റോഡുകളിലെ മരണക്കുഴികൾ അടച്ച് യാത്രക്കാരുടെ ജീവൻ രക്ഷിക്കുവാൻ പൊതുമരാമത്ത് മന്ത്രി തയ്യാറാകണം : കെ സുധാകരൻ എംപി

കേരളത്തിലെ റോഡുകളിലൂടെ നിത്യവും യാത്ര ചെയ്യുന്ന ഓരോ സാധാരണക്കാരനും പറയാനാഗ്രഹിച്ച കാര്യമാണ് പ്രിയ നടൻ ജയസൂര്യ തുറന്നു പറഞ്ഞതെന്നും റോഡുകളിലെ മരണക്കുഴികൾ അടച്ച് യാത്രക്കാരുടെ ജീവൻ രക്ഷിക്കുവാൻ പൊതുമരാമത്ത് മന്ത്രി തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.

നമ്മുടെ റോഡുകളിൽ നീളത്തിലും, വീതിയിലും, ആഴത്തിലുമുള്ള കുഴികൾ ഇതിനകം നിരവധി കുടുംബങ്ങളെ ആലംബമില്ലാത്തവരാക്കി കഴിഞ്ഞു. ഇതുപോലെ റോഡിൽ കുഴികളുണ്ടായിരുന്ന കാലം വി എസ് മുഖ്യമന്ത്രിയായപ്പോൾ തോമസ് ഐസക് റോഡിലെ കുഴികളുടെ കണക്കെടുക്കാൻ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയ കാലഘട്ടമാണ്. അവിടെ നിന്നാണ് മികച്ച റോഡുകളും പാലങ്ങളും നിർമ്മിച്ച് ഉമ്മൻചാണ്ടി സർക്കാർ കേരളത്തിന്റെ മുഖം മാറ്റിയത്.

ബന്ധുത്വ നിയമനത്തിൽ ലഭിച്ച മന്ത്രി പദവിയും ഭാരിച്ച വകുപ്പുകളും, ക്യാമറാമാനെയും കൂട്ടിയുള്ള മിന്നൽ നാടക സന്ദർശനങ്ങൾക്ക് ഉപയോഗപ്പെടുത്താതെ, കേരളത്തിലെ റോഡുകളിലെ മരണക്കുഴികൾ അടച്ച് യാത്രക്കാരുടെ ജീവൻ രക്ഷിക്കുവാൻ പൊതുമരാമത്ത് മന്ത്രി തയ്യാറാകണം.

മന്ത്രി തന്റെ മുഖവും, ക്യാമറയും എന്നതിൽ നിന്നും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകളിലേക്ക് മന്ത്രിയുടെ അടിയന്തിര പരിഗണന മാറേണ്ടതുണ്ടെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

Related posts

Leave a Comment