Connect with us
48 birthday
top banner (1)

News

റിഫ ഫുട്ബാൾ ലീഗ് : മെയ് 11 വ്യാഴം മുതൽ റിയാദിൽ

നാദിർ ഷാ റഹിമാൻ

Published

on

റിയാദ് : റിയാദ് ഇന്ത്യൻ ഫുട്ബാൾ ലീഗ് എ & ബി ഡിവിഷൻ മത്സരങ്ങൾ റിയാദ് അസ്സിസ്റ്റ് സ്കൂൾ ഫുട്ബാൾ അക്കാദമി ഗ്രൗണ്ടിൽ മെയ് 11 വ്യാഴം മുതൽ നടക്കുമെന്ന് റിഫ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കിംസ് ജരീർ മെഡിക്കൽസ് പ്രയോജകരായി റിഫ നടത്തുന്ന ടൂർണമെന്റ് മെയ് 11 മുതൽ ഏഴ് ആഴ്ച നീണ്ടു നിൽക്കും. എല്ലാ വ്യാഴാഴ്ചകളിൽ ബി ഡിവിഷനുകളും വെള്ളിയാഴ്ചകളിൽ കെഎംസിസി യുടെ സഹകരണത്തോടെ എ ഡിവിഷനുകളും നടക്കും. മത്സരങ്ങൾ വ്യഴാഴ്ച്ചകളിൽ രാത്രി 9 മണി മുതലും വെള്ളിയാഴ്ചകളിൽ വൈകുന്നേരം 6 മണി മുതലുമാണ് നടക്കുക.

Advertisement
inner ad

8 ടീമുകൾ ആണ് എ & ബി ഡിവിഷനിൽ ഉള്ളത്. ഓരോ ടീമും ഏഴു മത്സരങ്ങൾ കളിക്കും . റിഫയിൽ രജിസ്റ്റർ ചെയ്‌ത കളിക്കാർക്ക് മാത്രമേ ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവുകയുള്ളൂ. ബി ഡിവിഷൻ കളികൾ റിഫയിലെ മറ്റു ക്ലബ്ബുകൾ ചേർന്നാണ് നടത്തപ്പെടുന്നത്.റിഫയിലുള്ള മലയാളി റഫറിമാർക്ക് പുറമെ സൗദി റഫറിമാരും കളി നിയന്ത്രിക്കാൻ ഉണ്ടാകും. വീഡിയോ അസ്സിസ്റ് റഫറി (VAR ) സിസ്റ്റം ഈ ടൂർണമെന്റിൽ ഉപയോഗിക്കുന്നതാണ്.

റിഫയിലെ എ, ബി ഡിവിഷൻ മത്സരങ്ങൾ നടക്കുമ്പോൾ സി,ഡി ഡിവിഷൻ ടീമുകളായിരിക്കും കളിയുടെ നടത്തിപ്പിന്ന് നേതൃത്വം നൽകുക.
ടൂർണമെന്റ് നടത്തിപ്പിനായി ശറഫുദ്ധീൻ ചെറുവാടി, അലി അക്ബർ മാവൂർ തുടങ്ങിയവരുടെ നേത്രത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ചു.
റിഫ പ്രസിഡണ്ട് ബഷീർ ചേലേമ്പ്ര ടൂർണമെന്റ് ചെയർമാൻ; കരീം പയ്യനാട്, ബാബു മഞ്ചേരി വൈസ് ചെയർമാൻ, കൺവീനർമാരായി ബഷീർ കാരന്തൂർ, നൗഷാദ് ചക്കാല, മുസ്ഥഫ കവ്വായി, കുട്ടൻ ബാബു മഞ്ചേരി, ശകീൽ, ബഷീർ ചേലേമ്പ്ര, ശരീഫ് കാളികാവ്, ഷറഫു, ഹസ്സൻ പുന്നയൂർ, ജുനൈസ് വാഴക്കാട്, മുസ്തഫ മമ്പാട് ,ഫൈസൽ പാഴൂർ, നാസർ മാവൂർ, അഷ്‌റഫ്, ഹംസ തൃക്കടീരി എന്നിവരെ റിഫ എക്സിക്യൂട്ടീവ് യോഗം തിരഞ്ഞെടുത്തു.

Advertisement
inner ad

റിഫ പ്രതിനിധികളായ മുസ്തഫ കവ്വായി, ശകീൽ തിരൂർകാട്, ബഷീർ കാരന്തൂർ, ഫൈസൽ പാഴൂർ, ഷറഫു ചെറുവാടി, നാസർ മാവൂർ, മുസ്തഫ മമ്പാട് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kasaragod

പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും: അഡ്വ. ജവാദ് പുത്തൂർ

Published

on

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 18 പുതിയ പ്ലസ് വൺ ബാച്ചുകൾ ആണ് അനുവദിച്ചത്. എന്നാൽ ഇത് അനുവദിച്ച സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാച്ചുകൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മുടന്തൻ ന്യായങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി കെഎസ്‌യു സമരരംഗത്തേക്ക് ഇറങ്ങുമെന്ന് കാസർഗോഡ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.

കാഞ്ഞങ്ങാട് മണ്ഡലത്തിനകത്ത് വരുന്ന ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പറയുന്നത് പുതിയ ബാച്ച് എടുക്കാനുള്ള സൗകര്യം ഇല്ലെന്നാണ്. എന്നാൽ കൂടിയാലോചന നടത്താതെയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നും നിലവിൽ സൗകര്യങ്ങൾ ഉണ്ടെന്നാണ് പിടിഎ ഭാരവാഹികളും സമീപവാസികളും പറയുന്നത്. സർക്കാരിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലുള്ള ഈ ഒളിച്ചുകളി തുടരുകയും പ്രഖ്യാപിക്കപ്പെട്ട ബാച്ചുകൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജവാദ് പുത്തൂർ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured

സംസ്ഥാനത്ത് മഴ ശക്തമാകും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്, പാലക്കാട്, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകൾ ഒഴികെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11 .30 വരെ ഉയർന്ന തിരമാലയ്ക്കുള്ള സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും ഉണ്ട്.

Continue Reading

Featured