Connect with us
fed final

News

കെഎംസിസി റിയാദ് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അനുസ്മരണം

നാദിർ ഷാ റഹിമാൻ

Published

on

റിയാദ് : ജനാതിപത്യ മതേതര മൂല്യങ്ങൾ മുറുകെപ്പിടിച്ച്, രാജ്യത്തെ ന്യുനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി അഹോരാത്രം യത്നിച്ച മഹാനായ നേതാവായിരുന്നു സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെന്ന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ പറഞ്ഞു. കോഴിക്കോട് ജില്ലാ കെഎംസിസി അപ്പോളൊ ഡിമോറയിൽ സംഘടിപ്പിച്ച അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പ്രവർത്തനത്തിലും കച്ചവടത്തിലും അദ്ദേഹം പുലർത്തിയ സൂക്ഷ്മതയും സംശുദ്ധിയും അത്ഭുതപ്പെടുത്തുന്നതാണ്. തങ്ങളുടെ ആജ്ഞാശക്തിയും അനുരഞ്ജനവും ആർക്കും എതിർക്കാൻ കഴിയാത്തതായിരുന്നു. ഏതൊരു കാര്യവും അർപ്പണ ബോധത്തോടും ആത്മാർത്ഥതയോടും കൂടി ചെയ്യുന്ന തങ്ങൾ ജനാതിപത്യ മുന്നണിയുടെ ശില്പികളിൽ പ്രധാനിയായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകൾ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അതുല്യമായ അധ്യായങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്റ്റിങ് പ്രസിഡഡ് ലത്തീഫ് സാഹിബ് മടവൂർ ആധ്യക്ഷത വഹിച്ചു.

Advertisement
inner ad

ഷാഫി ഹുദവി ഓമശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. സെന്റർ കമ്മിറ്റി സെക്രട്ടറി കെ ടി അബുബക്കർ സംസാരിച്ചു. സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ ജീവിതം ആസ്പദമാക്കി നടത്തിയ ക്വിസ് പ്രോഗ്രാമിന് സലീം മാസ്റ്റർ ചാലിയം നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഫറോക്ക്‌ സ്വാഗതവും ഹനീഫ മൂർക്കനാട് നന്ദിയും പറഞ്ഞു. ഷമീർ പറമ്പത്ത്, ഷൗക്കത്ത് പന്നിയങ്കര, കുഞ്ഞമ്മദ് കായണ്ണ, റഷീദ് പടിയങ്ങൽ, ജാഫർ സാദിഖ് പുത്തൂർമഠം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം: വിപുലമായ ഒരുക്കങ്ങളുമായി കെപിസിസി

Published

on

തിരുവനന്തപുരം: വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങളുമായി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ 30ന് വൈക്കത്ത് അഖിലേന്ത്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉദ്ഘാടനം ചെയ്യുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രനും രാഷ്ട്രീയകാര്യ സമിതിയംഗം എം.ലിജുവും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി പ്രമുഖ നേതാക്കള്‍ നയിക്കുന്ന വിവിധ പ്രചരണ ജാഥകള്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. ഉദ്ഘാടന സമ്മേളനം നടക്കുന്ന വൈക്കം ടി.കെ.മാധവന്‍ നഗറില്‍ എത്തിച്ചേരുന്ന രീതിയിലാണ് ജാഥ നടത്തുന്നത്. കേരളത്തിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ നിന്നാകും ജാഥ ആരംഭിക്കുക. 29ന് രാവിലെ ഒമ്പത് മണിക്ക് ആലുവ യുസി കോളജില്‍ മഹാത്മാഗാന്ധി നട്ട വൃക്ഷച്ചുവട്ടില്‍ നിന്ന് ആരംഭിച്ച് സമ്മേളന നഗരിയില്‍ എത്തിച്ചേരുന്ന ജാഥ ബെന്നി ബെഹനാന്‍ എംപി ഉദ്ഘാടനം ചെയ്യും.

യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനാണ് ജാഥ ക്യാപ്റ്റന്‍. 25ന് തമിഴ്നാട്ടിലെ ഈറോഡ് പെരിയോര്‍ ഇ.വി.രാമസ്വാമി നായ്ക്കരുടെ ജന്മസ്ഥലത്ത് നിന്ന് ആരംഭിക്കുന്ന സ്മൃതി ജാഥ മുന്‍ പിസിസി പ്രസിഡന്റും എംഎല്‍എയുമായ ഇ.വി.കെ.എസ് ഇളങ്കോവന്‍ നയിക്കും. വി.ടി.ബല്‍റാമാണ് വൈസ് ക്യാപ്റ്റന്‍. 28ന് വൈകിട്ട് അഞ്ചുമണിക്ക് നവോഥാന സമ്മേളനം പാലക്കാട് നടക്കും. 27ന് അരുവിപ്പുറത്ത് നിന്ന് ആരംഭിച്ച് വൈക്കത്തെത്തുന്ന കേരള നവോഥാന സ്മൃതിജാഥ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അരുവിപ്പുറത്ത് ഉദ്ഘാടനം ചെയ്യും. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ജാഥ നയിക്കും. കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍, ജനറല്‍ സെക്രട്ടറിമാരായ ജി.സുബോധന്‍, ജി.എസ്.ബാബു, മര്യാപുരം ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. 29ന് അയ്യങ്കാളി ഛായാചിത്രം ഏറ്റുവാങ്ങല്‍ സമ്മേളനം കെപിസിസി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും.

Advertisement
inner ad

29ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നയിക്കുന്ന മന്നത്തു പത്മനാഭന്‍ ഛായാചിത്രം ഏറ്റുവാങ്ങല്‍ സമ്മേളനം കോട്ടയം തിരുനക്കര മൈതാനത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. 28ന് അടൂര്‍ പ്രകാശ് എംപി നയിക്കുന്ന അയിത്തോച്ചാടന ജ്വാലാപ്രയാണ ജാഥ ചെട്ടിക്കുളങ്ങര ടി.കെ.മാധവന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി നയിക്കുന്ന വൈക്കം സത്യഗ്രഹ രക്തസാക്ഷി സ്മൃതി ചിത്ര ഘോഷയാത്ര ചിറ്റേടത്ത് ശങ്കുപിള്ളയുടെ ജന്മഗൃഹമായ കോഴഞ്ചേരിയില്‍ നിന്ന് ആരംഭിക്കും. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, ജോസി സെബാസ്റ്റ്യന്‍ എന്നിവരാണ് ജാഥയുടെ വൈസ് ക്യാപ്റ്റന്മാര്‍. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎല്‍എ നയിക്കുന്ന മലബാര്‍ നവോഥാന നായക ഛായാചിത്ര ജാഥ കോഴിക്കോട് നിന്ന് ആരംഭിക്കും. കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ ജാഥ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറിമാരായ കെ.എ.തുളസി, സോണി സെബാസ്റ്റ്യന്‍, ആലിപ്പറ്റ ജമീല എന്നിവരാണ് ജാഥയുടെ വൈസ് ക്യാപ്റ്റന്മാര്‍. ഗുരുവായൂര്‍ സത്യാഗ്രഹ അനുസ്മരണ സമ്മേളനം 28ന് തൃശൂര്‍ ജില്ലയില്‍ ശശിതരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. വൈക്കം സത്യാഗ്ര സമരം ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി പതിനാല് ജില്ലകളിലും ‘വൈക്കം സത്യാഗ്രഹവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും’ എന്ന വിഷയത്തിലും ഇന്ത്യയിലെയും കേരളത്തിലെയും വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള ജില്ലാതല ഉദ്ഘാടനങ്ങളും പ്രഭാഷണങ്ങളും ഇതോടൊപ്പം നടക്കും.

ആഘോഷങ്ങളുടെ ഭാഗമായി മെയ്, ജൂണ്‍ മാസങ്ങളില്‍ വൈക്കം സത്യഗ്രഹ ചരിത്ര കോണ്‍ഗ്രസ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വച്ച് നടക്കും. വര്‍ക്കലയില്‍ ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും നടത്തിയ സംഭാഷണ അനുസ്മരണ സമ്മേളനം നടക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ എറണാകുളത്ത് വൈക്കം സത്യാഗ്രഹ പ്രദര്‍ശനവും അന്തരാഷ്ട്ര ശില്‍പശാലയും നടക്കും. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ മലബാര്‍ മേഖലാ സമ്മേളനം കോഴിക്കോട് നടക്കും. ഗാന്ധിജി കേരളത്തില്‍ സന്ദര്‍ശിച്ച പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ മഹാത്മാജീ സന്ദേശ പ്രഭാഷണങ്ങള്‍ നടത്തും. അന്താരാഷ്ട്ര സെമിനാറുകള്‍, കേരള നവോഥാനവുമായി ബന്ധപ്പെട്ട ചിത്ര പ്രദര്‍ശനം എന്നിവയും ഇതോടൊപ്പം നടക്കും. കെപിസിസി ഭാരവാഹികളായ ജി.എസ്.ബാബു, ജി.സുബോധന്‍, മര്യാപുരം ശ്രീകുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Kerala

സ്ലാബ് ഇടിഞ്ഞു വീണു ; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

Published

on


കൊച്ചി: കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. അങ്കമാലി കറുകുറ്റിയിലാണ് ഇരുനില വീടിന്റെ നിർമ്മാണത്തിനിടെ അപകടമുണ്ടായത്. ജോണി അന്തോണി (52), ബംഗാള്‍ സ്വദേശി അലി ഹസന്‍ (30) എന്നിവരാണ് മരിച്ചത്. രാവിലെ പത്തുമണിയോടെ ഉണ്ടായ അപകടത്തിൽ ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു

Continue Reading

Kerala

മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി അന്തരിച്ചു

Published

on


കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി (79) അന്തരിച്ചു. അർബുദ രോഗ ബാധിതനായിരുന്നു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ദണ്ഡപാണി യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2011 മുതല്‍ 2016 വരെ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നു. സിവില്‍, ക്രിമിനല്‍, ഭരണഘടന, കമ്പനി നിയമങ്ങളില്‍ വിദഗ്‌ദനായിരുന്നു.
കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റായിരുന്നു. 1996 ല്‍ ജഡ്ജി പദവി ലഭിച്ചെങ്കിലും ഉപേക്ഷിച്ചു. 1968 ലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. മുല്ലപ്പെരിയാര്‍, സോളാര്‍ കേസുകളില്‍ ഹാജരായ ദണ്ഡപാണിയെ 2006 ല്‍ സീനിയര്‍ അഭിഭാഷകന്‍ എന്ന സ്ഥാനം നല്‍കി ഹൈക്കോടതി ആദരിച്ചിരുന്നു.

Continue Reading

Featured