വെണ്ടല്ലൂര്‍ ആലിക്കപ്പടി പൈങ്കണ്ണൂര്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി: വെണ്ടല്ലൂര്‍ ആലിക്കപ്പടി പൈങ്കണ്ണൂര്‍ റോഡ് പ്രവൃത്തി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ നിയോജക മണ്ഡലത്തില്‍ നിന്നും നല്‍കിയ ശുപാര്‍ശ പ്രകാരം സി.എം.എല്‍.ആര്‍. ആ പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല്പത് ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നവീകരണ പ്രവൃത്തി നടത്തുന്നത്. ഇരിമ്പിളിയം പഞ്ചായത്ത്, വളാഞ്ചേരി നഗരസഭ, കുറ്റിപ്പുറം പഞ്ചായത്ത് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമീണ റോഡാണിത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റര്‍, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.പി. സബാഹ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സി.എ നൂര്‍, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ വി.ടി. അമീര്‍ , പഞ്ചായത്ത് മെമ്പര്‍മാരായ ഷെഫീദബേബി,സുനിത ഇ.പി ,കെ.ടി.ഹമീദ്, പൂങ്ങോട്ടില്‍ അബൂബക്കര്‍ ,കെ.ടി.മൊയ്തു മാസ്റ്റര്‍,പി.ഷെമീം മാസ്റ്റര്‍,സലാം സി,യൂസഫ് തറക്കല്‍, അഷ്‌റഫലി കാളിയത്ത്,തറക്കല്‍ അലിഹാജി,അമാന മാനുഹാജി,ബാവ മാസ്റ്റര്‍ കാളിയത്ത്,മഠത്തില്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment