ങളെ വിലയിരുത്തുന്നത്. കോൺഗ്രസ്, ബിജെപി, ബിആർഎസ് എന്നിവയുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ നാല് സംസ്ഥാനങ്ങളിലെയും 638 നിയമസഭാ മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്.
ഛത്തീസ്ഗഡ്
ഛത്തീസ്ഗഡിൽ, 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ കോൺഗ്രസ് പോരാടുകയാണ്. 2003 മുതൽ 2018 വരെ രമൺ സിങ്ങിന്റെ കീഴിൽ ബിജെപി സംസ്ഥാനം ഭരിച്ചു. മിക്ക എക്സിറ്റ് പോളുകളും കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്.
കോൺഗ്രസ് 40-50 സീറ്റുകൾ നേടിയേക്കുമെന്ന് ഇന്ത്യ ടുഡേ എക്സിറ്റ് പോൾ. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം ഛത്തീസ്ഗഡിൽ കോൺഗ്രസ് 40-50 സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ബിജെപി 36-46 സീറ്റുകൾ നേടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേൽ അധികാരത്തിൽ വരുമെന്നാണ് ന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സർവേ വെളിപ്പെടുത്തുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന് 31 ശതമാനം വോട്ടർമാർ കോൺഗ്രസിന്റെ ഭൂപേഷ് ബാഗേലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login