രോഹിത് കേമൻ : ടെസ്റ്റ് റാങ്കിംഗില്‍ കോഹ്‌ലിയെ മറികടന്ന് രോഹിത് ശര്‍മ

രോഹിത് ശർമയ്ക്ക് ടെസ്റ്റ് റാങ്കിങ്ങിൽ മുന്നേറ്റം. ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയെ 6-ാം സ്ഥാനത്തേക്ക്‌പിന്തള്ളിയാണ് രോഹിത് 5 ലേക്ക് എത്തിയത്.​ ഇംഗ്ലണ്ട് പ​ര്യ​ട​ന​ത്തി​ലെ ഫോ​മി​ല്ലാ​യ്​​മയാണ് ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​ക്ക്​ ടെ​സ്​​റ്റ്​ റാങ്കിങ്ങിൽ തിരിച്ചടിയായത്. ഇ​ന്ത്യ​ക്കെ​തി​രെ തു​ട​ർ​ച്ച​യാ​യി മൂന്ന്​ ടെ​സ്​​റ്റി​ലും സെ​ഞ്ച്വ​റി നേ​ടി​യ ഇം​ഗ്ലീ​ഷ്​ ക്യാ​പ്​​റ്റ​ൻ ജോ ​റൂ​ട്ട്​ 916 പോ​യ​ൻ​റു​മാ​യി നീ​ണ്ട ഇ​ട​വേ​ള​ക്കു ശേ​ഷം റാ​ങ്കി​ങ്ങി​ൽ ഒ​ന്നാ​മ​നാ​യി. ഇതേസമയം ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2017 നവംബറിന് ശേഷം ഇതാദ്യമായാണ് കോഹ്‌ലി അല്ലാതെ മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാൻ റാങ്കിങ്ങിൽ മുന്നിട്ടുനിൽക്കുന്നത്. ആറാം സ്ഥാനത്തുള്ള കോഹ്‌ലിക്ക് 766 റേറ്റിംഗാണുള്ളത്. 916 ആണ് ഇംഗ്ലീഷ് നായകന്റെ റേറ്റിംഗ്. രണ്ടാം സ്ഥാനത്ത് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസണും മൂന്നാമത് ഓസീസ് താരം സ്റ്റീവ് സ്മിത്തുമാണുള്ളത്. ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്നയാണ് നാലാം സ്ഥാനത്ത്.

Related posts

Leave a Comment