വീണ്ടും ശസ്ത്രക്രിയ ; റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണിനില്ല

20 തവണ ഗ്രാൻഡ്സ്ലാം ജേതാവായ റോജർ ഫെഡറർക്ക് വീണ്ടും ശസ്ത്രക്രിയ വില്ലനാകുന്നു. അതു വിജയിച്ചാൽ ഇനിയും റാക്കറ്റ് എന്താനാകും എന്നാണ് ഫെഡററുടെ പ്രതീക്ഷ. ഇൻസ്റ്റഗ്രാമിലൂടെ ആണ് അദ്ദേഹം വിവരം പങ്കുവെച്ചത്. ‘ആഴ്ചകളോളം ഇനി ക്രച്ചസിലായിരിക്കും, അതു കഴിഞ്ഞ് മാസങ്ങൾ കോർട്ടിന് പുറത്തും. ഏറെ പ്രയാസകരമാണ് പക്ഷേ അതേ വഴിയുള്ളൂ. ആരോഗ്യമാണ് മുഖ്യം ഇനിയും പഴയതുപോലെ ഓടിനടക്കാനാകണം. കളിയിലേക്ക് തിരിച്ചു വരണം.’ റോജർ ഫെഡറർ കുറിച്ചു. താരത്തിന് സീസണിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണ്‍ നഷ്ടമാവും. പരിക്കിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ നിന്ന് താരം പിന്മാറിയിരുന്നു.

Related posts

Leave a Comment