റോഡ് നവീകരണം ആരംഭിച്ചു

പോത്താനിക്കാട്: ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ പുളിന്താനം – കോളനി റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സാലി ഐപ്പ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോളി സജി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോസ് വർഗീസ്, സജി.കെ.വർഗീസ്, ജിനു മാത്യു, ആശ ജിമ്മി, ഫിജിന അലി, അഗ്രികൾച്ചറൽ ഇപ്രൂവ്മെൻ്റ് ബാങ്ക് പ്രസിഡൻ്റ് കെ.വി.കുര്യാക്കോസ്, സന്തോഷ്.റ്റി. ഐസക്ക്, ഷാൻ മുഹമ്മദ്, ഷാജി സി ജോൺ, സാബു വർഗീസ്, സി വൈ സ്കറിയ, മാത്യു ടി തോമസ്, കാസിം, കെ.എം.അലിയാർ, തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

Related posts

Leave a Comment