റിയാദ് ഓ.ഐ.സി.സി. സെൻട്രൽ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം

നാദിർ ഷാ റഹ്മാൻ

റിയാദ് : രാജീവ്ജിയെന്ന നവ ഭാരത് ശില്പിയുടെ നേതൃത്വത്തിൽ ശാസ്ത്ര സാങ്കേതിക, ആരോഗ്യ, വാർത്ത വിനിമയ രംഗത്ത് നേടിയ വൻ
പുരോഗതിയിലൂടെ ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ പരിശ്രമിച്ച “മിസ്റ്റർ ക്‌ളീൻ” എന്ന് ലോകം വാഴ്ത്തിയ രാജീവ്ജിയുടെ വിയോഗം രാജ്യത്തിന് വലിയ നഷ്ടം ആണെന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി നടത്തിയ അനുസ്മരണ യോഗം.

ജനാധിപത്യ വ്യവസ്ഥിതിയെ അടിമുടി അഴിച്ചു പണിഞ്ഞു കൊണ്ട് നടത്തിയ പരിഷ്‌കാരങ്ങൾ പഞ്ചായത്ത്, നഗരപാലിക ബില്ലിലൂടെ ജനാധിപത്യത്തെ താഴെ തട്ടിലെത്തിച്ച വിപ്ലവകരമയ തീരുമാനങ്ങൾ ഇതെല്ലം രാജീവ്ജിയെ മറ്റെല്ലാവരിൽ നിന്നും വ്യത്യസ്ഥമാകുന്നുവെന്ന് അനുസ്‌മരണ ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഓ.ഐ.സി. സി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലിം കളക്കര അധ്യക്ഷത വഹിച്ചു . സംഘടന ചുമതലയുള്ള ജന.സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ അനുസ്മരണ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപ്പള്ളി, ഷാഫീഖ്‌ കിനാലൂർ, ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ, സിദ്ധിഖ് കല്ലുപറമ്പൻ, ശിഹാബ് കൊട്ടുകാട്, ജില്ലാ ഭാരവാഹികളായ സജീർ പൂന്തുറ, സുരേഷ് ശങ്കർ, കെ.കെ. തോമസ്, സകീർ ദാനത്ത്, ശുകൂർ ആലുവ, അമീർ പട്ടണത്ത്, കരീം കൊടുവള്ളി, ഷാജി മഠത്തിൽ,വിൻസെന്റ് ജോർജ് , സലിം ആർത്തിയിൽ, അലക്സ് കൊട്ടാരക്കര, നാസ്സർ ലെയ്സ്, റഫീഖ് പട്ടാമ്പി, തുടങ്ങിയവർ സംസാരിച്ചു. നൗഷാദ് ആലുവ ആമുഖ പ്രസംഗം നടത്തി. ജന.സെക്രട്ടറി യഹ്‌യ കൊടുങ്ങലൂർ സ്വാഗതവും തോമസ് രാജു നന്ദിയും പറഞ്ഞു.

Related posts

Leave a Comment