പാറല്‍ പൊന്നുള്ളി പെരുവക്കടവ് നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

പാറല്‍ പൊന്നുള്ളി പെരുവക്കടവ് നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു
പെരിന്തല്‍മണ്ണ: പാറല്‍ പൊന്നുള്ളി പെരുവക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു .എം എല്‍ എ യുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആസ്തി വികസന ഫണ്ട് വിനിയോഗിച്ചു നവീകരിച്ച പാറല്‍ പൊന്നുള്ളി പെരുവക്കടവ് റോഡ് നജീബ് കാന്തപുരം എം എല്‍ എ ഉദ്ഘാടനം ചെയ്തു .
ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി ടി നൗഷാദലി അദ്ധ്യക്ഷത വഹിച്ചു .മുന്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഹാജറുമ്മ ടീച്ചര്‍ ,കെ കെ അബൂബക്കര്‍,അഫ്‌സര്‍ ബാബു ,ബഷീര്‍ പി ടി ,കെ കെ ഹുസ്സൈന്‍ ,ഷുഹൈബ് കെ ,നൗഷാദ് കെ ,എന്നിവര്‍ പ്രസംഗിച്ചു .കെ കെ അബ്ദുല്‍ സലാം സ്വാഗതവും കെ റാഫി മാസ്റ്റര്‍ നന്ദിയും പറഞ്ഞു

Related posts

Leave a Comment