റിയാദിൽ ‘നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മ’ രൂപീകരിച്ചു

നാദിർ ഷാ റഹിമാൻ

റിയാദ് : ‘നമ്മൾ ചാവക്കാട്ടുക്കാർ കൂട്ടായ്മയുടെ’ പ്രഖ്യാപനവും, സൗദി അറേബ്യയുടെ 91-ാം ദേശീയ ദിനവും ആഘോഷിച്ചു. ഷാഹിദ് അറക്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക യോഗം സത്താർ കായംകുളം ഉദ്‌ഘാടനം ചെയ്തു. പതിനേഴു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സാജു വർഗീസിനും കുടുംബത്തിനും യാത്രയയപ്പു നൽകി . ജീവകാരുണ്യ കൺവീനർ സിറാജുദ്ധീൻ ഉപഹാരം നൽകി ആദരിച്ചു .

ഷാജഹാൻ ചാവക്കാട് ആമുഖ പ്രഭാഷണം നടത്തി. ഉമ്മർ മുക്കം, ഗഫൂർ കൈയ്യലാണ്ടി, മുജീബ് കായംകുളം, മജീദ് പൂളക്കാടി, സെലിം വാലിലപുഴ, ജോൺസൻ മാർക്കോസ് എന്നിവർ പ്രസംഗിച്ചു. അൻസാർ പള്ളുരുത്തിയുടെ നേതൃത്വത്തിൽ റിയാദിലെ ഗായകരായ ഷാൻ പെരുമ്പാവൂർ, അൽതാഫ്, മുത്തലിബ്, അർഷാദ്, ആച്ചി നാസർ, നസീർ തൈക്കണ്ടി, സിദ്ധീഖ് അകലാട്, ജിബിൻ സമദ്, അർഷാദ് ആൻഡ്രിയ ജോൺസൻ, ലന ലോറൻസ്, സഫ ഷീറാസ്, അനാര റെഷീദ്, ഷെമീറ കെബീർ, ഫിദ കെബീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഷെയ ഷിറാസ്, നേഹ റെഷീദ്, ദിയ റെഷീദ്, ഡാനിഷ് അൽതാഫ്, അജ്മൽ റസ്സൽ എന്നിവർ നൃത്തം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ആരിഫ് വൈശ്യംവീട്ടിൽ സ്വാഗതവും വൈസ് പ്രസിഡൻ്റ് ഷാജഹാൻ പാവറട്ടി നന്ദിയും പറഞ്ഞു.

Related posts

Leave a Comment