Connect with us
48 birthday
top banner (1)

Cinema

റിയാസ് ഖാന്റെ മകൻ ഷാരിഖ് വിവാഹിതനാകുന്നു

Avatar

Published

on

നടൻ റിയാസ് ഖാന്റെയും നടി ഉമാ റിയാസ് ഖാന്റെയും മൂത്ത മകൻ ഷാരിഖ് ഹസ്സൻ വിവാഹിതനാകുന്നു. മരിയ ജെന്നിഫറാണ് വധു. ഏറെ നാളെത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കാൻപോകുന്നത്. ഓ​ഗസ്റ്റ് എട്ടിനാണ് വിവാഹം.

Advertisement
inner ad

ഇപ്പോഴിതാ ഹൽദി ചടങ്ങുകൾ ആഘോഷമാക്കിയിരിക്കുകയാണ് റിയാസ് ഖാനും ഉമയും ബന്ധുക്കളും. ചടങ്ങിൽ നിന്നുള്ള വീഡിയോയും ചിത്രങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്. വെെറലായ ‘അടിച്ചു കയറി വാ’ എന്ന ഹിറ്റ് ഡയലോഗ് ഉൾപ്പെടുത്തിയ റാപ്പ് ​ഗാനത്തിൻ്റെ അകമ്പടിയോടെയാണ് വീഡിയോ.
നടനും തമിഴ് ബിഗ് ബോസ് താരവുമായ ഷാരിഖിൻ്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.1992-ലായിരുന്നു റിയാസ് ഖാനും ഉമയും വിവാഹിതരായത്. ഷാരിഖിനെ കൂടാതെ സമർഥ് എന്ന മകനും ദമ്പതികൾക്കുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

നടി തൃഷയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

Published

on


തന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് നടി തൃഷ. ചൊവ്വാഴ്ചയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. തന്റെ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അത് വരെ അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ ഒന്നും വിശ്വസിക്കരുതെന്നും നടി ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

തൃഷയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത് ഇത് ആദ്യമായല്ല. 2017 ലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഹാക്കിങ്ങിനെ തുടര്‍ന്ന് നടിക്ക് തന്റെ എക്‌സ് അക്കൗണ്ട് താത്കാലികമായി ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

Advertisement
inner ad

‘വിടാമുയര്‍ച്ചി’ യാണ് തൃഷ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. അജിത്ത് കുമാര്‍, അര്‍ജുന്‍ സര്‍ജ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം തിയറ്ററുകളില്‍ ഗംഭീരമായി മുന്നേറുകയാണ്. അജിത്ത് കുമാര്‍-തൃഷ ഹിറ്റ് ജോഡിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം

Advertisement
inner ad
Continue Reading

Cinema

ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു

Published

on


കൊച്ചി: കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു. കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ നടപടി. ഷൈനിനെ കൂടാതെ കൂട്ടു പ്രതികളായ അഞ്ച് പേരെയും കോടതി കുറ്റവിമുക്തരാക്കി.

കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ 2015 ജനുവരി 31നാണ് പൊലീസ് പരിശോധന നടത്തുന്നത്. കൊക്കെയ്ന്‍ ഉപയോഗിച്ച കേസില്‍ ഷൈന്‍ ടോം ചാക്കോയും സുഹൃത്തുക്കളും പൊലീസിന്റെ പിടിയിലായി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കൊക്കെയ്ന്‍ കേസ് ആയിരുന്നു ഇത്. പിന്നീട് വിചാരണ അനന്തമായി നീണ്ടു. കേസില്‍ തുടരന്വേഷണം നടത്തിയ ശേഷം 2018 ലാണ് പിന്നീട് വിചാരണ നടപടികള്‍ ആരംഭിച്ചത്. ശാസ്ത്രീയമായി തെളിവ് നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ഇതേത്തുടര്‍ന്നാണ് പ്രതികളെ കോടതി വെറുതെവിട്ടത്.

Advertisement
inner ad

ആദ്യം കാക്കനാട് ലാബില്‍ പരിശോധിച്ചില്ലെങ്കിലും കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. പിന്നീട് സംസ്ഥാനത്തിന് പുറത്തുള്ള ലാബുകളില്‍ നടത്തിയ കെമിക്കല്‍ പരിശോധനകളിലും സമാന സാഹചര്യമാണ് ഉണ്ടായത്. രക്ത സാമ്പിള്‍ പരിശോധന പരാജയപ്പെട്ട സാഹചര്യത്തില്‍ കേസ് നിലനിന്നില്ല. വിചാരണ വേളയില്‍ ഹാജരായ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു.

Advertisement
inner ad
Continue Reading

Cinema

യുകെഒകെ-യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജും ദുല്‍ഖറും ചേര്‍ന്നു പുറത്തിറക്കി

Published

on


മൈക്ക്, ഖല്‍ബ്, ഗോളം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെഒകെ)’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജ് സുകുമാരനും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് പുറത്തിറക്കിയത്. അരുണ്‍ വൈഗ യാണ് യുകെഒകെ യുടെ സംവിധായകന്‍ . ചിത്രത്തില്‍ ജോണി ആന്റണി, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, മനോജ് കെ യു, അല്‍ഫോണ്‍സ് പുത്രന്‍, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ് – പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്‍ സജീവ് – സജീവ് പി കെ – അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം-സിനോജ് പി അയ്യപ്പന്‍, സംഗീതം-രാജേഷ് മുരുകേശന്‍, ഗാനരചന – ശബരീഷ് വര്‍മ്മ, സൗണ്ട് മിക്‌സിങ്ങ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി സുമേഷ് ആന്റ് ജിഷ്ണു, ആക്ഷന്‍-ഫിനിക്‌സ് പ്രഭു, മേക്കപ്പ്: ഹസന്‍ വണ്ടൂര്‍, വസ്ത്രലങ്കാരം : മെല്‍വി ജെ,
എഡിറ്റര്‍- അരുണ്‍ വൈഗ, കലാ സംവിധാനം- സുനില്‍ കുമാരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : റിന്നി ദിവാകര്‍, പി ആര്‍ ഓ : എ എസ് ദിനേശ്, വാഴൂര്‍ ജോസ്, അരുണ്‍ പൂക്കാടന്‍.

Advertisement
inner ad

ശക്തവും തികച്ചും വ്യത്യസ്തവുമായ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് ഡഗഛഗ. ‘ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍’ എന്ന സിനിമക്ക് ശേഷം അരുണ്‍ വൈഗ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.ഏപ്രില്‍ 17ന് ചിത്രം തീയേറ്ററുകളില്‍ എത്തും. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ഡിസ്ട്രിബ്യൂഷനു വേണ്ടി ശ്രീ പ്രിയ കമ്പയിന്‍സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

Advertisement
inner ad
Continue Reading

Featured