റിയാദ് മേഖല ‘വീക്ഷണം ഇ-പേപ്പർ’ ക്യാമ്പയിൻ ആരംഭിച്ചു

നാദിർ ഷാ റഹിമാൻ

റിയാദ്: ഒഐസിസി റിയാദ് റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ റിയാദ് മേഖല ‘വീക്ഷണം ഇ-പേപ്പർ’ ക്യാമ്പയിൻ ആരംഭിച്ചു. ഗ്ലോബൽ കമ്മറ്റി , നാഷണൽ കമ്മറ്റി , സെൻട്രൽ കമ്മറ്റി, ജില്ലാ കമ്മറ്റി നേതാക്കൾ പങ്കെടുത്ത നേതൃസംഗമത്തിൽ വെച്ച് വീക്ഷണം ഇ പേപ്പർ കാമ്പയിൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്‌ഘാടനം ചെയ്തു.

സെൻറൽ കമ്മിറ്റി ട്രെഷറർ നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി പ്രസിഡന്റ്, വീക്ഷണം മാനേജിങ് ഡയറക്ടർ അഡ്വ. ജെയ്സൺ ജോസഫിന്റെയും സർക്കുലർ വിതരണം ചെയ്തു കൊണ്ട് വീക്ഷണം ഇ പേപ്പർ സബ്ക്രിപ്‌ഷനെക്കുറിച്ചു റിപ്പോർട്ടർ നാദിർ ഷാ വിശദീകരിച്ചു.

പാർട്ടി പെയ്ഡ് മാധ്യമങ്ങളിൽ നിന്നും നേരിടുന്ന ആക്രമണങ്ങളെ അതിജീവിക്കാനും, പാർട്ടിയുടെ നയങ്ങൾ ഓരോ വിഷയത്തിലും പാർട്ടിയുടെ നിലപാടുകൾ വിശദീകരിക്കുന്ന പാർട്ടിയുടെ ജിഹ്വയായ പത്രത്തിന്റെ വായന വർധിപ്പിക്കേണ്ടതിന്റെയും, രാഷ്ട്രീയ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമായി നിലനിർത്തേണ്ടതിന്റെ ആവശ്യകതയും നേതൃ സംഗമം ചർച്ച ചെയ്തു. അതിന്റെ ഭാഗമായി കാമ്പയിന്റെ പ്രാഥമിക ഘട്ടം ഗ്ലോബൽ കമ്മിറ്റി മുതൽ ജില്ലാ കമ്മറ്റി വരെയുള്ള ഭാരവാഹികളെയും നിർവാഹക സമിതി അംഗങ്ങളെയും പ്രവർത്തകരെയും വരിക്കാരാക്കികൊണ്ട് ഒക്ടോബർ 31 നുള്ളിൽ പൂർത്തീകരിക്കാനും തീരുമാനിച്ചു.

ഗ്ലോബൽ കമ്മറ്റി ട്രെഷറർ മജീദ് ചിങ്ങോലി , സെക്രട്ടറി റസാഖ് പൂക്കോട്ടുപാഠം, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി സോനാ, ജില്ലാ പ്രെസിഡന്റുമാരായ സജീർ പൂന്തുറ, ബാലു കുട്ടൻ, തോമസ് രാജു, അബ്ദുൽസലാം , സുഗതൻ നൂറനാട്, ശുകൂർ ആലുവ, സുരേഷ് ശങ്കർ , രാജു തൃശൂർ , സക്കീർ ദാനത്ത് , ഷാജി നിലമ്പൂർ, മോഹൻദാസ് വടകര എന്നിവർ പ്രസംഗിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും മീഡിയ കൺവീനർ ഷഫീഖ് കിനാലൂർ നന്ദിയും പറഞ്ഞു.

Related posts

Leave a Comment