Connect with us
48 birthday
top banner (1)

News

പുതുപ്പള്ളി ഇലക്ഷൻ കൺവൻഷനും മെമ്പർഷിപ് കാർഡ് വിതരണം നടത്തി ഒഐസിസി മുസാഹ്മിയ.

നാദിർ ഷാ റഹിമാൻ

Published

on

റിയാദ്: ഓഐസിസി മുസാഹ്മിയ യൂണിറ്റ് അംഗത്വം വിതരണം ചെയ്തു. നാഷണല്‍ കമ്മിറ്റി സെക്രട്ടറി സിദ്ദിഖ് കല്ലുപറമ്പന്‍ വനിതാ അംഗം അനുശ്രീക്ക് അംഗത്വ കാര്‍ഡ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. അംഗങ്ങള്‍ക്കു ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും പ്രഖ്യാപിച്ചു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ചാണ്ടി ഉമ്മന് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള തെരഞ്ഞെടുപ്പ് കൺവെൻഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാൻഞ്ചിറ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജയൻ മാവിളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ നേതാക്കളായ ബാലു കുട്ടൻ,അമീർ പട്ടണത്ത്, അബ്ദുൽ സലീം ആർത്തിയിൽ, കരീം കോഴിക്കോട്, ഷഫീഖ് പുരക്കുന്നിൽ, കെഎംസിസി നേതാക്കളായ ഇബ്രാഹിം വാഴമ്പുറം, കെ കെ സുബൈർ ചുഴലി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Advertisement
inner ad

പ്രിയ നേതാവ് ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ഓർമ്മ പുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട് പ്രശസ്ത സാമൂഹിക പ്രവർത്തകനും ഓഐസിസി ഗ്ലോബൽ കമ്മിറ്റി അംഗവുമായ ശ്രീ ശിഹാബ് കൊട്ടുകാട് “ഓർമ്മയിലെ ഉമ്മൻചാണ്ടി” അനുസ്മരണ പ്രഭാഷണം നടത്തി.

യോഗത്തിന് ജനറൽ സെക്രട്ടറി റഹീം കൊല്ലം സ്വാഗതം ആശംസിച്ചു, ബിജു ചാവർകോട്, ഷംനാദ് പുനലൂർ, ഷാനവാസ് അഞ്ചൽ, ശ്യാംകുമാർ അഞ്ചൽ, അജീഷ് മുത്താന, നൗഷാദ് പുനലൂർ, ഷമീർ പുനലൂർ, ശശി മാവിള, റിയാസ് കോവളം, ബിജീഷ് അയലറ, മുകേഷ് കൊട്ടിയം, ശശീന്ദ്ര ലാൽ, മോഹൻദാസ് കടക്കാവൂർ, നിസാം പാരിപ്പള്ളി, നെസ്റ്റർ പുളിച്ചിറ, പ്രതാപ് ജോൺ ചാണ്ടി, സജിൻ കൊടുങ്ങല്ലൂർ, സലിം പള്ളിക്കൽ, ശ്യാം ആറ്റിങ്ങൽ, ഷഫീഖ് പുനലൂർ, സതീശൻ, ശ്രീജേഷ്, രമ്യ കെ ആർ തുടങ്ങിയവർ നേതൃത്വം നൽകിയ ചടങ്ങിന് പ്രകാശ് വയല കൃതജ്ഞ രേഖപ്പെടുത്തി

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2 ബി

Published

on

:മലപ്പുറം:മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി.

മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക.തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്.

Advertisement
inner ad

2 ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല.രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ.രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

Advertisement
inner ad
Continue Reading

Delhi

രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികരിക്കാനും പ്രതിഷേധം സംഘടിപ്പിക്കാനും ബി.ജെ.പി സമീപിച്ചിരുന്നതായി രാജ് രത്‌ന അംബേദ്കര്‍

Published

on

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സംവരണത്തെ കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ പ്രതികരിക്കാനും പ്രതിഷേധം സംഘടിപ്പിക്കാന്‍ ബി.ജെ.പി സമീപിച്ചിരുന്നതായി ബി.ആര്‍. അംബേദ്കറിന്റെ ചെറുമകന്‍ രാജ് രത്‌ന അംബോദ്കറുടെ വെളിപ്പെടുത്തല്‍. രാഹുലിനെതിരെ പ്രതിഷേധം നടത്താന്‍ ചില ബി.ജെ.പി പ്രവര്‍ത്തകര്‍ രണ്ടുദിവസം തന്നില്‍ സമ്മര്‍ദം ചെലുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. രാജ് രത്‌നയുടെ പരാമര്‍ശങ്ങളടങ്ങിയ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാല്‍ രാഹുലിനെതിരെ പ്രതിഷേധത്തിനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തന്നോട് ആജ്ഞാപിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും സമൂഹത്തിന്റെ പണത്തിലാണ് തന്റെ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും രാജ് രത്‌ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Cinema

രഞ്ജിത്തിനെതിരായ പീഡനപരാതി: ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Published

on

കൊല്‍ക്കത്ത: രഞ്ജിത്തിനെതിരായ പീഡനപരാതിയില്‍ ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കൊല്‍ക്കത്ത സെഷന്‍സ് കോടതിയിലാണ് നടി മൊഴി നല്‍കിയത്.ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെച്ചാണ് കൊച്ചി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതി. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് രഞ്ജിത്തിനെതിരെ ആരോപണവുമായി നടി രംഗത്തുവന്നത്. തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്തിന് രാജിവെക്കേണ്ടി വന്നു.

Advertisement
inner ad

പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ പേടിച്ചാണ് കഴിഞ്ഞതെന്നും സംഭവത്തില്‍ പരാതി പറഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അവര്‍ സൂചിപ്പിച്ചു. മോശം പെരുമാറ്റം എതിര്‍ത്തതിന്റെ പേരില്‍ പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാള സിനിമകളിലും പിന്നീട് അവസരം ലഭിച്ചില്ലെന്നും അവര്‍ വെളിപ്പെടുത്തുകയുണ്ടായി.

Advertisement
inner ad
Continue Reading

Featured