കോവിഡ് രോഗിയുടെ വീട്ടില്‍ മോഷണം നടത്തിയ കള്ളനും കോവിഡ്

കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാളുടെ വീട്ടിൽ മോഷണം നടത്തിയ കള്ളന് കോവിഡ്. കോഴിക്കോട് തൊട്ടിൽപ്പാലത്ത് ബുധനാഴ്ചയാണ് സംഭവം. മോഷണത്തിനെത്തിയ കള്ളൻ വീട്ടിലെ ടി വിയും മറ്റ് ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും പണവും മോഷ്ടിച്ചു. കാവിലുംപാറ പൊയിലോംചൽ സ്വദേശിയായ വീട്ടുടമയുടെ പരാതിയെ തുടർന്ന് തൊട്ടിൽപാലം പൊലീസ് 12 മണിക്കൂർ കൊണ്ട് കള്ളനായ വിനോദനെ പിടികൂടി. കൊവിഡ് പരിശോധനാഫലം വന്നപ്പോൾ കള്ളൻ കോവിഡ് പോസിറ്റീവ്. പ്രതി കോവിഡ് സ്പെഷ്യൽ ജയിലിൽ റിമാൻഡിലാണ്.

Related posts

Leave a Comment