റിയാദ് ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മററി ശശി പിള്ളയുടെ കുടുംബത്തിന് ധനസഹായം കൈമാറി

റിയാദ്: അകാലത്തിൽ വിട്ടുപിരിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശശി പിള്ളയുടെ കുടുംബത്തിനു  റിയാദ് കൊല്ലം ജില്ലാ ഒ.ഐ.സി.സി യുടെ ധനസഹായം കൈമാറി.കരുനാഗപ്പള്ളിയില്‍  പാര്‍ട്ടിക്ക് ശശി പിള്ള  നല്‍കിയ സംഭാവനകളെ പറ്റി യും അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വേര്‍പാട് പാര്‍ട്ടിക്ക് തീരാനഷ്ടം ആണെന്നും യോഗത്തിൽ  സംസാരിച്ചവര്‍ അനുസ്മരിച്ചു.  

റിയാദ് കൊല്ലം ജില്ലാ ഒ.ഐ.സി.സി സമാഹരിച്ച ധനസഹായം കൊല്ലം ജില്ലാ യുഡിഎഫ് കണ്‍വീനര്‍ കെ.സി. രാജന് ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മറ്റി വൈസ് പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് കൈമാറി.കെ.പി.സി.സി.സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍, കടാശ്വാസ കമ്മീഷന്‍ അംഗം കെ. ജി. രവി, കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്  അജയകുമാര്‍, കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി മുനമ്പത്ത് വഹാബ്  എന്നിവര്‍ സംസാരിച്ചു. ഹസന്‍ ബിന്‍ ക്ലാപ്പന, റഷീദ് കരുനാഗപ്പള്ളി, ഷഫീര്‍ , സലാം കരുനാഗപ്പള്ളി,  ഇസ്മായില്‍ വാലത്ത്, റാഫി കുഴിവേറിയാദ് ഒ.എ.സി.സി കൊല്ലം ജില്ല കമ്മററി ശശി പിള്ളയുടെ കുടുംബത്തിന് ധനസഹായം കൈമാറി.ലി, അസ്‌കര്‍ മൈനാഗപ്പള്ളി, നിസാര്‍ പള്ളിശ്ശേരിക്കല്‍, നസീര്‍ അനീഫ, അഷറഫ് വടക്കേവിള എന്നിവര്‍ സംബന്ധിച്ചു. ഷഫീഖ് പുരകുന്നില്‍ സ്വാഗതവും അബ്ദുല്‍ സലിം അര്‍ത്തിയില്‍  നന്ദിയും പറഞ്ഞു.

Related posts

Leave a Comment