ടെന്നീസ് അസോസിയേഷനെതിരെ കടുത്ത ആരോപണവുമായി രോ​ഹ​ന്‍​ ​ബൊ​പ്പ​ണ്ണ.

ന്യൂ​ഡ​ല്‍​ഹി​:​ ​ടോ​ക്കി​യോ​ ഒളിമ്പിക്സിനായുള്ള​ ​ഇ​ന്ത്യ​ന്‍​ ​ടെ​ന്നീ​സ് ​ടീ​മി​നെ​ ​തി​ര​ഞ്ഞെ​ടു​ത്ത​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ക​ടു​ത്ത​ ​വി​മ​ര്‍​ശ​ന​വ​മാ​യി​ ഇന്ത്യൻ ​സൂ​പ്പ​ര്‍​ ​താ​രം​ ​രോ​ഹ​ന്‍​ ​ബൊ​പ്പ​ണ്ണ​ ​രം​ഗ​ത്ത്.​ ഒളിമ്പിക്സ് ​ടെ​ന്നീ​സ് ​ഡ​ബി​ള്‍​സി​ല്‍​ ​താ​നു​ണ്ടാ​കു​മെ​ന്ന് ​നേ​ര​ത്തെ​ ​പ്ര​ഖ്യാ​പി​ച്ച​ ​ടെ​ന്നീ​സ് ​അ​സോ​സി​യേ​ഷ​ന്‍​ ​ തന്നെയും രാജ്യത്തെയും കബളിപ്പിച്ചു എന്നാണ് ആരോപണം. ​ഒളിമ്പിക്സിൽ​ ​പു​രു​ഷ​ ​വി​ഭാ​ഗം​ ​ഡ​ബി​ള്‍​സി​ല്‍​ ​ബൊ​പ്പ​ണ്ണ​-​ദി​വി​ജ് ​ശ​ര​ണ്‍​ ​സ​ഖ്യ​ത്തി​ന്റെ​ ​പേ​രാ​ണ് ​ടെ​ന്നീ​സ് ​അ​സോ​സി​യേ​ഷ​ന്‍​ ​ആ​ദ്യം​ ​ന​ല്‍​കി​യി​രു​ന്ന​ത്.​ ​എ​ന്നാ​ല്‍​ ​ഇ​രു​വ​ര്‍​ക്കും​ ​ഡ​ബി​ള്‍​സ് ​യോ​ഗ്യ​ത​ ​ല​ഭി​ക്കി​ല്ലെ​ന്ന് ​ഉ​റ​പ്പാ​യ​തോ​ടെ​ ​ബൊ​പ്പ​ണ്ണ​യെ​യും​ ​സിം​ഗി​ള്‍​സിന് യോ​ഗ്യ​ത​ ​നേ​ടി​യ​ ​സു​മി​ത് ​നാ​ഗ​ലി​നേ​യും​ ​ഡ​ബി​ള്‍​സി​ല്‍​ ​മ​ത്സ​രി​പ്പി​ക്കാ​ന്‍​ ​ഇ​ന്ത്യ​ന്‍​ ​അ​സോ​സി​യേ​ഷ​ന്‍​ ​രാ​ജ്യാ​ന്ത​ര​ ​ഫെ​ഡ​റേ​ഷ​ന് ​ശു​പാ​ര്‍​ശ​ ​ന​ല്‍​കു​ക​യാ​യി​രു​ന്നു.​​ ​എന്നാൽ നി​ശ്ചി​ത​ ​തീ​യ​തി​ക്കു​ ​ശേ​ഷ​മു​ള്ള​ ​ശു​പാ​ര്‍​ശ​ ​ഫെ​ഡ​റേ​ഷ​ന്‍​ ​തള്ളുകയായിരുന്നു.​ ​ഇ​തോ​ടെ​യാ​ണ് ​ബൊ​പ്പ​ണ്ണ​ ​അ​സോ​സി​യേ​ഷ​നെ​തി​രെ​ ​പ​ര​സ്യ​മാ​യി​ ​രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment