സന്നാഹ മല്‍സരത്തിൽ രോഹിത് ക്യാപ്റ്റൻ.

ഡര്‍ഹാം: ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കു മുന്നിടിയായി നടക്കുന്ന സന്നാഹ മത്സരത്തിൽ രോഹിത് ക്യാപ്റ്റനാകും. ആദ്യ മത്സരത്തിൽ ഇന്ത്യ ആദ്യമായി ബാറ്റിങിനിറങ്ങും. ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ഇന്ത്യന്‍ ഇലവനില്‍ ഇല്ല.
കൊവിഡില്‍ നിന്നും മുക്തനായെങ്കിലും യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം കെ.എല്‍ രാഹുലാണ് വിക്കറ്റ് കാക്കുന്നത്. സംഘത്തിലെ മറ്റൊരു വിക്കറ്റ് കീപ്പറായ വൃധിമാന്‍ സാഹ ക്വാറന്റീനില്‍ കഴിയുകയാണ്. ഇതോടെയാണ് രാഹുലിന് അവസരം ലഭിച്ചത്.

Related posts

Leave a Comment