കോവിഡ് പോരാളികൾക്ക് ആദരം നൽകി റിയാദ് ഒ.ഐ.ഐ.സി. സെൻട്രൽ കമ്മിറ്റി

നാദിർ ഷാ റഹിമാൻ

റിയാദ്: സൗദിയിലെ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ റിയാദിൽ പൊതു സമൂഹത്തിനു താങ്ങും തണലുമായി നിന്ന ആരോഗ്യ രംഗത്തും ജീവ കാരുണ്യ രംഗത്തും സ്തുത്യർഹമായ സേവനങ്ങൾ നടത്തിയ ഡോക്ടർമാർ, നഴ്സുമാർ, ജീവകാരുണ്യ പ്രവർത്തകരെ ഒ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി കീർത്തി പത്രം നൽകി ആദരിച്ചു.

കോവിഡ് അതി രൂക്ഷമായ സന്ദർഭത്തിൽ കർശനമായ കോവിട് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന സമയത്തു ,ജോലി നഷ്ടപ്പെട്ടു റൂമുകളിൽ കുടുങ്ങി പോയ നൂറുകണക്കിന് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചവരെയാണ് ഒ.ഐ.സി.സി. ആദരിച്ചത്.

ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുത്തവർ, ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചവർ , ആശുപത്രിയിലേക്ക് കോവിഡ് ബാധിച്ചവരെ വളരെ സാഹസികമായി എത്തിച്ചവർ, ഇവരുടെ സേവനം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും ഡോക്ടർമാർ, നഴ്‌സുമാർ അത് പോലെ മറ്റു ആരോഗ്യപ്രവർത്തകർ ഇരുപത്തി നാലുമണിക്കൂറും ജാഗരൂകരായി പൊതു സമൂഹത്തെ യാതൊരു മടിയും കൂടാതെ പിന്തുണക്കാനുണ്ടായിരുന്നതായി ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഡോക്ടർമാരായ സെബാസ്റ്റ്യൻ, അബ്ദുൽ അസീസ്, ഷൈൻ, ഹസീന ഫുവാദ് , ജോസഫ് അലക്സാണ്ടർ, സഞ്ജു ജോസ്, ജൻസീർ,റിനി മാത്യു, നഴ്സുമാരായ സമീറ കണ്ണതൊടി, അനുഅനിയൻ, ചന്ദ്ര വല്ലി ജോസ്, സോണിയ മാത്യു, നിയാസ് ഇസ്മായിൽ, മനോജ്, ബിനീഷ് ജേക്കബ്, നിസാർ കുഴികണ്ടൻ, അബ്ദു നാസ്സർ, മഹേഷ് പല്ലത്തൊടി, സിഞ്ചു റാന്നി, എൽസി ബിനു, മാത്യു എറണാംകുളം, മൻസൂർ, പൊതു പ്രവർത്തകരായ, മജീദ് ചിങ്ങോലി, ഷാജി സോനാ, ശിഹാബ് കൊട്ടുകാട്, ഷാനവാസ് മുനമ്പത്, നിഷാദ് ആലംകോട്, നൗഷാദ് ആലുവ, സജീർ പൂന്തുറ, ബാലു കുട്ടൻ, സുഗതൻ നൂറനാട്, ശുകൂർ ആലുവ, അബ്ദുൽ ജലീൽ, റോയ് വയനാട്, അബ്ദുൽ ലത്തീഫ് കാസർഗോഡ്, റഫീഖ് വെമ്പായം, അജി വെട്ടു റോഡ്, ജയൻ മാവില, യോഹന്നാൻ, എബ്രഹാം ചെങ്ങന്നൂർ, കുഞ്ഞു മോൻ കൃഷ്ണപുരം, രാജേന്ദ്രൻ. ഇ എം. , ഹകീം പട്ടാമ്പി, നവാസ് കണ്ണൂർ, ലത്തീഫ് കല്ലോട്, ഷഹനാസ് ചാറയം, ഷാനവാസ് എസ്. പി. പ്രദിൻ അലക്സ്, നജിം കടക്കൽ, മുഹമ്മദ് സാബിർ, ജാഫർ ഖാൻ ഉമ്മർ, ഡൊമിനിക് സാവിയോ, ജോൺസൺ മാർക്കോസ് , നാസ്സർ സൈദ് മുഹമ്മദ്, നേവൽ ഗുരുവായൂർ, വഹീദ് വാഴക്കാട്, അബൂബക്കർ ബ്രഹ്‌മത്, ഉമ്മർ ഷെരീഫ്, ഹാറൂൻ അൽ റഷീദ്, ജോൺ കക്കയം, തങ്കച്ചൻ വർഗീസ്, ഷിനോജ് ചാക്കോ, സുരേഷ് ബാബു, സവാദ് അതിയിൽ , സുനിൽ മുതെന, റഹീം കൊല്ലം , ഹുസ്സൈൻ ചേലക്കര, നൗഷാദ് കറ്റാനം, തുടങ്ങിയവർ കീർത്തിപത്രം ഒ.ഐ.സി.സി റിയാദ്ൻ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പളയിൽ നിന്ന് ഏറ്റുവാങ്ങി.

ചടങ്ങിൽ ഒ.ഐ.സി.സി, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, യഹ്യയ കൊടുങ്ങലൂർ, സകീർ ദാനത്, സുരേഷ് ശങ്കർ, തോമസ് രാജു, മോഹൻദാസ് വടകര, ഹകീം പട്ടാമ്പി, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. പ്രോഗ്രാം കൺവീനർ നവാസ് വെള്ളിമാട് കുന്നു സ്വാഗതവും ശാഫീഖ് കിനാലൂർ നന്ദിയും പറഞ്ഞു.

Related posts

Leave a Comment