റിയാദ് പാലക്കാട് സൗഹൃദ വേദി മുഹമ്മദാലി പട്ടാമ്പിക്ക് യാത്രയപ്പ് നൽകി

റിയാദ്: പ്രവാസം ഒഴിവാക്കി നാട്ടിലേക്ക് മടങ്ങുന്ന റിയാദ് പാലക്കാട് സൗഹൃദവേദി സെക്രട്ടറിയും ഒഐസിസി പാലക്കാട് മുൻ ഭാരവാഹിയുമായ മുഹമ്മദാലി പട്ടാമ്പിക്ക് പാലക്കാട് സൗഹൃദവേദി യാത്രയപ്പ് നൽകി. ട്രഷറർ മൊയ്തു മണ്ണാർക്കാട് ഉപഹാരം കൈമാറി.

റിയാദിലെ ഹാഫ് മൂൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡണ്ട് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.പുതിയ സെക്രട്ടറിയായി സമദ് വള്ളീത്തിനെ യോഗം തെരഞ്ഞെടുത്തു. ഗിരീഷ്കുമാർ, മൊയ്തു കൊടുമുണ്ട, സുരേഷ് ഭീമനാട്,ഷുക്കൂർ കുലുക്കല്ലൂർ, തുടങ്ങിയവർ ആശംസകൾ നേർന്നു. ബാബു പട്ടാമ്പി സ്വാഗതവും സമദ് വള്ളീത് നന്ദിയും പറഞ്ഞു.

Related posts

Leave a Comment