Connect with us
inner ad

News

” മൈത്രി സാന്ത്വനം 2023 ” ചികിത്സാ ധന സഹായം കൈമാറി

നാദിർ ഷാ റഹിമാൻ

Published

on

റിയാദ് : മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ സ്വാന്തനം 2023 പരിപാടിയിലൂടെ, ക്യാൻസർ രോഗത്താലും അപകടം മൂലവും ചലനശേഷി നഷ്ടപ്പെട്ട പ്രവാസിയായിരുന്ന തൊടിയൂർ പഞ്ചായത്തിലെ വെളുത്തമണൽ ഭാഗത്തുള്ള വലിയവിട്ടിൽ താഹക്കു ഇലക്ട്രിക് വീൽചെയർ നൽകി. വെളുത്തമണലിൽ നടന്ന യോഗത്തിൽ മൈത്രി കൂട്ടായ്‌മയുടെ നാട്ടിലുള്ള പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സാമൂഹിക പ്രവർത്തകരുടെയും സാന്നിധ്യത്തിൽ സി ആർ മഹേഷ് എം എൽ എ ഇലക്ട്രിക് വീൽചെയർ കൈമാറി.

“മൈത്രീ” യുടെ വാർഷീകാഘോഷത്തിനായി റിയാദിൽ എത്തിയ കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷിന്റെ അഭ്യർത്ഥനയെ മാനിച്ചാണ് ഇലക്ട്രിക് വീൽചെയർ നൽകിയത്. അസുഖബാധിതനായ വിജയകുമാർ എന്ന പ്രവാസിക്ക് 50,000 രൂപ ചികിത്സാ സഹായധനവും , വിധവയായ വീട്ടമ്മയ്ക്കു വീട് നിർമ്മാണത്തിലേക്ക് 25,000 രൂപയും നാലു ക്യാൻസർ രോഗികൾക്ക് ചികിത്സക്കായി 10,000 രൂപ വീതവും ചടങ്ങിൽ കൈമാറി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

നസിർ ഹനിഫ ആദ്യക്ഷത വഹിച്ച യോഗത്തിൽ മൈത്രി കേരള കോഡിനേറ്റർ ജബ്ബാർ മഹാത്മാ ആമുഖ പ്രഭാഷണവും തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആർ ബിന്ദു മുഖ്യ പ്രഭാഷണവും നിർവഹിച്ചു. മുൻ എം എൽ എ ആർ രാമചന്ദ്രൻ , പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സലിം മണ്ണേൽ, മുൻ മുനിസി പ്പൽ ചെയർമാൻ എം അൻസർ, സാബിത്ത് ഉസ്താത് ,ശിഹാബ് മുനമ്പത്ത്, സോമൻ പിള്ള, നാസ്സർ പോച്ചയിൽ, വരുൺ ആലപ്പാട്, മുൻ പഞ്ചായത്ത്‌ അംഗം എ എ അസ്സിസ് തുടങ്ങിയവർ ആശംസ കൾ അറിയിച്ചു.

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മൈത്രി അംഗങ്ങളുടെ മക്കൾക്ക് സ്നേഹാദരവും ചടങ്ങിൽ കൈമാറി.
മൈത്രിയുടെ മുൻകാലപ്രവർത്തകർ ഫസലുദ്ദിൻ,ജലാൽ മൈനാഗപ്പള്ളി,ഹസ്സൻ കുഞ്ഞ് ക്ലാപ്പന മജീദ് മാരാരിതോട്ടം, കമറുദ്ദിൻ തഴവാ,സലിം മാളിയേക്കൽ,താഹ ചൂനാട്, ശംസുദ്ദിൻ, മുരളി മണപ്പള്ളി , ഇസ്മായിൽ വാലേത്ത് എന്നിവരുടെ സാന്നിദ്യവും ശ്രദ്ധേയമായി.

മൈത്രി ഭാരവാഹികളായ റഹ്‌മാൻ മുനമ്പത്ത് , ശിഹാബ് കൊട്ടുകാട്,നിസാർ പള്ളിക്കശ്ശേരിൽ ,സാദിഖ് ,മജീദ് ,ബാലു കുട്ടൻ , നസീർ ഖാൻ, ഷാനവാസ് മുനമ്പത്ത് ,നാസർ ലെയ്സ് , മുനീർ ഷാ, സക്കീർ ഷാലിമാർ,അസീസ് താമരക്കുളം , സാബു കല്ലേലിഭാഗം, മജീദ് ചിങ്ങോലി തുടങ്ങിയവരുടെ സഹായ സഹകരണങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത് .ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും, സലാഹു ദ്ധീൻ അമ്പുള്ള നന്ദിയും പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

News

രക്ഷാധികാരി സുരേഷ് കൊച്ചത്തിന് ‘സാരഥി’ യാത്രയയപ്പ് നൽകി.

Published

on

കുവൈറ്റ് സിറ്റി : എല്ലാ ശ്രീനാരാണീയർക്കും ഒത്തുചേരുവാനും ശ്രീ നാരായണഗുരുദേവന്റെ സന്ദേശം എല്ലാവരിലും എത്തിക്കുവാനും സാരഥി കുവൈറ്റ് എന്ന മഹത്തായ പ്രസ്ഥാനം കെട്ടിപ്പടുക്കുവാനും നേതൃത്വം കൊടുത്ത സാരഥിയുടെ രക്ഷാധികാരി സുരേഷ്‌ കൊച്ചത്തിന് യാത്രയയപ്പ് നൽകി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡൻറ് കെ.ആർ. അജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഭരണ സമിതി അംഗങ്ങൾ, കേന്ദ്ര വനിത വേദി അംഗങ്ങൾ, ഉപദേശക സമിതി അംഗങ്ങൾ, സാരഥി ട്രസ്റ്റ് ഭാരവാഹികൾ, എക്സിക്യുട്ടീവ് അംഗങ്ങൾ, സാരഥിയുടെ മുതിർന്ന അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ യാത്രാമംഗളങ്ങൾ നേർന്നുകൊണ്ട് സംസാരിച്ചു. നേരത്തെ സാരഥി ഹസ്സാവി സൗത്ത് യൂണിറ്റ് ദീപാർപ്പണവും, റിഗ്ഗയ് യൂണിറ്റ് ദൈവദശകവും, സാൽമിയ യൂണിറ്റ് വിനായകാഷ്ടകവും ആലപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടി സുരേഷ് കൊച്ചത്തിനെ സമ്മേളന വേദിയിലേക്ക് ആനയിച്ച ശേഷം കേന്ദ്രഭരണ സമിതിഅംഗങ്ങളും , വനിതാവേദി ഭാരവാഹികളും മറ്റ് മുതിർന്ന നേതാക്കളും ചേർന്ന് പൊന്നാട അണിയിച്ചു സ്വീകരിച്ചു. ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനുകമാൽ, വനിതവേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, അഡ്വക്കേറ്റ് ശശിധര പണിക്കർ, ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ എസ്, സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ, രാജേഷ് സാഗർ, സി.എസ്. ബാബു, സജീവ് നാരായണൻ, ബിജു സിവി, സുരേഷ് വെള്ളാപ്പള്ളി, റെജി സി .ജെ, ബിന്ദു സജീവ് എന്നിവരും വിവിധ സാരഥി പ്രാദേശിക യൂണിറ്റ് ഭാരവാഹികളും അദ്ദേഹത്തിന് യാത്രാമംഗളങ്ങൾ നേർന്നു. സാരഥി മ്യൂസിക്ക് ക്ലബ് അംഗങ്ങൾ ആലപിച്ച വിവിധ ഗാനങ്ങൾ പോഗ്രാമിന് മിഴിവേകി. സ്നേഹോപഹാരം, സാരഥി കേന്ദ്രഭരണ സമിതി അംഗങ്ങൾ നൽകി ആദരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മറുപടി പ്രസംഗത്തിൽ സുരേഷ് കൊച്ചത്ത്, ശ്രീനാരായണ ഭക്തർ എങ്ങനെയായിരിക്കണം പ്രവർത്തിക്കേണ്ടതെന്നു വിശദീകരിച്ചു. തനിക്ക് നൽകിയ ഹൃദ്യമായ യാത്രയയപ്പിന് നന്ദി അറിയിച്ച സുരേഷ് കൊച്ചത്ത് സാരഥിയ്ക്ക് മുന്നോട്ടുള്ള യാത്രയിൽ എല്ലാ ഭാവുകങ്ങൾ അർപ്പിക്കുകയുണ്ടായി. യാത്രയയപ്പിന് നേതൃത്വം കൊടുത്ത കോർഡിനേറ്റർ അരുൺ സത്യൻ യോഗത്തിന് എത്തിച്ചേർന്ന ഏവർക്കും നന്ദി അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’: വെറും 2 ദിവസത്തിനുള്ളിൽ പിടിയിലായത് 2015 ​ഗുണ്ടകൾ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ പിടിക്കാനായി കേരള പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷൻ ആഗ് ഡി – ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 ഗുണ്ടകളാണ് അറസ്റ്റിലായിരിക്കുന്നത്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു.10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. കാപ്പാ പ്രതികൾ, വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്.കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ ഇനിയും ജാഗ്രത പുല‍ർത്തണമെന്നും കമ്മീഷണർമാർക്ക് ഡിജിപി നിർദ്ദേശം നൽകി.

Continue Reading

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured